നേര്

Reading Time: < 1 minutes

എ. അനസ് കണ്ണൂര്‍

എന്നും ചെവിയോര്‍ക്കുന്നത്
അകലങ്ങള്‍ക്കപ്പുറത്തുള്ള
നിലവിളികള്‍ക്ക് മാത്രം!

മായ്ച്ചുകളഞ്ഞ ഓര്‍മകള്‍ക്ക്
മറവിയുടെ സുഗന്ധം!
ചിത്രങ്ങളില്‍ തെളിയുന്നത്
കുടിയൊഴിക്കപ്പെട്ട തെരുവിന്റെ
സ്വപ്‌നങ്ങള്‍!

കപ്പല്‍പായകള്‍ മുന്നോട്ടായുന്നത്
കാറ്റുറഞ്ഞു പോയ
കാലത്തിലേക്ക് മാത്രം!
പഴമയുടെ
പഴഞ്ചന്‍ കണ്ണുകള്‍
അപ്രത്യക്ഷമായി!

രാത്രികളെ ധ്യാനിക്കുന്നവരോടൊപ്പം
ഇരകളുടെ കഥ പറഞ്ഞ്‌നടന്നകലുന്നില്ല ഞാന്‍
ചൂഴ്‌ന്നെടുത്ത കിനാവുകള്‍ക്ക്
നിറം കൊടുത്ത്
നേരിന്റെ കൂട്ടുകാരാവാം!

Share this article

About admin

@ Pravasi Risala Publishing Desk

View all posts by admin →

Leave a Reply

Your email address will not be published. Required fields are marked *