യുവാക്കളാണ്, പ്രതിസന്ധിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം

Reading Time: < 1 minutes

പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന സ്ഥിതി മനസിലാക്കാന്‍ സാധിക്കുന്ന സര്‍വേയാണിത്. രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്ന യുവാക്കളെ സംബന്ധിച്ച് ഈ സര്‍വേ റിപ്പോര്‍ട്ട് വളരെ പ്രധാനമാണ്. യുവാക്കള്‍ക്ക് തങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സര്‍വേഫലം പ്രേരണ നല്‍കുന്നുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, ബിസിനസ് സംരംഭം എന്നിവയില്‍ കൃത്യമായ ധാരണയോടെ വേണം യുവാക്കള്‍ ഇനി മുന്നോട്ടു പോകാന്‍. സാധ്യതകള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ പരിശീലനവും പരിചയവും നേടുന്നതിന് ചെറുപ്പക്കാര്‍ പ്രേരിപ്പിക്കപ്പെടണം. ബഹുഭൂരിഭാഗം പേരും ഗള്‍ഫില്‍ തുടരുകയോ ഗള്‍ഫിലേക്കു തിരിച്ചു വരികയോ ചെയ്യാന്‍ താത്പര്യപ്പെടുന്നു എന്ന റിസല്‍ട്ട് ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എസ് സി ഉള്‍പ്പെടയുള്ള സാമൂഹിക സംഘടനകളുടെ ഉത്തരവാദിത്ത്വം വര്‍ധിപ്പിക്കുകയാണ്. ഇവിടെ തുടരുന്നവര്‍ക്കും പുതുതായി വരുന്നവര്‍ക്കുമിടയില്‍ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക ധാരണകള്‍ രൂപപ്പെടുത്തുന്നതിലും ജീവിതത്തില്‍ ജയിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും വഴികാട്ടികളായി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തണം. പതിറ്റാണ്ടുകള്‍ പ്രവാസികളായി കഴിയുന്നവര്‍ വെറും കൈയോടെ തിരിച്ചു പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കപ്പെടേണ്ടതുണ്ടെന്ന് സര്‍വേ സൂചിപ്പിക്കുന്നു.

Share this article

About അബൂബക്കര്‍ അസ്ഹരി, ചെയര്‍മാന്‍, രിസാല സ്റ്റഡി സര്‍ക്കിള്‍, ഗള്‍ഫ്

View all posts by അബൂബക്കര്‍ അസ്ഹരി, ചെയര്‍മാന്‍, രിസാല സ്റ്റഡി സര്‍ക്കിള്‍, ഗള്‍ഫ് →

Leave a Reply

Your email address will not be published. Required fields are marked *