കണ്ണു തുറപ്പിക്കുന്ന വിവരങ്ങള്‍; സേവനങ്ങള്‍ക്ക് പ്രേരണയാകണം

Reading Time: < 1 minutes

കോവിഡ് കാലത്ത് ഗള്‍ഫ് പ്രവാസി മലയാളികളുടെ യഥാര്‍ഥ സ്ഥിതി മനസിലാക്കുന്നതിന് പ്രവാസി രിസാല നടത്തിയ ശ്രമത്തെ അഭിനന്ദിക്കുകയാണ്. നിലവിലെ അവസ്ഥയെ വിലയിരുത്താന്‍ ഗള്‍ഫില്‍ ഇത്തരമൊരു സര്‍വേ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും. അതിനു നിങ്ങളെ പ്രേരിപ്പിച്ച ഘടകം എന്ത് തന്നെയായാലും കണ്ടെത്തിയ വിഷയങ്ങളില്‍ വേണ്ടപ്പെട്ടവരുടെ കണ്ണുതുറക്കാന്‍ ഇതുപകരിക്കുമെന്നതില്‍ സംശയമില്ല. ജീവകാരുണ്യ രംഗത്തും മറ്റും കൂടുതല്‍ വ്യാപാരിക്കാന്‍ ഈ വസ്തുതകള്‍ കൂടുതല്‍ പ്രചോദനമാകുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നോര്‍കയുടെ എല്ലാ പിന്തുണയുമുണ്ടാകും. കൂടാതെ ഈ മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞ പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കുക എന്ന കാര്യം കൂടി രിസാലയുടെ അജന്‍ഡയിലുണ്ടാകണം. സര്‍വേയില്‍ കണ്ടെത്തിയ പ്രകാരം ക്ലേശകരമായ അവസ്ഥയില്‍ കഴിയുന്നവര്‍ക്കും അടിയന്തര പിന്തുണ നല്‍കാന്‍ ഇത് ഉപകരിക്കട്ടേ.

Share this article

About സി വി റപ്പായി ,മെമ്പര്‍, നോര്‍ക റൂട്‌സ്

View all posts by സി വി റപ്പായി ,മെമ്പര്‍, നോര്‍ക റൂട്‌സ് →

Leave a Reply

Your email address will not be published. Required fields are marked *