വീടില്ലാത്ത പ്രവാസികളുണ്ട് മുന്‍ഗണനകള്‍ മാറ്റേണ്ടതുണ്ട്

Reading Time: < 1 minutes

പ്രവാസികളുടെ ഇപ്പോഴത്തെ ജീവിത സാഹചര്യം വിലയിരുത്തുന്നതിനുള്ള ഒരു നല്ല പരിശ്രമമാണ് പ്രവാസി രിസാല നടത്തിയത്. 44 ശതമാനം പ്രവാസികള്‍ ജോലി നഷ്ടപ്പെടുന്നതിന്റെയോ ശമ്പളം വെട്ടിക്കുറക്കുന്നതിന്റെയോ ഭീഷണിയിലാണ്. ഇത് താത്കാലിക പ്രതിഭാസമാണെങ്കില്‍കൂടി യാഥാര്‍ഥ്യവുമായി ചേരുന്നതാണ്. 52 ശതമാനം പേര്‍ ഗള്‍ഫില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരും 15 ശതമാനം പേര്‍ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരുമാണ്. രൂക്ഷമായ പ്രതിസന്ധിഘട്ടത്തിലും ഗള്‍ഫ്‌മേഖലയില്‍ പ്രതീക്ഷ പുലര്‍ത്തുന്നു എന്നത് നല്ല സിഗ്‌നലാണ്. മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തല്‍ 21 ശതമാനം പേര്‍ക്ക് വീടോ ഭൂമിയോ ഇല്ല. ഇത് വലിയ തിരിച്ചറിവാണ് നല്‍കുന്നത്. പാര്‍പ്പിടം പോലെ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനെങ്കിലും പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നതിലേക്കാണ് ഈ കണ്ടെത്തല്‍ സൂചന നല്‍കുന്നത്.
സാമ്പത്തിക മേഖലയിലേക്കു കൂടി സര്‍വേ കൂടുതല്‍ കടന്നു വരണമായിരുന്നു എന്നെനിക്കു തോന്നി. ഇ കൊമേഴ്‌സ് ഉള്‍പെടെയുള്ള മേഖലകളുടെ സ്വാധീനവും സ്വീകാര്യതയും അതുപോലെ വിദ്യാഭ്യാസ രംഗത്തെ ഓണ്‍ലൈന്‍ പ്രവണതകള്‍ പോലുള്ള കാര്യങ്ങളോടുള്ള പ്രതികരണവും അറിയേണ്ടതുണ്ടായിരുന്നു.

Share this article

About ആല്‍ബിന്‍ ജോസഫ് - ലോക കേരള സഭാംഗം, സഊദി അറേബ്യ

View all posts by ആല്‍ബിന്‍ ജോസഫ് - ലോക കേരള സഭാംഗം, സഊദി അറേബ്യ →

Leave a Reply

Your email address will not be published. Required fields are marked *