മഹാമാരികള്‍ മനുഷ്യഹാനികള്‍

Reading Time: 2 minutes

മനുഷ്യനെ പിടിച്ചിരുത്തിയ
കോവിഡ്, കോളറ, പ്ലേഗ്, കൊറോണ
തുടങ്ങിയ മഹാമാരികള്‍.

ഹാഫിള് അബൂബക്കര്‍ സിദ്ദീഖ് ടി പി

മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുകയും രണ്ടിലധികം രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുമ്പോഴാണ് ലോകാരാഗ്യ സംഘടന മഹാമാരിയെന്ന പ്രഖ്യാപനം നടത്തുക. ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പകര്‍ച്ചവ്യാധികളാണ് (മഹാമാരികള്‍) കൊറോണ, സാര്‍സ്, നിപ്പ, എബോള, കോംഗോ, കോളറ, പ്ലേഗ് തുടങ്ങിയവ.

കൊറോണ
കോവിഡ് 19, ലോകത്താകമാനം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് കൊറോണ വൈറസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീും സജീവമാകുന്നത്.
മനുഷ്യരുംപക്ഷികളുംഉള്‍പ്പെടെയുള്ള സസ്തനികളില്‍ രോഗമുാക്കുന്ന ഒരുകൂട്ടം വൈറസുകളാണ്‌കൊറോണ വൈറസുകള്‍. ഇവ പ്രധാനമായിട്ടും ശ്വാസനാളത്തെയാണ് ബാധിക്കുക. ജലദോഷം, ന്യുമോണിയ, സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോ'(ടഅഞട) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.
നിഡോവൈര്‍ലസ് എന്ന നിരയില്‍കൊറോണവൈരിഡികുടുംബത്തിലെഓര്‍ത്തോകോറോണവൈറിനിഎന്ന ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണ വൈറസുകള്‍. കൊറോണ വൈറസുകളുടെ ജീനോമിക് വലിപ്പം ഏകദേശം 26 മുതല്‍ 32 കിലോബേസ് വരെയാണ്. ഇത്ആര്‍എന്‍എ വൈറസിനേക്കാള്‍ വലുതാണ്.
ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളില്‍ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതല്‍ 30 ശതമാനം വരെ കാരണം ഈ വൈറസുകള്‍ ആണ്. കഴിഞ്ഞ 70 വര്‍ഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടര്‍ക്കി, കുതിര, പന്നി, കന്നുകാലികള്‍ തുടങ്ങിയവകളെ ബാധിച്ചതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകള്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നര്‍ഥം.
ലോകം കൊറോണ ഭീതിയിലാണ്. ദിനംപ്രതി വിവിധ രാജ്യങ്ങളില്‍ നിരവധി പേരാണ് കൊറോണ ബാധിച്ച് മരണപ്പെടുന്നത്. പെട്ടെന്ന് പടര്‍ന്ന് പിടിക്കുന്ന ഈ രോഗത്തിന് കൃത്യമായ ചികിത്സയോ മരുന്നോ കണ്ടെത്തിയിട്ടില്ല.

സാര്‍സ്
ന്യുമോണിയപോലെയുള്ള ഈ രോഗം ശ്വസനവ്യവസ്ഥയെ ബാധിക്കുകയും ശ്വാസതടസം സൃഷ്ടിച്ച് മരണത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം എന്നാണ് മുഴുവന്‍ പേര്. ഇതുവരെ മുപ്പത്തിയേഴ് രാജ്യങ്ങളിലായി 774 പേരുടെ മരണത്തിന് ഈ രോഗം ഇടയാക്കിയിട്ടുണ്ട്. മരണമടഞ്ഞവരില്‍ ഭൂരിപക്ഷവും ചൈനയിലും ഹോങ്കോംഗിലുമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 9.6ശതമാനം മരണ നിരക്ക് രേഖപ്പെടുത്തിയ പകര്‍ച്ചവ്യാധിയാണിത്. 2003 ഫെബ്രുവരിയിലാണ് സാര്‍സ് ആദ്യം സ്ഥിരീകരിച്ചത്. വായുവിലൂടെയാണ് പകരുന്നത്. രോഗിയുമായി അടുത്തിടപഴകുന്നത് രോഗം എളുപ്പത്തില്‍ വ്യാപിക്കുന്നതിന് ഇടയാക്കുന്നു. പ്രതിരോധ വാക്‌സിനോ കൃത്യമായ ചികിത്സയോ ലഭ്യമല്ല.

നിപ്പ
കേരളത്തിലുള്‍പ്പെടെ മുന്നൂറോളംപേരുടെ മരണത്തിനിടയാക്കിയ പകര്‍ച്ചവ്യാധി. വൈറസ് ബാധയുള്ള വാവലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യനിലേക്ക് എത്തും. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരും. അസുഖ ബാധയുള്ളവരെ അശ്രദ്ധമായി പരിചരിക്കുന്നതിലൂടെയും വൈറസ് ബാധയുള്ള വാവലുകളുടെ കാഷ്ഠം കലര്‍ന്ന വെള്ളം, അവ കടിച്ച പഴങ്ങള്‍ കഴിക്കുന്നതിലൂടെയും രോഗം പകരാം. മലേഷ്യയിലെ കമ്പുങ് സുങായ് നിപ്പാ എന്ന പ്രദേശത്താണ് ആദ്യമായി വൈറസ് രോഗബാധ കണ്ടെത്തിയത്. അതാണ് നിപ്പ എന്ന പേരിന് കാരണം.1999 ലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അന്ന് 257 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 105പേരും മരിച്ചു.

എബോള
മാരകമായ ഒരു വൈറസ് രോഗമാണ് എബോള. ശരീര കോശങ്ങളെ നശിപ്പിക്കുകയും അതുവഴി പ്രതിരോധശേഷി തടസപ്പെടുത്തുകയുമാണ് ചെയ്യുന്നത്. കോംഗോ, സുഡാന്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 1976ലാണ് എംബോള രോഗം ആദ്യമായി കാണുന്നത്. മുപ്പതിനായിരത്തിലധികം പേരെ ഈ മഹാമാരി കൊന്നൊടുക്കിയെന്നാണ് കണക്കുകള്‍ പറയുന്നത്. രോഗബാധിതരുടെയോ, രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസര്‍ജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകള്‍, മാനുകള്‍, മുള്ളന്‍ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗംകാണുന്നുണ്ട്. ഇവയുടെ വിസര്‍ജ്യങ്ങളിലൂടെയോ, അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേക്ക് പടരാം. ഫലപ്രദമായ ചികിത്സ നിലവിലില്ല.

കോംഗോ പനി
നൈറോ വൈറസ് എന്ന ആര്‍എന്‍എ കുടുംബത്തില്‍പ്പെട്ട ബുനിയവൈരിടായ് വൈറസ് മൂലം മനുഷ്യരില്‍ ഉണ്ടാകുന്ന ജന്തുജന്യരോഗമാണ് കോംഗോ പനി അഥവാ ക്രിമിയന്‍ കോംഗോ ഹിമ്രാജിക് ഫീവര്‍. രോഗം മനുഷ്യനിലേക്ക് പടരുന്നത്, മൃഗങ്ങളിലും പക്ഷികളിലും സര്‍വസാധാരണമായി കാണപ്പെടുന്ന ഏഴ് ജനുസുകളിള്‍പ്പെട്ട 31ഓളം ചെള്ളുകളില്‍ നിന്നാണ്. എലി, പട്ടി, പൂച്ച എന്നിവയുടെ ശരീരത്തില്‍ നിന്നുള്ള ചെള്ളുകളാണ് കോംഗോ പനിയുടെ രോഗാണുക്കളെ മനുഷ്യ ശരീരത്തില്‍ എത്തിക്കുന്നത്. രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നത്. ഈ രോഗംമൂലം എത്രപേര്‍ മരിച്ചുവെന്നതിന് വ്യക്തമായ കണക്ക് ലഭ്യമല്ല. ചില രാജ്യങ്ങളില്‍ ചില വാക്‌സിനുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ ചികിത്സ ലഭ്യമല്ല.

പ്ലേഗ്
ലോകത്തെ ഏറ്റവും കൂടുതല്‍ പേടിപ്പിച്ച പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് പ്ലേഗ്. യൂറോപ്പിനെ മുഴുവനായും ആഫ്രിക്കയുടെ പകുതി ഭാഗവും പ്ലേഗ് ബാധിച്ചിരുന്നു. 1348ലാണ് പ്ലേഗിന്റെ തുടക്കം. കറുത്ത മരണം എന്ന് അറിയപ്പെട്ട പ്ലേഗ് ലോകത്ത് ഇതുവരെ 20 കോടിയില്‍ അധികം പേരെ കൊന്നൊടുക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 1994ല്‍ ഇന്ത്യയെ പ്ലേഗ് പിടികൂടി. 50 പേരാണ് പ്ലേഗ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്.

കോളറ
കോളറയാണ് ലോകത്തെ ഭീതിയില്‍ ആഴ്ത്തിയ മറ്റൊരു മഹാമാരി. നൂറ്റാുകള്‍ക്ക് മുന്‍പേ കോളറ ലോകത്തിന് ഭീഷണി ആയിരുന്നു. കോളറയുടെ തുടക്കം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആയിരുന്നു. 1816-1826 കാലത്താണ് കോളറ ആദ്യമായി പടര്‍ന്നത്. ബംഗാളില്‍ ആയിരക്കണക്കിന് ആളുകള്‍ കോളറ ബാധിച്ച് മരിച്ചിരുന്നു. വിബ്രിയോ കോളറെ എന്ന ബാക്ടീരിയ മൂലമുാകുന്ന വയറിളക്ക രോഗമാണ് കോളറ.

Share this article

About admin

@ Pravasi Risala Publishing Desk

View all posts by admin →

Leave a Reply

Your email address will not be published. Required fields are marked *