അസ്വസ്ഥമായ വിവരങ്ങള്‍; സര്‍ക്കാരുകള്‍ ഇടപെടണം

Reading Time: < 1 minutes

കോവിഡ് പ്രവാസി മലയാളികളില്‍ സൃഷ്ടിച്ച തൊഴില്‍, ജീവിതാവസ്ഥകളുമായി ബന്ധപ്പെട്ട് പ്രവാസി രിസാല നടത്തിയ സര്‍വേയിലെ കണ്ടെത്തലുകള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും സര്‍ക്കാരുകളുടെയും പ്രവാസി സമൂഹത്തിന്റെയും ശ്രദ്ധയില്‍ വരേണ്ടതുമാണ്. ഗള്‍ഫ് മലയാളികളില്‍ ബഹുഭൂരിഭാഗം പേരും ഇനിയും ഗള്‍ഫില്‍ തുടരുകയോ ഇങ്ങോട്ടു തന്നെ തിരിച്ചുവരാനോ താത്പര്യപ്പെടുന്നു എന്ന സര്‍വേഫലം ഗള്‍ഫ് എന്തുമാത്രം കേരളീയ സമൂഹത്തെ സ്വാധീനിച്ചിരിക്കുന്നു എന്ന ചിത്രം നല്‍കുന്നു. എന്നാല്‍ 65 ശതമാനം പ്രവാസികളും തൊഴില്‍പരമായ പ്രതിസന്ധി അഭിമുഖീകരിക്കുന്നു എന്ന കണ്ടെത്തല്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. 13.5 ശതമാനം പേര്‍ക്ക് ഇതിനകം തൊഴില്‍ നഷ്ടപ്പെട്ടു. 30 ലക്ഷം പ്രവാസികളില്‍ നാലുലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നോ നഷ്ടപ്പെടും എന്നോ ആണല്ലോ. ശമ്പളം ലഭിക്കാത്തവരും ശമ്പളം വെട്ടിക്കുറക്കപ്പെട്ടവരും വേറെയുണ്ട്. 26.02 ശതമാനം പേര്‍ തൊഴില്‍ നഷ്ടപ്പെടും എന്ന ഭീഷണി നേരിടുകയാണ്. ഈ അവസ്ഥ നമ്മുടെ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ഭാവിയെ ഗുരുതരമായി ബാധിക്കുന്നുവെന്നാണ് അര്‍ഥം. പ്രവാസമൂഹം അതീവ രാഷ്ട്രീയ ഗൗരവത്തോടെ പരിഗണിക്കുകയും പരിഹാരത്തിനു വേണ്ടിയുള്ള ആശയങ്ങള്‍ രൂപപ്പെടുത്തുകയും വേണ്ടതുണ്ട്.

Share this article

About സിദ്ദീഖ് ഹസന്‍- പ്രസിഡന്റ്, ഒഐസിസി, ഒമാന്‍

View all posts by സിദ്ദീഖ് ഹസന്‍- പ്രസിഡന്റ്, ഒഐസിസി, ഒമാന്‍ →

Leave a Reply

Your email address will not be published. Required fields are marked *