ജീവിത പ്രതിസന്ധികളെ അതിജയിക്കാം

Reading Time: 4 minutes

പ്രതിസന്ധികളുടെ ആഴികളില്‍ നിന്ന്

പ്രതീക്ഷകളുടെ കരയിലേക്ക്
തുഴഞ്ഞെത്തുത് ഇച്ഛാശക്തിയാണ്.

ഇ എം എ ആരിഫ് ബുഖാരി

‘അല്ലയോ വിശ്വസിച്ചവരേ, ഇസ്‌ലാമില്‍ സമ്പൂര്‍ണമായി പ്രവേശിക്കുവിന്‍. പിശാചിന്റെ കാല്‍പാടുകളെ പിന്തുടരാതിരിക്കുവിന്‍. അവന്‍ നിങ്ങളുടെ തെളിഞ്ഞ ശത്രുവല്ലോ’ (ഖുര്‍ആന്‍ 2: 208)
മനുഷ്യന്റെ പ്രത്യക്ഷ ശത്രുവായി വിശുദ്ധ ഖുര്‍ആനില്‍ പരിചയപ്പെടുത്തപ്പെ’ ചില അഭൗതികശക്തികളുണ്ട്. ഒ് ഇബ്‌ലീസ്, രണ്ടാമതൊരു തരം ശക്തിയുണ്ട്. അവ ശയാത്വീന്‍ എറിയപ്പെടുു. ഇബ്‌ലീസിന്റെ സന്തതികളാണ് ശയാത്വീന്‍ എു ചിലര്‍ പറഞ്ഞി’ുണ്ട്. ജിുകള്‍ എ പേരില്‍ മറ്റൊരു വര്‍ഗമുണ്ടല്ലോ. അവരില്‍ നല്ലവരും ചീത്തയുമുണ്ട്. ചീത്ത ജിുകളാണ് ശയാത്വീന്‍ എു പറഞ്ഞു ചില പണ്ഡിതര്‍. മനുഷ്യരിലെയും ജിുകളിലെയും ജന്തുക്കളിലെയും ദുഃസ്വഭാവക്കാരെയും ദുഷ്പ്രവണതയുള്ളവരെയും ശയാത്വീന്‍ എ് വിളിക്കാറുണ്ട്. എന്തായാലും ശയാത്വീനും മനുഷ്യന്റെ ശത്രുതെയാണ്.
ഈ ശത്രുക്കള്‍ എന്തിന് എു ചിലരെങ്കിലും സംശയിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ഈ ലോകത്തെ അല്ലാഹു നിശ്ചയിച്ചത് പരീക്ഷണത്തിന്റെഒരിടമായി’ാണല്ലോ.
‘മരണവും ജീവിതവുമുണ്ടാക്കിയവന്‍-നിങ്ങളില്‍ ആരാണ് ഭംഗിയായി പ്രവര്‍ത്തിക്കുതെ് പരീക്ഷിക്കാന്‍’ (ഖുര്‍ആന്‍ 67: 2). മനുഷ്യന്റെ ധാര്‍മികമായ വളര്‍ച്ച എത്ര മാത്രമാണൊണ് ഇവിടെ വെച്ച് പരീക്ഷിക്കപ്പെടുത്. അത്തരത്തില്‍ ഒരു വളര്‍ച്ച പ്രതിസന്ധികളുടെ വെളിച്ചത്തില്‍ മാത്രമേ സ്ഥാപിതമാവുകയുള്ളൂ.
പടിഞ്ഞാറ് നി് കാറ്റടിക്കുു എു വെക്കുക ഒരു തൂവല്‍ പടിഞ്ഞാറ് നി് കിഴക്കോ’് പാറും. ഇവിടെ കാറ്റില്‍ പാറു തൂവലിന് മറുത്തൊും ചെയ്യാന്‍ കഴിയില്ലല്ലോ. കിഴക്കോ’് കാറ്റടിച്ചപ്പോള്‍ കിഴക്കോ’് പാറിയ തൂവലിനെപ്പറ്റി അത് സ്വന്തമായി എന്തെങ്കിലും ചെയ്തു എ് പറയാവതല്ല. ഇനി ആ തൂവല്‍ ഇഛാശക്തിയോടെ കിഴക്കോ’് കാറ്റടിച്ചപ്പോള്‍ പടിഞ്ഞാറോ’് പാറിയെു വെക്കുക, നിശ്ചയമായും തൂവല്‍ സ്വന്തമായി പ്രവര്‍ത്തിച്ചു എ് പറയാം. അതെ, പ്രതിസന്ധികളുടെയും തടസങ്ങളുടെയും മുമ്പില്‍ ഇഛാശക്തിയോടെ അതിജീവിക്കുതിനാണ് വിലയും നിലയുമെ് മനസിലായല്ലോ. അതുപോലെത്തെയാണ് നമ്മുടെ പ്രവര്‍ത്തനങ്ങളും തെളിയിക്കപ്പെടേണ്ടത്. പിശാചുക്കളുടെ പ്രലോഭനങ്ങളില്‍ വീണുപോകാതെ നാം പ്രവര്‍ത്തനനിരതരാകണം. അതാണ് നമ്മള്‍ ഈ പരീക്ഷണത്തില്‍ ജയിക്കുു എതിന്റെ മാനദണ്ഡം. ആകയാല്‍ പിശാച്, ശരീരേഛകള്‍ തുടങ്ങിയ വഴി തടസങ്ങളെ, ജീവിതം അര്‍ഥവത്താക്കാനുള്ള സംവിധാനത്തിന്റെ ഭാഗമായി’ാണ് നാം കാണേണ്ടത്.

ഇബ് ലീസ് ഒരു പ്രലോഭകനാണ്
മനുഷ്യനെ നാം, വരണ്ടതും ഗന്ധമുള്ളതുമായ കറുത്ത കളിമണ്ണില്‍നിു സൃഷ്ടിച്ചു. അതിനുമുമ്പ് ജിുകളെ നാം തീജ്വാലയില്‍നിു സൃഷ്ടിച്ചി’ുണ്ടായിരുു. നിങ്ങളുടെ റബ്ബ് മലക്കുകളോട് ഇപ്രകാരം പറഞ്ഞത് ഓര്‍ക്കുവിന്‍: ‘വരണ്ടതും ഗന്ധമുള്ളതുമായ കറുത്ത കളിമണ്ണില്‍നിു ഞാന്‍ മനുഷ്യനെ സൃഷ്ടിക്കുുണ്ട്. സൃഷ്ടി പൂര്‍ത്തീകരിക്കുകയും അതില്‍ എന്റെ ആത്മാവില്‍നി് ഊതുകയും ചെയ്താല്‍ നിങ്ങളെല്ലാം അവന്റെ മുമ്പില്‍ പ്രണാമത്തില്‍ വീഴണം.’ അങ്ങനെ മലക്കുകളൊക്കെയും പ്രണാമം ചെയ്തു, -ഇബ്‌ലീസ് ഒഴിച്ച്. അവന്‍ പ്രണാമം ചെയ്യുവരുടെ കൂടെ ചേരാന്‍ വിസമ്മതിച്ചു. റബ്ബ് ചോദിച്ചു: ‘ഹേ ഇബ്‌ലീസ്, പ്രണാമം ചെയ്തവരുടെ കൂടെ ചേരാതിരിക്കാന്‍ നിനക്കെന്തു കാര്യം?’ അവന്‍ പറഞ്ഞു: ‘വരണ്ടതും ഗന്ധമുളളതുമായ കറുത്ത കളിമണ്ണില്‍നിു സൃഷ്ടിച്ച മനുഷ്യനെ പ്രണമിക്കാന്‍ ഞാനില്ല.’ റബ്ബ് കല്‍പിച്ചു: ‘ശരി, എങ്കില്‍ നീ ഇവിടെനിു പുറത്തുപോവുക. എന്തുകൊണ്ടൊല്‍ നീ ആ’ിയകറ്റപ്പെ’വനാകുു. ഇനി പ്രതിഫലം നല്‍കു നാള്‍വരെ നിില്‍ ശാപമുണ്ട്. ‘അപ്പോള്‍ അവന്‍ അപേക്ഷിച്ചു: ‘എന്റെ നാഥാ, അങ്ങനെയാണെങ്കില്‍, ഇനി മനുഷ്യര്‍ പുനരുജ്ജീവിപ്പിക്കപ്പെടു ദിനം വരെ എനിക്ക് അവസരം നല്‍കേണമേ!’ അവന്‍ അരുളി: ‘ശരി, നിനക്കവസരമുണ്ട്; കാലം നിര്‍ണയിക്കപ്പെ’ ആ ദിനം വരെ.’ അവന്‍ പറഞ്ഞു: ‘നാഥാ, നീ എ െപിഴപ്പിച്ചുവല്ലോ. അതുപോലെ ഇനി, ഭൂമിയില്‍ ഞാനവര്‍ക്ക് കൗതുകങ്ങള്‍ കാണിച്ചുകൊടുക്കും. സകലരെയും പിഴപ്പിക്കുകയും ചെയ്യും (ഖുര്‍ആന്‍15:39). പിശാച് മനുഷ്യനെ കൗതുകങ്ങള്‍ കാണിച്ച് പ്രലോഭിപ്പിക്കുമെ് ഈ സൂക്തഭാഗങ്ങളില്‍ നി് വ്യക്തമാണല്ലോ. തെറ്റുകളെയും കുറ്റങ്ങളെയും ന്യായീകരിക്കാന്‍ ആവശ്യമായ ആശയങ്ങള്‍ നിര്‍മിച്ചുണ്ടാക്കിയും അവയെ ആകര്‍ഷകമാക്കി തോിപ്പിച്ചും പിശാച് പണിയെടുക്കുതാണ്.
പിശാചിന്റെ പ്രലോഭനത്തിന്റെ രൂപം തുറുകാണിക്കു ഖുര്‍ആന്‍ പരാമര്‍ശം വായിക്കുക:
‘പിീട് ചെകുത്താന്‍ അവരെ വഞ്ചിച്ചു-അവരില്‍ പരസ്പരം മറയ്ക്കപ്പെ’ിരു നഗ്‌നതകള്‍ വെളിപ്പെടുത്താന്‍. അവന്‍ അവരോടു പറഞ്ഞു: ‘റബ്ബ് ഈ വൃക്ഷം നിരോധിച്ചി’ുള്ളത്, നിങ്ങള്‍ മലക്കുകളായിത്തീരുകയോ നിത്യജീവിതം കൈവരിക്കുകയോ ചെയ്യാതിരിക്കേണ്ടതിനു മാത്രമാകുു.’ ‘ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷി’യെ് അവന്‍ അവരോട് ആണയിടുകയും ചെയ്തു. ഇവ്വിധം മോഹിപ്പിച്ച്. അവന്‍ അവരെ പാ’ിലാക്കി. അങ്ങനെ ആ വൃക്ഷഫലം രുചിച്ചപ്പോള്‍ ഇരുവര്‍ക്കും അവരുടെ നഗ്‌നത വെളിപ്പെ’ു. അവര്‍ ഉദ്യാനത്തിലെ ഇലകള്‍കൊണ്ട് താന്താങ്ങളുടെ നഗ്‌നത മറയ്ക്കാന്‍ തുടങ്ങി. അപ്പോള്‍ റബ്ബ് അവരോട് വിളിച്ചുചോദിച്ചു: ‘ഞാന്‍ ഈ വൃക്ഷം നിങ്ങള്‍ക്കു വിലക്കിയിരുില്ലേ? ചെകുത്താന്‍ നിങ്ങളുടെ തെളിഞ്ഞ ശത്രുവാണെു പറയുകയും ചെയ്തിരുില്ലേ?’ ഇരുവരും കേണുതുടങ്ങി: ‘നാഥാ! ഞങ്ങള്‍ ഞങ്ങളോടുത െഅക്രമം ചെയ്തുപോയി. ഇനി നീ ഞങ്ങള്‍ക്കു മാപ്പരുളുകയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ നിശ്ചയമായും ഞങ്ങള്‍ നശിച്ചുപോകും.’ (ഖുര്‍ആന്‍ 7:20-23)
സാത്താന്‍ അല്ലാഹുവിനോട് പറഞ്ഞി’ുണ്ടായിരുു: ‘നിന്റെ ദാസന്മാരില്‍നി് ഒരു നിശ്ചിത വിഭാഗത്തെ തീര്‍ച്ചയായും ഞാന്‍ പിടിച്ചെടുക്കുകത െചെയ്യും. ഞാനവരെ വഴിപിഴപ്പിക്കും. തീര്‍ച്ചയായും ഞാനവരെ വ്യാമോഹങ്ങളിലകപ്പെടുത്തും. ഞാനവര്‍ക്ക് ആജ്ഞനല്‍കും. എന്റെ ആജ്ഞാനുസാരം അവര്‍ കാലികളുടെ കാതുകള്‍ കീറും. ഞാനവരോട് ആജ്ഞാപിക്കും. എന്റെ ആജ്ഞയനുസരിച്ച് അവര്‍ അല്ലാഹുവിന്റെ സൃഷ്ടിയെ അലങ്കോലപ്പെടുത്തും. അല്ലാഹുവിനെക്കൂടാതെ, ഈ സാത്താനെ മിത്രവും രക്ഷകനുമാക്കുവന്‍ സ്പഷ്ടമായ നഷ്ടത്തിലകപ്പെ’തുത.െ അവന്‍ അവരോട് വാഗ്ദാനങ്ങള്‍ ചെയ്യുു. അവരില്‍ വ്യാമോഹങ്ങള്‍ ജനിപ്പിക്കുു. പക്ഷേ, സാത്താന്റെ വാഗ്ദാനങ്ങളത്രയും വെറും വഞ്ചനയല്ലാതൊുമല്ല.(ഖുര്‍ആന്‍ 4: 119-121). കണ്ടില്ലേ? വ്യാമോഹങ്ങളുണ്ടാക്കിയാണ് ഇത് സാധിക്കുതെ്? തെറ്റും കുറ്റവും നീചവും നികൃഷ്ടവുമായ കാര്യങ്ങളെ അവയുടെ മനുഷ്യ വിരുദ്ധമായ വശങ്ങളെ പുറത്തു കാണാത്ത വിധം പൊടിപ്പും തൊങ്ങലും വെച്ച് ആകര്‍ഷിക്കുത് പിശാചിന്റെ സ്ഥിരമായ പ്രവര്‍ത്തനശൈലിയത്രെ.

ദുര്‍ബലമായ സ്വാധീനം
പിശാച്, ശൈത്വാന്‍ എാെക്കെ കേള്‍ക്കുമ്പോഴേക്കും മറികടക്കാനാവാത്ത ശത്രു എ് പേടിച്ചു പോകരുത്. മറിച്ച് അവയെ അതിജയിക്കാനുള്ള ഇഛാശക്തിയും അതിനുള്ള മാര്‍ഗവും നമുക്ക് നല്‍കപ്പെ’ി’ു്. നമ്മുടെ വിശ്വാസദാര്‍ഢ്യതക്കു മുമ്പില്‍ പിശാചിന്റെ കെണിവലകള്‍ നിഷ്പ്രഭമാണ്. ഖുര്‍ആന്‍ പറയ’െ
‘അവന്‍ പറഞ്ഞു: നാഥാ, നീ എ െപിഴപ്പിച്ചുവല്ലോ. അതുപോലെ ഇനി, ഭൂമിയില്‍ ഞാനവര്‍ക്ക് കൗതുകങ്ങള്‍ കാണിച്ചുകൊടുക്കും. സകലരെയും പിഴപ്പിക്കുകയും ചെയ്യുംഅവരില്‍ നീ പ്രത്യേകം തിരഞ്ഞെടുത്ത അടിമകളെയൊഴികെ’ അവന്‍ അരുളി: ഇതാണ് നേരെ എിലേക്കെത്തിച്ചേരാനുളള മാര്‍ഗം. എന്റെ യഥാര്‍ഥദാസന്മാരില്‍ നിനക്കു സ്വാധീനമുാകുതല്ല. നി െപിന്തുടര്‍ വഴിപിഴച്ചവരില്‍ മാത്രമേ നിന്റെ സ്വാധീനം ഫലിക്കുകയുളളൂ. നരകമാകുു അവര്‍ക്കെല്ലാവര്‍ക്കും നിശ്ചയിക്കപ്പെ’ി’ുളളത്(ഖുര്‍ആന്‍ 15:38-43).
‘സത്യവിശ്വാസം കൈക്കൊള്ളുകയും തങ്ങളുടെ റബ്ബിങ്കല്‍ ഭരമേല്‍പിക്കുകയും ചെയ്ത ആളുകളില്‍ ചെകുത്താന് സ്വാധീനമില്ല. ചെകുത്താനെ രക്ഷാധികാരിയായി വരിക്കുകയും അവന്റെ വഞ്ചനയില്‍പ്പെ’് അല്ലാഹുവിന് പങ്കാളികളെ കല്‍പിക്കുകയും ചെയ്ത ജനങ്ങളില്‍ മാത്രമേ അവന്റെ സ്വാധീനം ഫലിക്കുകയുള്ളൂ. (ഖുര്‍ആന്‍ 16:99). ചെകുത്താന്റെ വാഗ്ദാനം വഞ്ചനയല്ലാതൊുമല്ല-എന്റെ ദാസന്മാരോ, നിശ്ചയമായും അവരുടെ മേല്‍ നിനക്ക് ഒരധികാരവും ലഭിക്കുതല്ല.ഭരമേല്‍പിക്കാന്‍ നിന്റെ നാഥന്‍ ത െമതി (ഖുര്‍ആന്‍ 17:65).
‘അതിനാല്‍, നിങ്ങള്‍ സാത്താന്റെ മിത്രങ്ങളോടു പോരാടുവിന്‍. അറിഞ്ഞിരിക്കുവിന്‍, സാത്താന്റെ തന്ത്രം സത്യത്തില്‍ അതീവ ദുര്‍ബലമാകുു’ (ഖുര്‍ആന്‍ 4:76).

പരലോകത്ത് കയ്യൊഴിയും
എത്ര ത െഈ ലോകത്ത് വെച്ച് ദുഷ്പ്രവൃത്തികള്‍ക്ക് പ്രേരിപ്പിച്ചാല്‍ തെയും അത് അല്ലാഹു അനുവദിക്കു കാലത്ത് മാത്രമേ നടക്കൂ. പരലോകത്തെത്തിയാല്‍ പിശാച് എല്ലാറ്റില്‍ നിും തലയൂരുമെ് ഖുര്‍ആന്‍ നമുക്ക് മുറിയിപ്പു നല്‍കുുണ്ട്. ‘വിധിപ്രസ്താവം കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: ‘യാഥാര്‍ഥ്യമിതാകുു: അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും സത്യമായി. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുു. പക്ഷേ, ഞാനതു ലംഘിച്ചു.നിങ്ങളില്‍ എനിക്ക് ഒരധികാരവുമുണ്ടായിരുില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ എന്റെ ക്ഷണം സ്വീകരിച്ചു. അതിനാല്‍, ഇപ്പോള്‍ എ െകുറ്റപ്പെടുത്തേണ്ട. നിങ്ങളെത്ത െകുറ്റപ്പെടുത്തിക്കൊള്ളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എെയും രക്ഷിക്കാനാവില്ല. ഇതിനുമുമ്പ് നിങ്ങള്‍ എ െദിവ്യത്വത്തില്‍ പങ്കാളിയാക്കിയിരുുവല്ലോ. എനിക്കതില്‍ ഒരുത്തരവാദിത്വവുമില്ല.’ ഇത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുു (ഖുര്‍ആന്‍ 14:22).

നാം എന്തു ചെയ്യണം
‘നീ ഖുര്‍ആന്‍ ഓതുമ്പോള്‍, അഭിശപ്തനായ പിശാചില്‍നി് അല്ലാഹുവില്‍ ശരണം തേടിക്കൊള്ളുക ‘ (ഖുര്‍ആന്‍ 16:99).
‘ചെകുത്താന്‍ നി െപ്രകോപിപ്പിക്കുുവെങ്കില്‍, അപ്പോള്‍ അല്ലാഹുവില്‍ അഭയംതേടുക. അവന്‍ എല്ലാം കേള്‍ക്കുവനും അറിയുവനുമല്ലോ. യഥാര്‍ഥത്തില്‍ ദൈവഭക്തരായ ആളുകളുടെ അവസ്ഥയെന്തൊല്‍, എപ്പോഴെങ്കിലുചെകുത്താന്റെ സ്വാധീനത്താല്‍ ഒരു ദുര്‍വിചാരമുണര്‍ാല്‍ അവര്‍ ഉടനെ ബോധവാന്മാരായിത്തീരുു. അപ്പോള്‍ തങ്ങള്‍ സ്വീകരിക്കേണ്ട ശരിയായ നിലപാടെന്തെ് വ്യക്തമായി കാണുകയും ചെയ്യുു.(ഖു 7:200).

പ്രാര്‍ഥിക്കുക: മനുഷ്യരുടെ വിധാതാവിനോട്
ഞാന്‍ ശരണംതേടുു; മനുഷ്യരുടെ രാജാവിനോട്, മനുഷ്യരുടെ യഥാര്‍ഥ ദൈവത്തോട്,ആവര്‍ത്തിച്ചാവര്‍ത്തിച്ചു വുകൊണ്ടിരിക്കു ദുര്‍ബോധകന്റെ ദ്രോഹത്തില്‍നി്. മനുഷ്യമനസുകളില്‍ ദുര്‍ബോധനം ചെയ്യുവരുടെ ദ്രോഹത്തില്‍നി് -അവര്‍ ജിുകളില്‍ പെ’വരാവ’െ, മനുഷ്യരില്‍ പെ’വരാവ’െ (ഖു. 114:1-6)
നാം എന്തു ചെയ്യണമെ് ഈ സൂക്തങ്ങളില്‍ വ്യക്തമാണല്ലോ. അല്ലാഹുവില്‍ അഭയം തേടണം.
ഇമാം ഖുര്‍ത്വുബി ഉദ്ധരിക്കു ഒരു കഥ പറഞ്ഞു നിര്‍ത്താം. ഒരു ആത്മജ്ഞാനി തന്റെ ശിഷ്യനാട് ചോദിച്ചു:
‘നിനക്ക് പിശാച് ദുര്‍ബോധനങ്ങള്‍ നല്‍കിയാല്‍ നീ എന്താണ് ചെയ്യുക? ‘
‘ഞാന്‍ അവനെ ചെറുത്ത് തോല്‍പിക്കും’
‘വീണ്ടും ആവര്‍ത്തിച്ചാലോ?’
വീണ്ടും ചെറുത്തു തോല്‍പിക്കും.
വീണ്ടും ആവര്‍ത്തിച്ചാലോ?
വീണ്ടും ചെറുത്തു തോല്‍പിക്കും.
ഇത് കേ’ ആത്മജ്ഞാനി പറഞ്ഞു: ‘ഇതങ്ങനെ നീണ്ടുപോകുതായിരിക്കും.’
നീ ഒരു ആ’ിന്‍ കൂ’ത്തിന്റെ സമീപത്തുകൂടെ പോകുമ്പോള്‍ അവയുടെ കാവല്‍ പ’ി നിന്റെ നേരെ കുരച്ചു ചാടിയാല്‍ നീ എന്തു ചെയ്യും?
ഞാന്‍ അതിനെ ഓടിച്ചു കളയും.
ആത്മജ്ഞാനി പറഞ്ഞു
നീ ഈ പറഞ്ഞതും അങ്ങനെ നീണ്ടുപോകുതായിരിക്കും. ആ ആ’ിന്‍ കൂ’ത്തിന്റെ ഉടമസ്ഥനോട് ആ കാവല്‍ പ’ിയെ കെ’ിയിടാന്‍ ഒ് പറഞ്ഞാലെന്താ?!
അപ്പോള്‍ അതാണ് കാര്യം. പിശാചിന്റെ ശല്യത്തില്‍ നി് രക്ഷനേടാന്‍ നമ്മള്‍ പിശാചിനെക്കൂടി സൃഷ്ടിച്ച് നിയന്ത്രിക്കു അല്ലാഹുവിനോട് അഭയം ചോദിക്കണം.
അല്ലാഹുവേ, ഞങ്ങളെ പിശാചിന്റെ സര്‍വ്വവിധ ദുര്‍ബോധനങ്ങളില്‍ നിും ശല്യങ്ങളില്‍ നിും രക്ഷിക്കേണമേ… ആമീന്‍.
പിന്‍കുറി: നിങ്ങള്‍ പിശാചിന്റെ സ്വാധീനം അനുഭവിക്കുില്ലേ? ഒരു കാര്യം പറയ’െ നിങ്ങളുടെ ഈമാന്‍ അപ്പോള്‍ കൂടുകയാണ് ചെയ്യുത്. അല്ലാഹു ഖുര്‍ആനില്‍ പിശാച് നമ്മുടെ ശത്രുവാണെ് പറഞ്ഞി’ുണ്ടല്ലോ. പിശാച് ദുര്‍ബോധനങ്ങളുമായി നിങ്ങളെ സമീപിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഖുര്‍ആനില്‍ പറഞ്ഞത് സത്യമാണെ് ബോധ്യപ്പെടുകയാണ്!.

Share this article

About admin

@ Pravasi Risala Publishing Desk

View all posts by admin →

Leave a Reply

Your email address will not be published. Required fields are marked *