ജോബ്‌സ്

Reading Time: 2 minutes

തൊഴിലന്വേഷകര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും യോഗ്യതക്കനുസരിച്ച ജോലി കണ്ടെത്തുന്നതിനും തൊഴില്‍ ദാതാക്കള്‍ക്കും പ്രായോജകര്‍ക്കും അവസരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനും വിശാലാര്‍ഥത്തില്‍ ആര്‍ എസ് സി വിദ്യാഭ്യാസ-തൊഴില്‍ വിഭാഗം വിസ്ഡം സംവിധാനിക്കുന്ന പദ്ധതിയാണ് ‘ജോബ്‌സ്’. മനുഷ്യജീവിതത്തിലും വ്യവഹാരങ്ങളിലും സമാനതകളില്ലാത്ത ആഘാതങ്ങള്‍ക്ക് ഹേതുകമായ കോവിഡ് എന്ന മഹാമാരി വിതച്ച ഗള്‍ഫിലെ വലിയ പ്രതിസന്ധി തൊഴിലുമായി ബന്ധപ്പെട്ടതാണ്. ആയിരങ്ങള്‍ ഈ വിപത്തിനു മുന്നില്‍ കീഴടങ്ങുകയും പലരും രോഗാതുരമായി തുടരുകയും ചെയ്യുമ്പോഴും വൈറസ് ബാധ പടര്‍ന്നു കയറിയ മറ്റു പല ഇടങ്ങളുമുണ്ട്. അതായത് കോവിഡിന്റെ സൈഡ് ഇഫക്ടുകള്‍ കോവിഡിനൊപ്പമോ കോവിഡാനന്തരമോ ഉള്ള കാലത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും എന്നത് ഉറപ്പാണ്.
സാമ്പത്തിക രംഗത്ത് ഇതിന്റെ പ്രതിഫലങ്ങള്‍ വന്നു കഴിഞ്ഞു. ഗള്‍ഫിനെ സംബന്ധിച്ച നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയോ പിരിച്ചുവിടലിനു വിധേയമാകുകയോ ചെയ്തു. പലരും തൊഴില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയുമാണ്. ജോലിയില്‍ തുടരുന്നവരുടെ വേതനവും ആനുകൂല്യങ്ങളും ഗണ്യമായി കുറക്കപ്പെട്ടു. എന്നാല്‍ എന്നും ഈ പരിതാപങ്ങളില്‍ ഒരു നല്ല ലോകം കാണാനായില്ല. കോവിഡ് കൂടെ ഉണ്ടാകുമ്പോള്‍ തന്നെ മനുഷ്യന്‍ അതിജീവിക്കാനുള്ള ശ്രമത്തിലാണ്. ജനങ്ങള്‍ സാധരണ ജീവിതിതത്തിലേക്ക് പതിയെ മടങ്ങി തുടങ്ങിയിട്ടുണ്ട്. കമ്പോളങ്ങളും പൊതു ഇടങ്ങളും ഉണര്‍ന്നു. എല്ലാ നിലക്കും കോവിഡാനന്തര ലോകക്രമം സമൂലമായ മറ്റങ്ങള്‍ക്ക് വിധേയപ്പെടുന്നു എന്നത് ബോധ്യപ്പെട്ടു കഴിഞ്ഞു. മനുഷ്യന്‍ ഇടപെടുന്ന സര്‍വ മേഖലകളിലും മാറ്റങ്ങള്‍ പ്രകടമായി തുടങ്ങി. ഇനി ലോകവും മനുഷ്യനും അത്തരം മാറ്റങ്ങളിലൂടെയാണ് സഞ്ചരിക്കുക എന്നത് കാണാതിരുന്നു കൂടാ.
ഇവിടെയാണ് ജോബ്‌സിന്റെ പ്രസക്തി. തൊഴില്‍ ചെയ്ത് കുടുംബം കെട്ടിപ്പടുക്കാനും മെച്ചപ്പെട്ട ജീവിതം നയിക്കാനുമാണ് നല്ലൊരു ശതമാനം ആളുകളും പ്രവാസം തിരഞ്ഞെടുത്തത്. എന്നാല്‍ പൊടുന്നനെയുള്ള കോവിഡിന്റെ വരവ് അക്ഷരാര്‍ഥത്തില്‍ പ്രവാസികളുടെ ഈ സ്വപ്‌നത്തിന് മേലാണ് കരിനിഴല്‍ വീഴ്ത്തിയത്. നിരവധി പേര്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകേണ്ടിവന്നു. പലരും നഷ്ടപ്പെട്ട ജോലി കണ്ടെത്താന്‍ വിഷമിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ജോലി തേടുന്നവര്‍ക്ക് അവരുടെ യോഗ്യത അനുസരിച്ച് ജോലി തരപ്പെടുത്തി കൊടുക്കുക എന്നത് സാമൂഹിക ബാധ്യതയായി ഏറ്റെടുക്കുകയാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ ജോബ്‌സിലൂടെ.
നേരത്തെ തുടര്‍ന്നു വരുന്ന കരിയര്‍ പ്രവര്‍ത്തനങ്ങള്‍ ‘ജോബ്‌സ്’ എന്ന പേരില്‍ കൂടുതല്‍ വിപുലീകരിച്ച് അന്വേഷകരുടെ ഏതു ആവശ്യങ്ങളെയും നിവര്‍ത്തിക്കാന്‍ പാകമാകുകയാണ്. അതിന്റെ ഭാഗമായി സമ്പൂര്‍ണ പോര്‍ട്ടല്‍ സംവിധാനം ആഗസ്റ്റ് മാസത്തോടെ പ്രവര്‍ത്തന സജ്ജമാകും. ജോബ്‌സ് പോര്‍ട്ടലിനു പുറമെ സാമൂഹിക മാധ്യമ അകൗണ്ടുകളും ഇതിനായി വിനിയോഗിക്കും.
ഗള്‍ഫിലെ 6 രാജ്യങ്ങളിലും നഗരാടിസ്ഥാനത്തില്‍ കോഡിനേറ്റര്‍മാരെ നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം പ്രാദേശിക കോര്‍ഡിനേറ്റര്‍മാര്‍ ജോബ് പ്രൊവൈഡര്‍മാര്‍ കൂടിയാകും. ഇങ്ങനെ സാങ്കേതിക സങ്കേതങ്ങള്‍ ഉപയോഗിച്ച് ജോബ് സീക്കേഴ്‌സിന് ഔദ്യോഗികമായി ലഭിക്കുന്ന നോട്ടിഫികേഷന്‍ വഴി നേരിട്ട് ജോലിക്ക് അപേക്ഷിക്കാനും കഴിയും.
കൂടാതെ തൊഴില്‍ അന്വേഷകര്‍ക്ക് ജോബ്‌സ് പോര്‍ട്ടലില്‍ സിവി അപ്‌ലോഡ് ചെയ്ത് റെജിസ്റ്റര്‍ ചെയ്യാനും യോജിച്ച ഒഴിവനുസരിച്ച് ഉദ്യോഗാര്‍ഥികളെ അറിയിക്കാനുമുള്ള സംവിധാനം പോര്‍ട്ടല്‍ വഴിയുണ്ടാകും. തൊഴില്‍ കമ്പോളത്തിലെ കമ്പനികളെ സമീപിച്ച് അവര്‍ക്ക് ആവശ്യമായ മാന്‍പവര്‍ ഡാറ്റാബേസ് ലഭ്യമാക്കാനുള്ള വിഭവമുണ്ടെന്ന ധാരണയില്‍ നേരിട്ട് ഹയര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കും.
നാട്ടിലെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ തൊഴില്‍ സാധ്യതകളും അതിനുള്ള പരിശീലനവും ജോബ്‌സ് വഴി സംഘടിപ്പിക്കും. വിഭവങ്ങള്‍ ലഭ്യമാക്കുന്നതില്‍ വെഫി(wefi)യുമായി സഹകരിച്ച് നടക്കുന്ന കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ജോബ്‌സിനെ കൂടുതല്‍ സമൃദ്ധമാക്കും. വിസ്ഡത്തിനു കീഴില്‍ രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന നോളജ് ആന്‍ഡ് ടെക്‌നികല്‍ എക്‌സ്‌പോയിലൂടെ വിപുലമായ ജോബ് ഫയറും ജോബ്‌സിനു കീഴില്‍ സംഘടിപ്പിക്കാനാണു പദ്ധതി.

Share this article

About admin

@ Pravasi Risala Publishing Desk

View all posts by admin →

Leave a Reply

Your email address will not be published. Required fields are marked *