പ്രവാസത്തിന് വൈറസ് ബാധ ഏല്‍ക്കുമോ?

Reading Time: 2 minutes

കോവിഡാനന്തരവും വൈറസ്ബാധ
ഒഴിയാത്ത ഭാവി പ്രവാസം മുന്നില്‍
കണ്ട് ചില വിചാരങ്ങള്‍.

നൗഫല്‍ പാലക്കാടന്‍
little.palakkadan@gmail.com

പ്രവാസം എല്ലാ കാലത്തും പാമ്പും ഏണിയും കളിപോലെയാണ്. ഒന്നില്‍ നിന്ന് മുപ്പതിലേക്കും മുപ്പതില്‍ നിന്ന് രണ്ടിലേക്കും വീണ്ടും രണ്ടില്‍ നിന്ന് എണ്‍പത്തി രണ്ടിലേക്കും തുടര്‍ന്ന് തൊണ്ണൂറ്റി ഒമ്പതില്‍ നിന്ന് ഒമ്പതിലേക്കും പതിക്കും. ഉഗ്രന്‍ ഉയര്‍ച്ചകളും ഉച്ചിയില്‍ നിന്ന് താഴേക്ക് പതിക്കലും പ്രവാസത്തില്‍ പുതിയ സംഭവങ്ങളല്ല. എന്നാല്‍ കൊറോണ പ്രവാസിയുടെ സാമ്പത്തിക, പൊതുജീവിതത്തിന് ഏല്‍പിച്ച പരിക്ക് അത്ര ചെറുതല്ല. കൊറോണക്ക് ശേഷം കടലാക്രമണം നടന്ന തീരം പോലെ എല്ലാം ചിതറിയ അവസ്ഥയിലായിരിക്കും സാമ്പത്തിക രംഗം. അത് പുനഃക്രമീകരിക്കാന്‍ എടുക്കുന്ന സമയം ഓരോ പ്രവാസിക്കും നിര്‍ണായകമാണ്. ഇതിന്റെ ഭാഗമായി തൊഴിലില്ലായ്മയും പദവി നഷ്ടപ്പെടലും ശമ്പളം വെട്ടി ചുരുക്കലും ഉള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കാം. ചികിത്സക്കും മരുന്നിനും മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കോടിക്കണക്കിന് ഡോളറാണ് ഓരോ രാജ്യവും ചെലവിടുന്നത്. ഇതിന് പുറമെ റവന്യു വരുമാനത്തിലുള്ള ഇത്ര വലിയ കുറവ് ചരിത്രത്തിലാദ്യമായാണ്. ഇതിനൊക്കെ പുറമെയാണ് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കൂപ്പ് കുത്തിയത്. ഇതെല്ലാം സഊദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളെ കാര്യമായി ബാധിക്കും. സ്വാഭാവികമായും സര്‍ക്കാരും സാമ്പത്തിക പ്രതിസന്ധി അഭിമുഖരിക്കേണ്ടി വരും. സര്‍ക്കാരിന്റെ പ്രസിസന്ധി തൊഴിലിടങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പ്രതിഫലിക്കും. സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളിലെ വന്‍കിട പദ്ധതികള്‍ക്കും താത്കാലിക നിശ്ചലാവസ്ഥയുണ്ടാകും. ഗള്‍ഫ് മേഖലകളിലെ തൊഴില്‍ വിപണിയിലെ സ്വദേശിവത്കരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നിരവധി പ്രവാസികളെ ബാധിച്ചു എന്നത് സത്യമാണ്. അത് പക്ഷേ എല്ലാവരെയും ബാധിച്ചിട്ടില്ല. എന്നാല്‍ കൊറോണ അങ്ങനെയായില്ല. കുടുംബ ബജറ്റിന് വൈറസ് ബാധയേല്‍ക്കാത്ത ഒരു സ്വദേശിയും വിദേശിയുമുണ്ടാകില്ല.തീവ്രത കൂടിയും കൂടിയും കുറഞ്ഞും എല്ലാവരുടേയും കണക്ക് പുസ്തകം വൈറസ് ആക്രമണത്തിന് ഇരയായിട്ടുണ്ട്.

കൊറോണാനന്തര ഗള്‍ഫ്
കൊറോണക്കാലത്തിന് ശേഷം സഊദി അറേബ്യ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും തൊഴില്‍ പ്രതിസന്ധിയുണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രതിസന്ധി കാരണം അടച്ചുപൂട്ടിയ പല സ്ഥാപനങ്ങളും ഇനി തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നും വരില്ല. ഇതെത്ര കാലം നീളുന്നുവോ അത്രയും കാലം സാമ്പത്തിക തൊഴില്‍ മേഖല കുഴിയിലേക്ക് ഇറങ്ങി കൊണ്ടിരിക്കും. അതെ സമയം വൈറസ് പെട്ടെന്ന് രംഗംവിട്ടാല്‍ അതിവേഗം സാമ്പത്തിക മേഖല ഉയര്‍ന്ന് വരാനും സാധ്യത ഏറെയാണ്. അനുകൂലവും പ്രതികൂലവുമായ കാലാവസ്ഥ വളരെ പെട്ടന്ന് പ്രതിഫലിക്കുന്ന ഇടമാണ് അറബ് രാജ്യങ്ങള്‍.

ഗള്‍ഫ് പ്രവാസത്തിന്റെ ഭാവി
ചെറുതും വലുതുമായ സ്ഥാപനങ്ങളുടെ സംരംഭകര്‍ ഗള്‍ഫിലെ പുതു തലമുറയാണെന്ന യാഥാര്‍ഥ്യം പ്രധാനമാണ്. ഏറെ പഴക്കമുള്ള പല കുടുംബ ബിസ്‌നസ് സ്ഥാപനങ്ങളിലാകാട്ടെ തലപ്പത്ത് സംരംഭകരുടെ മക്കളും ചെറുമക്കളും ബന്ധുക്കളുമെത്തി. ഇതോടെ വാണിജ്യ രംഗം പുതുതലമുറയുടെ കൈയിലാണ്. അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമൊക്കെ ബിസ്‌നസില്‍ ബിരുദാനന്തര ബിരുദം നേടി എത്തുന്ന പുതു തലമുറയുടെ ആദ്യ പദ്ധതികളിലൊന്നാണ് ‘കോസ്റ്റ് കട്ടിങ്’ അഥവാ ചിലവ് ചുരുക്കല്‍. ലാഭകരമല്ലാത്ത ഒന്നും വെച്ച് പൊറിപ്പിക്കരുതെന്ന പാഠം പഠിച്ചാണ് അവരെത്തുന്നത്. അത് കൊണ്ട് അവര്‍ ആദ്യം കൈവെക്കുന്നത് തൊഴിലാളികളുടെ മേലായിരിക്കും. പ്രായാധിക്യവും ആധുനിക സാങ്കേതിക വിദ്യയോടൊപ്പം തുഴയാന്‍ പ്രാപ്തി ഇല്ലായ്മയും കണ്ടെത്തി ആ കസേര എന്നന്നേക്കുമായി അവിടെ നിന്ന് മാറ്റും. ഉയര്‍ന്ന പദവിയിലിരിക്കുന്നവരും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരും നിസംശയം ഈ നിഗ്രഹത്തിന് ഇരയാകും. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും സ്വദേശിവത്കരണം സജീവമായി നടപ്പാക്കുന്നുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ ആയിരക്കണക്കിന് അറബ് വനിതകള്‍ തൊഴില്‍ രംഗത്തേക്ക് എത്തിയിട്ടുണ്ട്. ഇതെല്ലാം വിദേശികള്‍ക്ക് മുമ്പൊന്നും കാണാത്ത വെല്ലുവിളികളാണ് സധാഹിക്കുക. അങ്ങനെയൊക്കെയാണെങ്കിലും അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ക്കും നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ ചെറിയ വേതനത്തിന് അധ്വാനിക്കാന്‍ തയാറുള്ളവര്‍ക്കും ഗള്‍ഫ് ഇനിയും പ്രാപ്യമാണ്. അതെ സമയം ഇടത്തരം കച്ചവടക്കാര്‍ക്കും തട്ടി ഒപ്പിച്ചു മുന്നോട്ട് പോകുന്ന വൈറ്റ് കോളര്‍ ജോലിക്കാര്‍ക്കും സീനിയോറിറ്റി ആയുധാമാക്കുന്ന കാരണവന്മാര്‍ക്കും വരുംകാലം അത്ര ശുഭകരമാകാന്‍ വഴിയില്ല.

പതറാതെ പൊരുതാം
സമ്പത്ത് കാലത്ത് തൈ നടാത്തവരാണ് പ്രവാസികളില്‍ ബഹുഭൂരിപക്ഷവും. അത് കൊ് തന്നെ ആപത്ത് കാലത്ത് പറിക്കാന്‍ കാ കാണില്ല. ഈ അവസ്ഥയില്‍ കൊറോണയുള്‍പ്പെടെയുള്ള പ്രതിസന്ധി ഭയന്ന് നാട് പിടിക്കുന്നത് അത്ര ഗുണകരമാകില്ല എന്നാണ് പൊതുവിലയിരുത്തല്‍. പതിറ്റാുകള്‍ ഗള്‍ഫിലെ വിവിധ സാഹചര്യങ്ങളോട് മല്ലടിച്ചിട്ടും സ്വന്തമായി കൂര പണിയാന്‍ കഴിയാതെ പോയവരു്. മക്കളുടെ വിദ്യാഭ്യാസവും ദൈനംദിന ജീവിത ചെലവുകളും മുന്നോട്ട് പോകാന്‍ ഒന്നും കരുതി വെച്ചിട്ടില്ലാത്തവരാണ് പ്രവാസികളില്‍ സിംഹഭാഗവും. മടങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ജീവിത സായാഹ്നത്തില്‍ നാട്ടിലെത്തി പുതുതലമുറയോട് മുട്ടി നിന്ന് സ്വദേശത്ത് ഒരു ജോലി തരപ്പെടുത്താന്‍ കഴിയുമോ എന്ന ആശങ്ക ഇല്ലാത്തവരുാകില്ല.വസ്തുത ഇങ്ങനെയൊക്കെ ആയിരിക്കെ ദുഷ്‌കരമെങ്കിലും പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറാതെ പെരുതുകയല്ലാതെ വേറെ വഴിയില്ല.
അധ്വാനിച്ചുാക്കിയ തന്റെ ഫാക്ടറി ജീവിതത്തിന്റെ വാര്‍ധക്യ കാലത്ത് അഗ്‌നിക്കിരയായ വാര്‍ത്തയറിഞ്ഞെത്തിയ എഡിസണ്‍ തന്റെ ജീവിത സമ്പാദ്യം കത്തിചാമ്പലായി ഉയര്‍ന്ന് പൊങ്ങുന്ന കറുത്ത പുകയുകള്‍ നോക്കി ഇങ്ങനെ പറഞ്ഞു, ‘ഓരോ ദുരന്തത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്.’ അപ്രകാരം ഈ പ്രതിസന്ധിക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്ന് മനസിലുറപ്പിച്ച് പ്രതീക്ഷയും നിശ്ചയദാര്‍ഢ്യവും മനസിലേന്തി കത്തിക്കുക.

Share this article

About നൗഫല്‍ പാലക്കാടന്‍

View all posts by നൗഫല്‍ പാലക്കാടന്‍ →

Leave a Reply

Your email address will not be published. Required fields are marked *