മാതൃത്വത്തിന്റെ ആദ്യാനുഭവങ്ങള്‍

Reading Time: 3 minutes

പ്രസവാനന്തരം പെണ്ണുടലും മനസും
കടന്നുപോകുന്ന അനുഭവങ്ങളുടെ
നേര്‍ചിത്രങ്ങള്‍.

സുഹ്‌റ ഹസ്സന്‍

മാതൃത്വം ആരംഭിക്കുന്നത് ഗര്‍ഭധാരണത്തിനും മുന്‍പേ ആണെന്നാണ് അഭിപ്രായം. എനിക്ക് ആദ്യത്തെ മാതൃത്വത്തിന്റെ ആഗ്രഹം, അതിനോടുള്ള ഇഷ്ടം തുടങ്ങിയത് ഡിഗ്രി ക്ലാസില്‍ വെച്ചാണ്. ‘കമ്യൂണികേറ്റീവ് ഇംഗ്ലീഷ് ക്ലാസില്‍ എന്റെ ടീച്ചര്‍, അവര്‍ അമ്മയായതിന്റെ അനുഭവം പറയുകയാണ്, ക്ലാസില്‍ ഒരു വിദ്യാര്‍ഥി പോലും അന്ന് വിവാഹം ചെയ്തിട്ടില്ല. ടീച്ചര്‍ പറഞ്ഞത്, ‘ജീവിതത്തില്‍ ആദ്യമായിട്ട് ഈ ലോകത്ത് എന്റേതെന്ന് പറയാന്‍ ഇത്രയും ഭംഗിയുള്ള ഒന്നിനെ കിട്ടിയതു പോലെ തോന്നും എന്നാണ്. ടീച്ചര്‍ അന്ന് കുറേ പറഞ്ഞെങ്കിലും എന്നെ ആകര്‍ഷിച്ചത് ഈ വാക്കുകളായിരുന്നു. അത് കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് ശേഷം അതേ ക്ലാസിലെ ഏറ്റവും അടുത്ത സുഹൃത്ത് കല്യാണം കഴിഞ്ഞ് ഗര്‍ഭം ധരിച്ചു. ഏറ്റവും ആദ്യം നേരിട്ടറിഞ്ഞ ഒരു ഗര്‍ഭാനുഭവം അവളുടേതായിരുന്നു. കോളേജിലേക്ക് ഭര്‍ത്താവിന്റെ അനിയന്‍ കാറില്‍ കൊണ്ടുവന്നാക്കുന്നു, ഒരുപാട് ചെറിയ ചെറിയ പാത്രങ്ങളില്‍ ഫ്രൂട്‌സും നറ്റ്‌സും ഒക്കെ കൊടുത്തുവിടുന്നു അമ്മായിഅമ്മ, ക്ലാസ് ഇടവേളകളില്‍ റിലാക്‌സ് ചെയ്യാന്‍ നോക്കിയ എക്‌സ്പ്രസ് മ്യുസിക് ഫോണ്‍ വാങ്ങി ഒരുപാട് പാട്ടുകള്‍ സെയ്‌വ് ചെയ്ത് കൊടുത്തിട്ടുണ്ട് ഭര്‍ത്താവ്. ഇതൊക്കെ ആയിരുന്നു മാതൃത്വമോഹം മുളപൊട്ടാനുള്ള നിമിത്തങ്ങളായി വര്‍ത്തിച്ചത്. അവിടന്ന് ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാനാദ്യമായി ഉമ്മയായപ്പോള്‍ മാതൃത്വം ഇതൊന്നുമല്ലായിരുന്നു എനിക്ക്. മാതൃത്വത്തിന്റെ മഹത്വങ്ങള്‍ കേട്ട് കേട്ട് പതം വന്ന ഒരു സമൂഹത്തില്‍ ഇനി പറയാന്‍ പോകുന്നത് എത്രമാത്രം സ്വീകാര്യമാണെന്ന് എനിക്കറിയില്ല.
മാതൃത്വം എനിക്ക് പറ്റിയ ഏര്‍പാടല്ല എന്ന് ഉറച്ച് വിശ്വസിച്ച് അമ്മയാകാതെ നില്‍ക്കുന്ന കൂട്ടുകാരിയുണ്ട് എനിക്ക്. പക്ഷേ, അവളുടെ അത്രയും ഈ ഉമ്മയാവലിന്റെ ഭാരം മനസിലാക്കി എന്നെ സഹായിച്ച വേറൊരാളില്ലെന്ന് തീര്‍ത്ത് പറയാം. ഗര്‍ഭാവസ്ഥയില്‍ കോളേജില്‍ ക്ഷീണിച്ചിരിക്കുമ്പോള്‍ ഇതൊക്കെ അഭിനയം ആവുമോന്ന് ചോദിച്ച ഒരു വിദ്യാര്‍ഥിനിയും ഉണ്ട് എന്റെ തന്നെ അറിവില്‍. ഇവരൊക്കെ കൂടി ചേര്‍ന്നതാണ് എന്റെ ഉമ്മയനുഭവങ്ങള്‍.
ഗര്‍ഭാവസ്ഥയിലുള്ള ആനുകൂല്യങ്ങളുടെ പട്ടികയില്‍ ആദ്യത്തേത് ഭര്‍ത്താവിന്റെ സമീപ്യമാണ്. ഞാന്‍ ചോദിച്ച് വാങ്ങിയ ആനുകൂല്യം. രണ്ട് തവണ ബ്ലീഡിംഗ് ഉണ്ടായപ്പോഴും എല്ലാ തിരക്കുകളും മാറ്റി വെച്ച് കൂടെ നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് വാങ്ങിയതാണ്. എത്ര പേര്‍ക്ക് ഈ ആനുകൂല്യം അനുഭവിക്കാനുള്ള സാഹചര്യം ഉണ്ടെന്നുള്ളത് സംശയമാണ്. പക്ഷേ ഒരു സ്ത്രീയുടെ ശരീരത്തില്‍ തീര്‍ത്തും അപരിചിതമായ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍, ഒരു മനുഷ്യജീവനും മറ്റ് രണ്ട് അവയവങ്ങളും (placenta, Umbilical cord) വളര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ശാരീരിക ഭാരം പങ്കിടാന്‍ കഴിയില്ലെങ്കിലും മാനസിക ഭാരം പങ്കിടാനെങ്കിലും ഭര്‍ത്താവ് കൂടെ ഉണ്ടായിരിക്കേണ്ടതുണ്ട്.
സ്വന്തം വീട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും അതിസാധാരണമായ ശ്രദ്ധയും കരുതലും കാണിക്കുന്ന ഒരു സന്ദര്‍ഭമാണ് പൊതുവെ, ഗര്‍ഭസമയം. ഈ ശ്രദ്ധയും കരുതലും പക്ഷേ എന്തെങ്കിലും പ്രശ്‌നം വരുന്നത് വരെ മാത്രമേ കാണാറുള്ളു. ബ്ലീഡിംഗ് പോലുള്ളവ സംഭവിച്ച് കഴിഞ്ഞാല്‍ അത് സ്ത്രീകളുടെ ശ്രദ്ധക്കുറവായി കാണിച്ച് മാനസിക സമ്മര്‍ദത്തിലാക്കുന്ന കുടുംബങ്ങള്‍ നമുക്ക് ചുറ്റും വിരളമല്ല. ചുരുക്കി പറഞ്ഞാല്‍, ഈ ശ്രദ്ധയും കരുതലും വരാനിരിക്കുന്ന കുഞ്ഞിനുള്ളതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകളുടെ കൂടെ മാനസികമായി ഐക്യപ്പെട്ട് നില്‍ക്കേണ്ടത് സ്വന്തം ഇണകളാണ്. ഒരു നിശ്ചിത സമയത്തോടെ (due date) അവസാനിക്കുന്നതാകരുത് സ്ത്രീകള്‍ക്കുള്ള ശ്രദ്ധയും കരുതലും.
ഭൂരിഭാഗം കുടുംബങ്ങളിലും പ്രസവവും ഡോക്ടറും ആശുപത്രിയുമെല്ലാം കുടുംബക്കാര്‍ തീരുമാനിക്കുന്ന വലിയ പ്രക്രിയയാണ്. അത് വരെ കുടുംബത്തില്‍ പ്രസവിച്ച സ്ത്രീകളുടെ അനുഭവങ്ങളും സാമ്പത്തികവും മറ്റ് സൗകര്യങ്ങളും കണക്കിലെടുത്ത് തീരുമാനിക്കുന്ന ഈ സന്ദര്‍ഭം മുതല്‍ ഗര്‍ഭിണിയായ സ്ത്രീക്ക്, തിരഞ്ഞെടുക്കാന്‍ പൊതുവേ ആരും അവസരം നല്‍കാറില്ല. ലേബര്‍ റൂമില്‍ നിന്ന് കുട്ടിയെ പുറത്തേക്ക് നല്‍കുന്നത് മുതല്‍ ഉമ്മയില്‍ നിന്ന് കുഞ്ഞിലേക്കുള്ള ഫോക്കസ് ഷിഫ്റ്റിംഗ് നടക്കുന്നു.
കുഞ്ഞിനെ പുറത്തേക്ക് തരുന്ന നിമിഷം മുതല്‍ ചടങ്ങുകളുടെ പ്രവാഹമാണ്, മധുരം കൊടുക്കല്‍, വെള്ളം കൊടുക്കല്‍, കുഞ്ഞ് ആരെപ്പോലെയാണെന്ന് അഭിപ്രായം രേഖപ്പെടുത്തല്‍, തുടങ്ങി എല്ലാം അരങ്ങേറുന്നു. സുഖമായിരിക്കുന്നുവെന്ന് നേഴ്‌സ് വന്നു പറയുന്നു. ഇതിനപ്പുറം ഉമ്മയുടെ സുഖാവസ്ഥയെ പറ്റി തിരക്കാറില്ല ആരും. മിക്കവാറും കുടുംബങ്ങളില്‍ ഒരു വയറ്റാട്ടിയെ ഏര്‍പ്പാടാക്കി അവരിലേക്ക് ഉമ്മയുടെ ജീവിതം ചുരുക്കികളയുന്നു.

പ്രസവാനന്തര മാനസികാരോഗ്യം
പഠനങ്ങള്‍ പറയുന്നത് പൂര്‍ണ തയാറെടുപ്പോടെ, ആത്മവിശ്വാസത്തോടെ പ്രസവത്തെ നേരിടാന്‍ ഒരുങ്ങുന്ന അമ്മാമാരില്‍ പോലും പ്രസവാനന്തരം, ഉത്കണ്ഠ, ആത്മവിശ്വാസിക്കുറവ് എന്നിവ ക് വരാറുെന്നാണ്. ര് ജീവനുകള്‍ പരിപോഷിപ്പിക്കപ്പെടാന്‍ ശരീരത്തില്‍ കടന്ന് കയറുന്ന ഹോര്‍മോണുകള്‍, അമിതമായ രക്തയോട്ടം എന്നിവ പൊടുന്നനേ ഇല്ലാതാവുന്നു പ്രസവാനന്തരം. ഈ പ്രക്രിയ അമ്മയുടെ ശരീരത്തിലും മാനസിക നിലയിലും കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു.
പ്രസവാനന്തരം സ്വന്തം ശരീരത്തിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങള്‍ക്ക് പുറമേ, സമൂഹത്തിന്റെ ചിട്ടകള്‍ക്കും നിബന്ധനകള്‍ക്കും കൂട്ടുനില്‍ക്കേി വരുന്നത് സ്ത്രീകളില്‍ സമ്മര്‍ദത്തിന് കാരണമാകാറു്.
സിസേറിയന്‍/നോര്‍മല്‍ ചര്‍ച്ചകള്‍ പ്രസവാനന്തരം സ്ത്രീകളെ നിരവധിയായ മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നത് കാണാം. സിസേറിയന്‍ നടക്കുന്നത് സ്ത്രീശരീരം അനങ്ങിജോലി ചെയ്യാത്തത് കൊണ്ടാണെന്ന് വിശ്വസിക്കുന്നവര്‍ ഇന്നും വിരളമല്ല. നോര്‍മല്‍ ആയത് കൊണ്ട് എല്ലാം എളുപ്പമല്ലേ എന്ന് പറഞ്ഞ് നിസാരവത്കരിക്കുന്നവരും ഉണ്ട്. പറഞ്ഞ് വരുന്നത്, സ്ത്രീയുടെ പ്രസവാനുഭവത്തിനാണ് പ്രാധാന്യം. എളുപ്പം മുതല്‍ കഠിനം വരെയുള്ള തുടര്‍ച്ചയില്‍ ഒരവസ്ഥയിലായിരിക്കും ഓരോ സ്ത്രീയും. അതിനിടയിലെ നിര്‍വചിക്കാന്‍ കഴിയാത്ത ഒരു സൂചികയായിരിക്കും അവരുടെ പ്രസവാനുഭവം. ഓരോ സ്ത്രീക്കും ആ അനുഭവം മറക്കാനാവാത്ത വിവരണമായിരിക്കും. ആ വിവരണത്തെ കേള്‍ക്കുക എന്നതും സ്വന്തം പിതൃത്വാനുഭവത്തെ കേള്‍ക്കുക എന്നതും പാരന്റിംഗിന്റെ നാഴികക്കല്ലാണ്.

Post-partum blue/ depression/ phychosis
പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിക്കുന്ന, കുഞ്ഞിനെ കൊല്ലുന്ന വാര്‍ത്തകള്‍ കാണാറും കേള്‍ക്കാറും ഉ്. അത്രയും ഭീകരമാണ് പ്രസവാനന്തര മാനസികരോഗങ്ങളുടെ അവസ്ഥ. പക്ഷേ, ഈ ഭീകരത മാത്രമല്ല പ്രസവാനന്തര മാനസിക അനാരോഗ്യം (post partum mental illness). ഇതിനെക്കാള്‍ ചെറിയ തോതിലുള്ള ഡിപ്രഷന്‍, ഉത്കണ്ഠ എന്നിവയും തീരെ കുറവല്ല. നമ്മുടെ ചുറ്റുവട്ടത്തിലുള്ള പലര്‍ക്കും, ഗൈനകോളജിസ്റ്റിന് പോലും ഇതിനെ കുറിച്ച് കാര്യമായ അവബോധം ഇല്ല എന്നതാണ് വസ്തുത.
ഒരു സുഹൃത്തിന് പ്രസവാനന്തരം കാര്യമായ ഉറക്കക്കുറവ് സംഭവിക്കുകയും അത് പ്രസവമെടുത്ത ഗൈനക് ഡോക്ടറോട് പറയുകയും ചെയ്തു. ഉടനെ അവര്‍ എഴുതികൊടുത്തത് സൈകോസിസിന് ഉള്ള മരുന്നാണ്. പൂര്‍ണ മാനസികാരോഗ്യത്തിന്റെയും സൈകോസിസിന്റെയും അതിരുകള്‍ മാത്രമല്ല മാനസികാരോഗ്യം.
പ്രസവാനന്തരം ചെറിയ തോതിലുള്ള കരച്ചിലും ഉറക്കമില്ലായ്മയും ഉത്കണ്ഠയും ഒരുപാട് സ്ത്രീകളില്‍ ആദ്യത്തെ ഒന്ന് രണ്ട് ആഴ്ചകളില്‍ കണ്ട് വരാറുണ്ട്. ഇത് സ്വമേധയാ മാറി സാധാരണ നിലയിലേക്ക് പോവുന്നതുമാണ്. മറ്റ് ചികിത്സകളൊന്നുമില്ലാതെ സാധാരണയിലേക്ക് വരുന്ന ഇത്തരം അവസ്തകളാണ് പോസ്റ്റ് പാര്‍ട്ടം ബ്ലൂസ്. പോസ്റ്റ് പാര്‍ട്ടം ബ്ലുസ് പോലെ പക്ഷേ നീണ്ടകാലയളവ് നിലനില്‍ക്കുന്ന മാനസിക പ്രയാസങ്ങളാണ് പ്രസവാനന്തര ഡിപ്രഷന്‍ (post partum depression). സാധാരണ നിലയില്‍ ചികിത്സ ആവശ്യമായി വരുന്ന ഈ അവസ്ഥ, മാനസിക പിന്തുണ ധാരാളമായി ലഭിക്കുന്ന സ്ത്രീകളില്‍ വളരെ വേഗം ഭേദപ്പെട്ട് കാണാറുണ്ട്. ഇതിനെക്കാള്‍ ഗുരുതരമായി ചിന്തയെയും സ്വന്തം ജീവനെയും കുഞ്ഞുമായുള്ള ബന്ധത്തെയും ബാധിക്കുന്ന മാനസികാവസ്ഥയാണ് പോസ്റ്റ് പാര്‍ടം സൈകോസിസ്. പൂര്‍ണമായും വിദഗ്ധ ചികിത്സ ലിഭിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഏറെയുള്ളതാണിത്. ഏതവസ്ഥയാണെങ്കിലും വീട്ടുകാരുടെ മാനസിക പിന്തുണ അനിവാര്യമാണ്.

മുലയൂട്ടല്‍ (Breast -feeding)
കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ സാധാരണയായി ആശുപത്രികളില്‍ അമ്മയെയും കുഞ്ഞിനെയും ഒരുമിപ്പിച്ച് മുലയൂട്ടിക്കാറു്. പ്രസവാനന്തരം സ്ത്രീകള്‍ അനുഭവിക്കുന്ന ഒരു പിരിമുറുക്കമാണ് സ്വന്തം ശരീരത്തിലേക്കും സ്വകാര്യതയിലേക്കും മുലയൂട്ടുന്നതിലൂടെയുള്ള കടന്നുകയറ്റം. വയറ്റാടി മുതല്‍ കുഞ്ഞിനെ കാണാന്‍ വരുന്നവര്‍ വരെ പാലിന്റെ അളവും ഗുണവും തിട്ടപ്പെടുത്താന്‍ കാണിക്കുന്ന വ്യഗ്രത അസഹനീയമാണ്. മറ്റുള്ളവരോട് എതിര്‍ത്ത് പറയാനോ ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കാനോ കഴിയാത്ത ഈ അവസ്ഥയില്‍ കുഞ്ഞിനും അമ്മക്കും വേി സംസാരിക്കാനും അനാവശ്യമായ ഇടപെടലുകള്‍ ഇല്ലാതാക്കാനും ഒരു പരിധി വരെ ഭര്‍ത്താക്കന്‍മാര്‍ക്കാണ് സാധിക്കുക. ആറു മാസം കഴിഞ്ഞ് പൂര്‍ണമായും മുലപ്പാല്‍ മാത്രം കൊടുത്ത് പൂര്‍ണാരോഗ്യത്തോടെ വളര്‍ത്തിയ എന്റെ മകളെ നോക്കി വളരെ വേപ്പെട്ടൊരാള്‍ എനിക്ക് പാല് കൊടുക്കാന്‍ മടിയാണെന്ന് പറഞ്ഞപ്പോള്‍ കേട്ടുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മുലയൂട്ടാന്‍ വേി കുഞ്ഞിനെ ഹലീമാ ബീവിയെ ഏല്‍പിച്ച ആമിന ബീവി ഈ സമുഹത്തിലായിരുന്നു ജീവിച്ചിരുന്നതെങ്കിലെന്ന് ഭര്‍ത്താവിനോട് പറഞ്ഞ് ആശ്ചര്യപ്പെട്ടിട്ടു്.
ഈയടുത്ത് ഒരു സുഹൃത്ത് രാമത്തെ പ്രസവത്തിന് ആശുപത്രിയിലേക്ക് പോവുമ്പോള്‍ പറഞ്ഞത് എന്നെ ഒരുപാട് ചിന്തിപ്പിച്ചിട്ടു്. ആദ്യത്തെ പ്രസവത്തിന് കേട്ടറിഞ്ഞ വേദനയുടെ പേടി മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ഒരിക്കല്‍ അനുഭവിച്ചറിഞ്ഞ വേദനയോടെയാണ് പോവുന്നതെന്നും ദുആ ചെയ്യണമെന്നും പറഞ്ഞു.
ഓരോ സ്ത്രീയും ഇങ്ങനെയാണ്, തരണം ചെയ്യാന്‍ ധൈര്യമില്ലാത്ത ഒരവസ്ഥയിലേക്ക് വീും വീും ഇറങ്ങിചെല്ലുന്നു. മാതൃത്വം അനുഭവിച്ച് മതിവരാതെ തലമുറകളോളം മനുഷ്യരെ അനുകമ്പയുള്ളവരാക്കാനും സ്‌നേഹം പുതുതായി കൈമാറ്റം ചെയ്യപ്പെടാനും ഓരോ സ്ത്രീയും പറയുന്നുാവാം, ഖുര്‍ആനില്‍ മറിയമിനെകൊ് അല്ലാഹു പറയിച്ചത് പോലെ, ‘ഇതിന് മുമ്പേ ഞാന്‍ വിസ്മൃതിയിലായിരുന്നെങ്കില്‍…’.

Share this article

About സുഹ്‌റ ഹസ്സന്‍

View all posts by സുഹ്‌റ ഹസ്സന്‍ →

2 Comments on “മാതൃത്വത്തിന്റെ ആദ്യാനുഭവങ്ങള്‍”

  1. സുഹറ ഹസ്സനെ കുറിച്ച്‌ ഒരു പരിചയം പറഞ്ഞു തരാമോ ???

Leave a Reply

Your email address will not be published. Required fields are marked *