ഉസ്ത്വുവാനകള്‍

Reading Time: < 1 minutes

അറിവനുഭവങ്ങളുടെ കൈമാറ്റം സാധ്യമാക്കുകയും സാംസ്‌കാരിക വ്യക്തിത്വരൂപീകരണത്തിന്റെ പ്രായോഗിക പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്യുന്നതിന്സംഘടനയുടെ അടിസ്ഥാന ഘടകമായയൂനിറ്റുകളില്‍നടക്കുന്ന പ്രതിമാസ സംഗമങ്ങളാണ് ഉസ്ത്വുവാനകള്‍. വിശ്വാസം, കര്‍മം, ശീലം, സ്വഭാവം തുടങ്ങി വൈയക്തിക അറിവുദാഹങ്ങളെ മുഖവിലക്കെടുത്തും സാമൂഹിക-സംഘടനാമൂല്യങ്ങളുംമാനസികസംസ്‌കരണോപായങ്ങളും പരിഗണിച്ചും തയാറാക്കിയ പാഠ്യപദ്ധതിയനുസരിച്ച് മുന്നോട്ട് പോകുന്നഉസ്ത്വുവാന സംഗമങ്ങള്‍ഇതിനകം അഞ്ചു ഘട്ടംപിന്നിട്ടു. സുശിക്ഷിതരായ പതിനയ്യായിരം പ്രവര്‍ത്തകരും ആയിരം പരിശീലകരും എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മസ്ജിദുന്നബവിയിലെ ചരിത്രത്തില്‍ ഇടം നേടിയ തൂണുകളാണ് ഉസ്ത്വുവാനകള്‍. അവയുടെ നിര്‍മാണ ചാരുതയോ ബലമോഎണ്ണമോ ആയിരുന്നില്ല ഈ പ്രാധാന്യത്തിനു കാരണം. ഓരോ സ്തംഭങ്ങള്‍ക്ക് ചുറ്റും വളര്‍ന്നു വന്ന വിജ്ഞാനകൂട്ടങ്ങളുടെ സംഭാവനകളും രീതികളും കൊണ്ടാണ് ഉസ്ത്വുവാനകള്‍ വിഖ്യാതമായത്. ഈ ആശയത്തെ മുന്‍നിര്‍ത്തിയാണ് ആര്‍ എസ് സിയുടെ സമഗ്രപരിശീലന യത്‌നത്തിന്ഉസ്ത്വുവാന എന്ന പേര് നല്‍കുന്നത്. ഓരോ തൂണുകള്‍ക്കുംവ്യത്യസ്ത ചരിത്ര പശ്ചാത്തലങ്ങളുണ്ട്. അല്‍ ഉസ്ത്വുവാനതുല്‍ മുഅല്ലഖ, അല്‍ഉസ്ത്വുവാനതുല്‍ ആയിശ എന്നിവയെല്ലാം പ്രസിദ്ധമാണ്. ഓരോതൂണുകളും വിജ്ഞാന സ്തംഭങ്ങളായിരുന്നു. മദീന പള്ളിയില്‍ ഇന്നും ഇവ പ്രത്യേകം അടയാളമിട്ട്സംരക്ഷിച്ചിരിക്കുന്നു എന്നതും ഇവിടെ ചേര്‍ത്ത് വായിക്കാം.
ഇത്തരം ചരിത്ര സ്മരണകളില്‍ വിജ്ഞാന പ്രസരണത്തിന്റെ പാരമ്പര്യം സൂക്ഷിക്കാനുള്ള പരിശ്രമം കൂടിയാണ് സംഘടനയുടെ ട്രെയിനിങ് വിഭാഗത്തിന് കീഴില്‍ ആസൂത്രണം ചെയ്ത ഉസ്ത്വുവാനകള്‍.അറബി കലണ്ടര്‍ പ്രകാരം ഓരോ മാസവുംകൃത്യമായി സംവിധാനിച്ചിട്ടുള്ള ഉസ്ത്വുവാന സംഗമങ്ങള്‍ഈമാന്‍, ഇസ്‌ലാം, ഇഹ്‌സാന്‍ തുടങ്ങിയഇസ്‌ലാമികഅടിസ്ഥാന ശിലകളിലൂടെയാണ് വികസിക്കുന്നത്. ഒപ്പംഅതാത് മാസത്തെഇസ്‌ലാമിക ചരിത്ര ദിനങ്ങള്‍, സംഭവങ്ങള്‍,മഹദ്വ്യക്തിത്വസ്മരണകള്‍ എന്നിവയും അംഗങ്ങള്‍ക്കുംകുടുംബങ്ങള്‍ക്കുമുള്ള പ്രത്യേക പ്രാര്‍ഥനകളും ഉള്‍കൊള്ളിച്ചിരിക്കുന്നു. കൂടാതെ ആരോഗ്യ കായിക വിഭാഗമായഫിറ്റ്‌നസ്സമിതി നല്‍കുന്നജീവിത ശൈലിയുമായി ബന്ധപ്പെട്ട ടിപ്‌സുകള്‍ ‘ഫിറ്റ്‌നസ് ടേണ്‍’ എന്ന പേരിലും പകര്‍ന്നു നല്‍കുന്നു.പ്രായോഗിക വിവര വിനിമയത്തോടൊപ്പം ആരോഗ്യ സംരക്ഷണവുംആത്മീയ അഭയവുംകൂടിയാണ് ഉസ്ത്വുവാനകള്‍.
ഉസ്ത്വുവാനകളിലെ പരിശീലകരെമുഅദ്ദിബ് എന്നാണ്വിളിക്കുന്നത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയിലെ,ഉദാത്തമായ സാംസ്‌കാരിക പരിശീലനത്തിന് നേതൃത്വം നല്‍കുന്നവര്‍എന്ന നിലയില്‍ ഓരോ മുഅദ്ദിബുകളും അതാത് യൂണിറ്റുകളുടെസമ്പൂര്‍ണ മാര്‍ഗദര്‍ശികളും വഴികാട്ടികളുമാകും.
പ്രതിമാസം വ്യത്യസ്ത പേരുകളില്‍ സംഘടിപ്പിക്കപ്പെടുന്ന ഉസ്ത്വുവാനകളില്‍ സംഘടനയുടെഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് ഹാജര്‍ രേഖപ്പെടുത്തുന്നത്. ഉള്ളടക്കങ്ങള്‍ഒരു മണിക്കൂറില്‍ ക്രമീകരിച്ചുംഇടക്കാല സംയുക്ത സംഗമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയും പങ്കെടുക്കുന്നവരുടെ ഗ്രാഹ്യ-ആസ്വാദന വശങ്ങളെക്കൂടി ഉസ്ത്വുവാന പരിഗണിക്കുന്നു.ഇങ്ങനെ സെന്‍ട്രല്‍ തലങ്ങളില്‍ വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ഒരുമിച്ച് കൂടുന്ന പഠിതാക്കളുടെ സംഗമം ‘മുല്‍തസം’ എന്ന പേരിലാണ് അറിയപ്പെടുന്നത്.ആദ്യ ‘മുല്‍തസം’ സംഗമങ്ങള്‍ ഈ മാസം ഘടകങ്ങളില്‍ നടക്കും. ഉസ്ത്വുവാന പദ്ധതിയുടെ ഫലപ്രാപ്തിഉറപ്പിക്കുന്നതിനും കാര്യക്ഷമതയും ഗൗരവവും ഉള്‍ക്കൊണ്ട് സമീപിക്കുന്നതിനും ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷംപരീക്ഷയുംനടത്തുന്നുണ്ട്. വിജയകരമായി അവ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അംഗീകാരമായിസര്‍ട്ടിഫിക്കറ്റും സമ്മാനിക്കും.

Share this article

Leave a Reply

Your email address will not be published. Required fields are marked *