ദഫ് മുഴങ്ങുന്ന കാപ്പാട്

Reading Time: 4 minutes

വരവ്
140 വര്‍ഷത്തെ പാരമ്പര്യവും പഴക്കവുമു് ഞങ്ങളുടെ ദഫ് മുട്ടിന്. ഹിജ്‌റ 1303ല്‍ സയ്യിദ് അഹ്മദ് മുസ്‌ലിയാരാണ് ദഫ് തുടങ്ങിത്തന്നത്. ഉപ്പ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ശിഷ്യണത്തിലാണ് എന്റെ ദഫ് പഠനം. സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബാലപാഠങ്ങള്‍ കരസ്ഥമാക്കുന്നത്. പത്താം വയസില്‍ ഡല്‍ഹിയില്‍ പ്രധാന മന്ത്രിയുടെ സാന്നിധ്യത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞു. ആ അനുമോദനം ഇന്നും ചാരിതാര്‍ഥ്യത്തോടെ ഓര്‍ക്കുന്നു.

യമനി പാരമ്പര്യം
യമനിലെ ഏദനില്‍ നിന്നാണ് ഞങ്ങളുടെ ഏഴാമത് ഉപ്പാപ്പ ഈസല്‍ മുസ്ത്വഫ കേരളത്തിലേക്ക് വന്നത്. ദഫ്, രിഫാഇ റാത്തീബ് എല്ലാം ഇവരില്‍ നിന്നാണ് കിട്ടിയത്. പരമ്പര മുറിയാതെ ഇന്നും കൈമാറി ഞങ്ങള്‍ നിലനിര്‍ത്തി പോരുന്നു. 140 വര്‍ഷമായി കാപ്പാട്ടെ ഞങ്ങളുടെ തറവാട് ആലസ്സം വീട്ടില്‍ രിഫാഈ റാത്തീബ് മുടങ്ങാതെ നടക്കുന്നു.

പരിശീലനം
ഗുരു ശിഷ്യ ബന്ധം ദഫിന്റെ ഹൃദയ താളമാണ്. ഹൃദയ ഐക്യമാണ് ദഫിന്റെ താളത്തിന്റെ പ്രധാന ഘടകം. തന്റെ ശിഷ്യരെ ധാര്‍മിക, സാമൂഹ്യ ബോധമുള്ള തലമുറയായി വാര്‍ത്തെടുക്കാന്‍ കഴിയുന്നു. കേരളത്തിനകത്തും പുറത്തും നിരവധി പഠിതാക്കളുണ്ട്. സര്‍ക്കാര്‍ ഫെല്ലോഷിപ്പുകള്‍ ലഭിക്കുന്നവരുണ്ട്. കേരളത്തിലെ ദഫ് മുട്ടിന്റെ പോറ്റില്ലമായ കാപ്പാട്ട് ഗുരുകുല സാമ്പ്രാദായത്തില്‍ നടക്കുന്ന പരിശീലനം നടക്കുന്നുണ്ട്. 1303ല്‍ പ്രപിതാമഹനും സുഫിയുമായിരുന്ന സൈദ് അഹ്മദ് മുസ്‌ലിയാര്‍ സ്ഥാപിച്ച ദഫ് മുട്ട് പരിശീലനത്തിന് ഇന്ന് കേരള ഫോക്‌ലോര്‍ അക്കാദമിയുടെയും നെഹ്‌റു യുവ കേന്ദ്ര യുടെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ അഫിലിയേഷന്‍ ഉണ്ട്.

ഇടപെടലുകള്‍
1992ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും 2003ല്‍ എസ്എസ്എഫ് സംസ്ഥന സാഹിത്യോത്സവിലും പ്രധാന ഇനമായി ദഫ് മുട്ടിനെ ഉള്‍പ്പെടുത്തി. സര്‍ക്കാര്‍ നാടന്‍ കലാകാരന്മാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കലാക്ഷേത്ര പദ്ധതി, ടൂറിസം കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കേരളത്തിലെ നാടന്‍ കലാകാരന്മാരെ ഉള്‍പ്പെടുത്തി ‘ഉത്സവ്’ പരിപാടി, നിയമസഭയുടെ വജ്ര ജൂബിലിയുടെ ഭാഗമായി യുവ കലാകാരന്മാരെ സംരക്ഷകിക്കാനായി ഇടത് സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമസഭ വജ്രജൂബിലി ഫെല്ലോഷിപ്പ് തുടങ്ങിയ മുന്നേറ്റങ്ങളില്‍ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്.

അംഗീകാരങ്ങള്‍
2012ല്‍ ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ഒരു പ്രോഗ്രാമില്‍ ജനമൈത്രി ഗാനം ആലപിക്കാന്‍ അവസരമുണ്ടായി. 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ ഗുരുപദവി നല്‍കി ആദരിച്ചു. ഇത്തരം അവാര്‍ഡുകള്‍ കലാകാരന്മാര്‍ക്കുള്ള പ്രചോദനമാണ്.

രിഫാഈ റാത്തീബ്
ഇന്ന് നടക്കുന്ന രീതിയിലുള്ള റാത്തീബ് ഹിജ്‌റ 1303ലാണ് തുടക്കം കുറച്ചത്. പിതാമഹന്‍ സെയ്ദ് അഹ്മദ് മുസ്‌ലിയാരാണ് തുടങ്ങിയത്. മുമ്പും റാത്തീബുകള്‍ ഉണ്ടായിരുന്നെങ്കിലും ഈ രുപത്തില്‍ ക്രോഡീകരണം നടന്നിട്ടില്ലായിരുന്നു. ഇപ്പോള്‍ 140 വര്‍ഷമായി. തറവാട്ടില്‍ നടക്കുന്ന റാത്തീബ് സെയ്ദ് അഹ്മദ് മുസ്‌ലിയാരുടെ ശേഷം ഇമ്പിച്ചഹമ്മദ് മുസ്‌ലിയാരും ശേഷം 1954 മുതല്‍ എന്റെ പിതാവ് അഹ്മദ് കുട്ടി മുസ്‌ലിയാരും 2014 വരെ റാത്തീബുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

രിഫാഈ ഫൗ@േഷന്‍ അവാര്‍ഡ്
അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ സ്മരണാര്‍ഥമാണ് ഈ ഉപഹാരം നല്‍കുന്നത്. ശിഷ്യന്‍മാര്‍ ആദ്യ അവാര്‍ഡ് ഉപ്പാക്ക് തന്നെ നല്‍കി. ശേഷം ബക്കര്‍ പന്നൂര്‍, കേരളത്തിലും പുറത്തും ബുര്‍ദ ജനകീയമാക്കിയ അബ്ദുസമദ് അമാനി, ഹാഫിസ് ഫാളിലി, അഷ്‌റഫ് സഅദി എന്നിവര്‍ക്കുമാണ് ഈ കാലയളവില്‍ നല്‍കാന്‍ കഴിഞ്ഞത്. അഞ്ചംഗ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുന്നതും നല്‍കുന്നതും.
സേവനങ്ങള്‍
വീട് നിര്‍മിച്ചു നല്‍കല്‍, പഠന സഹായങ്ങള്‍, സ്‌കൂള്‍, കേളേജുകളിലെ ഡൊണേഷന്‍, ഫീസ് എന്നിവയിലും നന്നായി വിദ്യാര്‍ഥികളെ സഹായിക്കാറുണ്ട്. പ്രധാനമായും മാപ്പിള കലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും പരിശീലനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കും വ്യക്തികള്‍ക്കുമാണ് മുന്‍ഗണന.

വൈദേശികം
ഫിജി, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വളരെ ഭംഗിയായി രിഫാഈ റാത്തീബുകള്‍ക്കും ദഫ് മജ്‌ലിസുകള്‍ക്കും കാര്‍മികത്വം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.
മലബാറിലെ ദഫും രിഫാഈ റാത്തീബും അഭ്യസിച്ച് ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതിനായി സിഡ്‌നിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന മജീദ് ഹസന്‍ വന്നിരുന്നു. ദഫ് മുട്ടും രിഫാഈ റാത്തീബും ആഗോള തലത്തിലേക്കും പ്രചരിക്കപ്പെടുന്നതില്‍ ചെറിയ പങ്ക് വഹിക്കാന്‍ കഴിയുന്നതില്‍ സന്തോഷവാനാണെങ്കിലും കൂടുതല്‍ ഇടങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും ഉണ്ടാവേണ്ടതുണ്ടെന്ന് കരുതുന്നു.

കേരളത്തില്‍
വീടുകളിലും പള്ളികളിലും മാത്രം ഒതുങ്ങി നിന്ന ദഫ് 1977ല്‍ എംഇഎസ് സംഘാടകരായി കോഴിക്കോട് സാമൂതിരി കോളേജില്‍ വച്ച് നടന്ന അരങ്ങേറ്റത്തോടെയാണ് ജനകീയമാവുന്നത്. ഉസ്താദ് അഹ്മദ് കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തിലാണ് ദഫ് ജനകീയമാവുന്നത്. ശേഷം 1983ല്‍ ദല്‍ഹിയില്‍ ഇന്ത്യ ഇന്റര്‍നാഷനല്‍ ട്രേഡ് ഫയര്‍, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സാന്നിധ്യത്തില്‍ ഉസ്താദ് അഹ്മദ് കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പ്രോഗ്രാം അവതരിപ്പിക്കുയും ചെയ്തു. പിന്നീട് കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും എസ് എസ് എഫ് സാഹിത്യോത്സവിലും ദഫ് മത്സരങ്ങള്‍ സജീവമായി. 2014 മുതല്‍ രാഷ്ട്രീയ മാധ്യമ ശിക്ഷ അഭിയാന്റെ ദേശീയ തനത് മഹോത്സവത്തില്‍ ഉള്‍പെടുത്തിയത് കൂടുതല്‍ സ്വീകാര്യതയുണ്ടാക്കി.

പുതിയ കാലത്ത്
ഇടക്കാലത്ത് യുവാക്കളുടെ സാന്നിധ്യം കുറവായിരുന്നു. പക്ഷേ ഇപ്പോള്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ യുവസാന്നിധ്യം കൂടിവരുന്നുണ്ട്. സര്‍ക്കാരുകള്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ നടപ്പിലാക്കിയ നാടന്‍ കലാ രംഗത്ത് പല പദ്ധതികളും മുന്നേറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വ്യത്യസ്ത തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ എന്റെ കീഴില്‍ പരിശീലനം നേടുകയും സമൂഹത്തില്‍ നല്ല സന്ദേശങ്ങള്‍ കൈമാറി കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഇത്തരം കലാ സംവിധാനങ്ങള്‍ വിദ്യാഭ്യാസ സിലബസില്‍ ഉള്‍പെടുത്തി സര്‍ക്കാര്‍ തലത്തില്‍ പരിശീലനവും അക്കാദമിക സെന്ററുകളും ഔദ്യോഗികമായി ദഫിന്റെ ബിരുദവും നല്‍കുന്ന ഒരു സ്ഥാപനം സര്‍ക്കാര്‍ തലത്തില്‍ തുടങ്ങണമെന്നാണ് ആഗ്രഹം.

Share this article

About കോയ കാപ്പാട്, തയാറാക്കിയത്: സല്‍മാന്‍ വെങ്ങളം

View all posts by കോയ കാപ്പാട്, തയാറാക്കിയത്: സല്‍മാന്‍ വെങ്ങളം →

Leave a Reply

Your email address will not be published. Required fields are marked *