സംരംഭങ്ങളുടെ എളുപ്പവഴികൾ

Reading Time: 3 minutes

‘സ്വന്തമായി എന്തെങ്കിലുമൊക്കെ തുടങ്ങണം.’ പല പ്രവാസികളും ലീവിന് വരുമ്പോള്‍ പറയുന്ന ഒരു സ്ഥിരം ഡയലോഗാണിത്. പ്രവാസികള്‍ മാത്രമല്ല, ചില വിദ്യാര്‍ഥികളിലും യുവാക്കളിലുമൊക്കെ ഇപ്പോള്‍ ഇത്തരം ചര്‍ച്ചകളും ചിന്തകളും ഉണ്ട്. ഇതുവരെ അനുവര്‍ത്തിച്ച ശൈലികളില്‍ വന്ന കുറവുകളും സര്‍ക്കാര്‍ തലത്തില്‍ നവസംരംഭങ്ങള്‍ക്ക് നല്‍കുന്ന പ്രോത്സാഹനവുമൊക്കെ ഈ മുന്നേറ്റത്തിന് ഹേതുവായിട്ടുണ്ട് എന്ന് കാണാം.
ബിസിനസ് സംരംഭം എന്നൊക്കെ പറയുമ്പോള്‍ പൊതുവേ നമ്മുടെ ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കുന്നത് ഗുജറാത്തികള്‍, മാര്‍വാഡികള്‍ എന്നൊക്കെയാണ്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കച്ചവടത്തിനും വ്യാപാരത്തിനും പേരുകേട്ട ഇന്ത്യയുടെ പ്രധാന വ്യാപാര കേന്ദ്രങ്ങള്‍ എല്ലാം തന്നെ തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും കേരള തീരങ്ങളിലായിരുന്നു എന്ന് കാണാം. മലബാറും മുസ്‌ലിംകളും അതിന്റെ കേന്ദ്രസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു എന്നും ചരിത്രത്താളുകളില്‍ കാണാം.
കച്ചവടത്തിന് ഇസ്‌ലാം കൊടുത്ത പ്രാധാന്യവും പ്രവാചകരുടെയും സ്വഹാബത്തിനെയും കച്ചവട പാരമ്പര്യവും പൗരാണിക മുസ്‌ലിം സമുദായത്തെ കച്ചവടത്തിലേക്കും വ്യാപാരത്തിലേക്കും വഴിനടത്തിയിരിക്കാം. വിശുദ്ധ ഖുര്‍ആനിലും തിരുഹദീസുകളിലും കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന വചനങ്ങള്‍ എമ്പാടും ഉണ്ട്.
‘സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരന്‍ അമ്പിയാക്കളുടെയും ശുഹദാക്കളുടെയും കൂടെയാണ്.’
ഇബ്‌നുഉമര്‍(റ) ഉദ്ധരിച്ച ഹദീസില്‍ പറയുന്നത്, നീതിമാനും വിശ്വസ്തനുമായ കച്ചവടക്കാരന്‍ അന്ത്യനാളില്‍ ശുഹദാക്കളുടെ കൂടെ പ്രതിഫലം നല്‍കപ്പെടുന്നവനാണ് എന്നാണ്. എന്നാല്‍ കച്ചവടം/ബിസിനസ് നീതിയുക്തവും ധര്‍മാധിഷ്ഠിതവുമാകണമെന്ന് ഇസ്‌ലാമിന് നിര്‍ബന്ധമുണ്ട്. ബിസിനസിലും ഇടപാടുകളിലും ചൂഷണം മാത്രമല്ല, ചൂഷണ സാധ്യതയെ പോലും ഇസ്‌ലാം കര്‍ശനമായി തടയുന്നു.
ഒരു രാജ്യത്തെ മനുഷ്യ മനുഷ്യേതര വിഭവങ്ങളുടെ യഥാര്‍ഥ വിനിയോഗവും പുരോഗതിയും സാധ്യമാവുന്നത് കാര്യക്ഷമമായ സംരംഭങ്ങളിലൂടെയും അതിനോടനുബന്ധിച്ച് നടക്കുന്ന വിപണനങ്ങളിലൂടെയുമാണെന്ന് മനസിലാക്കാം.
നമ്മള്‍ സാധാരണയായി ഉപയോഗത്തിന് എടുക്കാത്തതും ചില സമയങ്ങളില്‍ നിസാരമായി തള്ളിക്കളയുന്നതുമായ പല പ്രകൃതിവിഭവങ്ങളും ആധുനിക സാങ്കേതികവിദ്യയുടെയും മാനേജ്‌മെന്റ് വൈദഗ്ധ്യത്തിന്റെയും സഹായത്താല്‍ നൂതനമായ ഉത്പന്നങ്ങളായി രൂപാന്തരപ്പെടുകയും ഉയര്‍ന്ന മൂല്യം സിദ്ധിക്കുന്നതിന്റെയും എത്രയോ ഉദാഹരണങ്ങളുണ്ട്.
നാളികേരവും ചക്കയുമൊക്കെ ഇന്ന് എണ്ണമറ്റ നൂതന ഉത്പന്നങ്ങളായി രൂപപ്പെടുന്നത് നമുക്കറിയുന്നതാണല്ലോ. സമൂഹത്തിന്റെ വലിയ തലവേദനയായിരുന്ന വേസ്റ്റ് പോലും ഇന്ന് വിവിധ ഉത്പന്നങ്ങളായി രൂപാന്തരപ്പെടുന്നു. സംരംഭകത്വവും ഇന്നോവേഷനും കാര്യക്ഷമമായും ആസൂത്രിതമായും പരിപോഷിപ്പിക്കപ്പെട്ടതിന്റെ നല്ല ഫലങ്ങളില്‍ ചിലതാണ് മേല്‍ സൂചിപ്പിച്ചത്.
സംരംഭകത്വത്തിനു മാനേജ്‌മെന്റ് വൈദ്യഗ്ധ്യത്തിന്റെയും ഒപ്പം നൂതന സാങ്കേതിക വിദ്യയുടെയും യാഥാര്‍ഥ്യവും ക്രിയാത്മകവുമായ വികസനം സമൂഹത്തിന്റെ സമ്പത്ത് ചുരുങ്ങിയ കാലം കൊണ്ടു തന്നെ എത്രയോ മടങ്ങുകളായി വര്‍ധിച്ചതിന്റെ ഉദാഹരണങ്ങള്‍ ധാരാളം നമ്മുടെ മുമ്പിലുണ്ട്. ഇന്ത്യയിലെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് ആരംഭിക്കുന്നതിനു വേണ്ടി 2007ല്‍ 10 ലക്ഷം രൂപ നല്‍കിയ നിക്ഷേപകന്‍ 2016ല്‍ 140 കോടി രൂപ ആയിട്ടാണ് അത് പിന്‍വലിച്ചത്. ഇരുട്ടി വെളുക്കുമ്പോഴേക്ക് പണക്കാരമാവാം എന്ന് മോഹിപ്പിക്കുന്ന ചില തട്ടിപ്പുകാരും ഈ രംഗത്തുണ്ട്. അത് സൂക്ഷിക്കണം. എന്നാല്‍ കഠിനാധ്വാനം ചെയ്യാനുള്ള മനസും തന്ത്രപരമായി മുന്നോട്ടുപോകാനുള്ള കഴിവും ആര്‍ജിച്ചെടുത്ത് രംഗത്ത് വരുന്നവര്‍ക്ക് അനന്ത സാധ്യതകളാണ് സംരംഭ രംഗത്തുള്ളത്.
‘എന്ത് ബിസിനസ് തുടങ്ങും’ ലേഖനം ആരംഭിക്കുമ്പോള്‍ നല്‍കിയ പ്രസ്താവനയുടെ അടുത്ത ചോദ്യമാണിത്. പല സംരംഭക പരിശീലന പരിപാടിയിലും ക്ലാസെടുക്കാന്‍ പോകുമ്പോള്‍ ഇടവേളകളിലും മറ്റും ഈ ചോദ്യം വരാറുണ്ട്. ഒരു സംരംഭം തുടങ്ങാന്‍ എന്താണ് ചെയ്യേണ്ടത് അല്ലെങ്കില്‍ ഏതുതരം ആശയങ്ങളാണ് സംരംഭം തുടങ്ങാന്‍ വേണ്ടതെന്ന്. നമുക്ക് പരിശോധിക്കാം.

‘ണവ്യ’
ബിസിനസ് ആശയവുമായി കണ്‍സള്‍ട്ടിങ്ങിന് വരുന്ന പലരോടും സാധാരണ ചോദിക്കാനുള്ള ഒരു ചോദ്യമാണ്; ‘ഈ ബിസിനസ് ഇവിടെ ഇല്ലെങ്കില്‍ എന്താണ് പ്രശ്‌നം.’ നിങ്ങള്‍ക്ക് വരുമാനം ഉണ്ടാക്കണം, ബിസിനസ് ചെയ്യണം എന്നതിലുപരി നിങ്ങളുടെ ബിസിനസ് കൊണ്ട് ലോകത്തിന് എന്ത് പ്രയോജനം? ആധുനിക ബിസിനസ് പരിസരത്ത് ഈ ചോദ്യവും ഉത്തരവും സംരംഭകരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ആളുകള്‍ക്ക് ധാരാളം ചോയ്‌സുകള്‍ മുമ്പില്‍ ഉള്ളപ്പോള്‍ അവരെ നിങ്ങളുടെ ഉത്പന്നത്തിന്/ സേവനത്തിലേക്ക് ആകര്‍ഷിക്കാനുള്ള ഈ ംവ്യ പ്രധാനമാണ്. അത് മാത്രമല്ല, ബിസിനസിന് പ്രാരംഭ ഘട്ടങ്ങളില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ധീരമായി നേരിടാന്‍ ഈ ഉത്തരം ഒരാള്‍ക്ക് പ്രചോദനമേകും.

ബിസിനസ് ആശയം
ഒരു ബിസിനസ് ആശയത്തിന് ഉണ്ടാവേണ്ട പ്രധാനപ്പെട്ട ഗുണം മുമ്പ് സൂചിപ്പിച്ച ചോദ്യത്തിന്റെ ഉത്തരമാണ്. ഒരു ബിസിനസ് ആശയത്തിന് ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട സവിശേഷതകള്‍ മൂന്നാണെന്ന് കാണാം.

  1. പ്രശ്‌നപരിഹാരം : ബിസിനസ് ആശയം സമൂഹത്തിലെ ഒരു പ്രശ്‌നത്തിന് പരിഹാരമാവണം. സമൂഹം നിരന്തരമായി ആഗ്രഹിക്കുന്ന ഒരു പ്രശ്‌നത്തിന് പരിഹാരം ആവുക എന്നത് ബിസിനസ് ആശയത്തിന് ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയാണ്.
    ഉദാഹരണമായി, തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു നവ സംരംഭമാണ് ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍. വിളവെടുപ്പ് സമയം ആകുമ്പോള്‍ ആര്‍ക്കും വേണ്ടാതാവുന്ന രീതിയില്‍ വില ഇടിയുകയും ഉത്പന്നങ്ങള്‍ നശിച്ചുപോവുകയും ചെയ്യുന്ന പ്രതിസന്ധി കാര്‍ഷികമേഖലയില്‍ സര്‍വ സാധാരണമാണ്. ഇത് പലരെയും കാര്‍ഷികമേഖലയില്‍ നിന്ന് പിന്തിരിപ്പിക്കാനും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് മാര്‍കറ്റിലേക്ക് ലിങ്ക് നല്‍കുകയും മാര്‍കറ്റിന് അനുസരിച്ച് ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലേക്ക് കര്‍ഷകരെ സമുദ്ധരിപ്പിക്കുകയുമാണ് ഈ കമ്പനി ചെയ്തത്.
  2. വ്യതിരിക്തത: ‘വിജയികള്‍ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്നവരല്ല, എന്നാല്‍ കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യുന്നവരാണ്.’ സെല്‍ഫ് ഡെവലപ്‌മെന്റ് പ്രോഗ്രാമുകളില്‍ നിരന്തരമായി ഉപയോഗിക്കപ്പെടുന്ന ഒരു ആപ്തവാക്യമാണിത്. ബിസിനസിനെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണ്. നമ്മുടെ ബിസിനസ് വ്യത്യസ്തമായിരിക്കണം. അല്ലെങ്കില്‍ ഉത്പാദനത്തിലോ അതിന്റെ ഉപയോഗത്തിലോ വിതരണ രീതിയിലോ എന്തെങ്കിലും വ്യതിരിക്തത ഉണ്ടായിരിക്കണം. സ്റ്റീവ് ജോബ്‌സ് ഒരിക്കല്‍ പറയുകയുണ്ടായി. വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്ന ഒരു ഉത്പന്നത്തിന് യഥാര്‍ഥ മൂല്യം ഉണ്ടാകുന്നത് കൈമാറ്റം ചെയ്യാന്‍ കഴിയാത്ത ഒരമൂല്യ ഘടകം അതില്‍ ഉണ്ടാകുമ്പോഴാണ്.
  3. ഢമഹൗല രൃലമശേീി: കാസര്‍ഗോഡ്കാരനായ ഡോ. സജി വര്‍ഗീസ് തുടക്കംകുറിച്ച സംരംഭമാണ് ബ്ലസ്സിങ് പാംസ് (യഹലശൈിഴ ുമഹാ)െ. നമ്മുടെ പറമ്പുകളില്‍ ആര്‍ക്കാനും വേണ്ടാതെ നശിച്ചു പോകുന്ന ഉണങ്ങിയ തെങ്ങോലയെടുത്ത് സംസ്‌കരിച്ച് സട്രോ(ടൃേീം) ഉണ്ടാക്കി വിദേശ രാജ്യങ്ങളിലേക്ക് വരെ കയറ്റി അയക്കുകയാണ് ഈ ഇംഗ്ലീഷ് അധ്യാപകന്‍. ഈ സംരംഭത്തിന്റെ പ്രാധാന്യം, ആരും ശ്രദ്ധിക്കാതെ നശിച്ച് പോകുന്ന ഒരു വിഭവത്തിന് അത്യപൂര്‍വമായ ഒരു മൂല്യം സൃഷ്ടിച്ചു എന്നതാണ്. അതോടൊപ്പം ഈ ഉത്പന്ന നിര്‍മാണത്തില്‍ ജോലി ചെയ്യുന്ന ഗ്രാമീണരായ സ്വയം സഹായ സംഘങ്ങളിലെ വനിതകളുടെ ശാക്തീകരണവും. അവരുടെ കുടുംബങ്ങളില്‍/ഗ്രാമങ്ങളില്‍ സ്ഥായിയായ പുരോഗതിക്ക് കാരണമാവുമെന്ന് തീര്‍ച്ചയാണ്. നാം ഒരു ബിസിനസ് തെരഞ്ഞെടുക്കുമ്പോള്‍ അത് സമൂഹത്തില്‍ ഉയര്‍ന്ന മൂല്യസൃഷ്ടിപ്പിനും മൂല്യവര്‍ധനവിനും കാരണമാകണം.

ഉറച്ച തീരുമാനം
ബില്‍ഗേറ്റ്‌സ് ഒരിക്കല്‍ പറയുകയുണ്ടായി. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ വിജയത്തിന് മൂന്ന് ഘടകങ്ങളുണ്ട്.

  1. എവിടേക്കാണ് എത്തേണ്ടത് എന്നറിയുക.
  2. അതിന് എന്ത് വില നല്‍കണം എന്നറിയുക.
  3. ആ വില നല്‍കുക.
    ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ലോകത്തിലെ 0.2 % ആളുകള്‍ മാത്രമേ മൂന്നാമത്തെ കാര്യം ചെയ്യൂ. ലോക സമ്പദ്‌വ്യവസ്ഥയുടെ 80%നു മുകളിലും ആ 0.2%ന്റെ നിയന്ത്രണത്തിലാണ്. നിരന്തരമായ ബിസിനസ് ആശയങ്ങള്‍ പറയുന്ന മിക്ക ആളുകളും ഈ മൂന്നാമത്തെ സ്റ്റെപ് എടുക്കാറില്ല എന്ന് കാണാം. അതില്‍ നിന്നും മാറി ബിസിനസ് ആശയസംബന്ധമായ പ്രധാന വിശകലനങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ധീരമായ തീരുമാനം എടുത്ത് മുന്നോട്ട് പോവാന്‍ സാധിക്കണം.

കൃത്യമായി നിര്‍വചിക്കപ്പെട്ട ഉപഭോക്താവ്
ഉപഭോക്താക്കള്‍ക്ക് ധാരാളം ചോയ്‌സുകള്‍ ലഭ്യമായ കാലമാണ് ഇതെന്ന് മുമ്പേ സൂചിപ്പിച്ചുവല്ലോ. അതുകൊണ്ട് തന്നെ ഈ ഉപഭോക്തൃ ശൃംഖലയില്‍ നിന്ന് നമ്മുടെ ഉപഭോക്താവിനെ കൃത്യമായും സ്പഷ്ടമായും നിര്‍വചിക്കാന്‍ നമുക്ക് സാധിക്കണം. ഇന്ത്യയില്‍ പേരുകേട്ട കമ്പനിയാണ് ഇമളല ഇീളളലല ഉമ്യ. അവര്‍ ബിസിനസ് ആരംഭിക്കുന്ന സമയത്ത് ബ്രാന്‍ഡഡ് ആയതും അല്ലാത്തതുമായ ധാരാളം കോഫീ ഷോപ്പുകള്‍ ഇന്ത്യയിലുണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി കോഫി കുടിക്കാനല്ലാതെ കോഫി ഷോപ്പില്‍ കയറുന്നവര്‍ക്ക് വേണ്ടിയാണ് ഇമളല ഇീളളലല ഉമ്യ കോഫി ഷോപ്പ് നടത്തിയത്.

ടീം
ബിസിനസ് ഒരിക്കലും ഒരു ഏകാംഗ നാടകമല്ല. ആധുനിക കാലഘട്ടത്തില്‍ പ്രത്യേകിച്ചും. ബിസിനസിന്റെ ദൈനംദിന കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന ടീമും അതോടൊപ്പം ബിസിനസ് സ്ഥാപകരുടെ ടീമും പ്രധാനമാണ്.
പ്രസ്തുത ടീമിന് പ്രത്യേകിച്ചും ബിസിനസ് ടീമിന് ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ഘടകം കൃത്യമായി നിര്‍വചിക്കുപ്പെട്ട/എഴുതപ്പെട്ട സ്ഥാനങ്ങളും ചുമതലകളും (Rules & Responsibilities) ആണ്. അതിനെക്കാള്‍ പ്രധാനമാണ് നല്‍കപ്പെട്ട ചുമതലകളില്‍ തീരുമാനമെടുക്കാനുള്ള അധികാരം. പല ബിസിനസ് ടീമിന്റെയും പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നത് ടീമംഗങ്ങളുടെ ഉത്തരവാദിത്വം നിര്‍വചിക്കുന്നതോടൊപ്പം കൃത്യമായി നിര്‍വചിക്കപ്പെട്ട അധികാരങ്ങള്‍ ഇല്ലാത്തതാണ്. കൂടാതെ ഒരു ടീമിന്റെ വിജയത്തില്‍ പ്രധാനമാണ് ടീം അംഗങ്ങള്‍ പരസ്പര പൂരകങ്ങളായിരിക്കണമെന്നത്.

ഫണ്ട്
രണ്ട് രീതിയിലാണ് ബിസിനസില്‍ ഫണ്ട് വിനിയോഗിക്കപ്പെടുന്നത്.

  1. മുടക്കു മുതല്‍ (Capital)
  2. പ്രവര്‍ത്തന മൂലധനം (Working Capital)
    പലപ്പോഴും പല സംരംഭങ്ങളെയും പ്രതിസന്ധിയിലാക്കുന്ന കാര്യമാണ് പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവം. മത്സരാധിഷ്ഠിതമായ ആധുനിക സാമ്പത്തിക ചുറ്റുപാടില്‍ ബിസിനസില്‍ നിന്നും വരുമാനം വന്നു തുടങ്ങാന്‍ ചിലപ്പോള്‍ ഏതാനും സമയം എടുത്തേക്കാം. അത്രയും കാലം പിടിച്ചു നില്‍ക്കാനുള്ള പ്രവര്‍ത്തന മൂലധനം ഒരു സംരംഭകന്‍ ആസൂത്രണം ചെയ്തിരിക്കണം. പലപ്പോഴും പല സംരംഭങ്ങളും ആവശ്യത്തിന് പ്രവര്‍ത്തന മൂലധനം കാണാതെ സ്ഥാപനം തുടങ്ങുന്ന മുറക്ക് വരുമാനം വന്നുകൊള്ളുമെന്നും അതില്‍ നിന്നും ചിലവഴിക്കാമെന്നും അനുമാനിക്കും. ഇത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കാന്‍ ഹേതുവാകും. ഈ ഘടകങ്ങളുടെ കൃത്യമായ ഏകീകരണവും ശാസ്ത്രീയമായ ഉത്പന്ന വിതരണ ആശയവിനിമയ പ്രക്രിയയും കൂടിച്ചേരുമ്പോഴാണ് ഒരു മികച്ച സംരംഭം ഉയര്‍ന്നു വരുന്നത്. (വണ്ടൂര്‍ എസ് എഫ് സി ചെയര്‍മാനാണ് ലേഖകന്‍)
Share this article

About സുഹൈല്‍ പാലക്കോട്

pkdsuhail@gmail.com

View all posts by സുഹൈല്‍ പാലക്കോട് →

Leave a Reply

Your email address will not be published. Required fields are marked *