സംരംഭമേഖലയിലേക്ക് കടന്നുവരാം

Reading Time: 5 minutes

മൂന്നര ലക്ഷത്തോളം വിദേശമലയാളികള്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തും എന്നാണ് പറയുന്നത്. ആശങ്കയില്ലാതെ കടന്നുവരാവുന്ന ഒരു മികച്ച മേഖലയാണ് സംരംഭമേഖല. ഇനി എന്ത് എന്നാണ് ചോദ്യം. നാട്ടിലെ കടങ്ങള്‍ക്കും പ്രാരാബ്ധങ്ങള്‍ക്കും ഒപ്പം സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന ഒരു വരുമാനം കൂടി ഇല്ലാതായാലുള്ള അവസ്ഥ ആര്‍ക്കും ചിന്തിക്കാവുന്നതേയുള്ളൂ. സാമൂഹ്യ പ്രവര്‍ത്തകരും സര്‍ക്കാരും ഇതര സംഘടനകളും ആശ്വാസത്തിന്റെ വഴികള്‍ തേടിക്കൊണ്ടിരിക്കുന്നു.
കേരളത്തിലേക്കുള്ള മടക്കം പ്രവാസി സമൂഹത്തിന്റെ സ്വപ്‌നങ്ങളുടെ അവസാനമാണ് എന്ന് ചിന്തിക്കേണ്ടതില്ല. വേണ്ടുവോളം അവസരങ്ങള്‍ അവര്‍ക്ക് ജന്മനാട് ഒരുക്കിയിരിക്കുന്നു എന്ന് കാണാം. ഒന്ന് കണ്ണോടിച്ചാല്‍, ദീര്‍ഘവീക്ഷണത്തോടെ അധ്വാനിക്കാന്‍ തയാറുള്ള ഏതൊരാള്‍ക്കും സംരംഭമേഖലയില്‍ ശോഭിക്കാവുന്ന സ്ഥിതി ഇപ്പോള്‍ ഉണ്ട്.

സംരംഭ രംഗത്ത് വന്‍അവസരങ്ങള്‍
മൂന്നര കോടിയോളം വരുന്ന ജനങ്ങള്‍ക്ക് സംരംഭകരുടെ വന്‍അവസരങ്ങളാണ് തുറന്ന് നല്‍കുന്നത്. ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ക്ക് വലിയ കമ്പോളം തുറന്നിട്ടിരിക്കുന്നു. സ്വന്തമായി ഒരു തൊഴില്‍ എന്നതിലുപരി ഒരു ‘ചലഞ്ചിങ് കരിയര്‍’ ഏറ്റെടുക്കുവാന്‍ സംരംഭമേഖല അവസരം നല്‍കുന്നു. എത്രത്തോളം വളരണമെന്ന് സംരംഭകന് തന്നെ നിശ്ചയിക്കാം. വളരെ റിസ്‌ക് കുറഞ്ഞ രീതിയിലും ഇന്ന് സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയും. നാമമാത്രമായ സംഖ്യയുടെ നിക്ഷേപത്തില്‍ എത്രയോ സംരംഭങ്ങളാണ് ഇന്ന് രാജ്യത്ത് വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്നത്. കുടുംബ സംരംഭമായും അല്ലാതെയും നല്ല നിലയില്‍ സംരംഭങ്ങള്‍ നടത്തി നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുകയും ലക്ഷങ്ങള്‍ സമ്പാദിക്കുകയും ചെയ്യുന്ന ഒട്ടനവധി സംരംഭകരുണ്ട് നമുക്ക് ചുറ്റും. വീട് തന്നെ ആയിരിക്കും ഫാക്ടറി. ചിലപ്പോള്‍ അടുക്കള മാത്രവും!

വില്‍ക്കാവുന്നവ മാത്രം തിരഞ്ഞെടുക്കുക
സമൂഹത്തെ നിരീക്ഷിക്കുകയും അവരിലെ ആവശ്യകത കണ്ടെത്തുകയും അത്തരം ആവശ്യങ്ങള്‍ നിറവേറ്റി നല്‍കുകയുമാണ് സംരംഭകര്‍ ചെയ്യേണ്ടത്. എന്താണോ ആവശ്യമുള്ളത് അതായിരിക്കണം സംരംഭം എന്ന് ചുരുക്കം. ഒരു തൊഴില്‍ സംരംഭം സംബന്ധിച്ച് പല രീതിയിലുള്ള പരിചയം ഉണ്ടാകാം. ചില ഉല്‍പന്നങ്ങളോട് മാനസികമായ താത്പര്യവും ഉണ്ടാകാം. എന്നാല്‍ സംരംഭം തെരഞ്ഞെടുക്കേണ്ടതിന്റെ അളവുകോല്‍ ഇവ മാത്രമല്ല. വിപണിക്ക് ആവശ്യമുള്ളതാണോ എന്നതാണ്. ഉത്പന്നം എത്ര ശ്രേഷ്ഠമായാലും വിപണിക്ക് സ്വീകാര്യമല്ലെങ്കില്‍ അതിലേക്ക് കടക്കരുത് എന്ന് തന്നെ പറയാം. ഇത്തരം ഘടകങ്ങള്‍ അനുകൂലമായ നിരവധി സംരംഭമേഖലകള്‍ കേരളത്തിലുണ്ട്.
കാര്‍ഷികാധിഷ്ഠിത ഭക്ഷ്യസംരംഭങ്ങള്‍, ഭക്ഷ്യസംസ്‌കരണം, ഗാര്‍മെന്റ്‌സ്, ഗാര്‍മെന്റ് ഡിസൈന്‍ കേന്ദ്രങ്ങള്‍, പേപ്പര്‍ അധിഷ്ഠിതം, എണ്ണിയാല്‍ തീരാത്ത ബേക്കറി ഉത്പന്നങ്ങള്‍, വറപൊരികള്‍, അച്ചാറുകള്‍, സ്‌ക്വാഷ്, ജാം, സോഡ വാട്ടര്‍, സോഫ്റ്റ് ഡ്രിങ്ക്‌സ്, കരകൗശല ഉത്പന്നങ്ങള്‍, റബ്ബര്‍ ഉത്പന്നങ്ങള്‍, ഫര്‍ണീച്ചറുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, കാറ്ററിംഗ് സര്‍വീസ്, ഭക്ഷ്യഎണ്ണകള്‍, പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍, ചില്ല് കുപ്പികള്‍, കര്‍ട്ടന്‍ വര്‍ക്കുകള്‍, ഇന്റീരിയര്‍ ഡെക്കറേഷന്‍, കാര്‍ട്ടണ്‍ ബോക്‌സുകള്‍, വര്‍ക്ക് ചെയ്ത സാരികള്‍, ബെഡ്ഷീറ്റുകള്‍, മോണിങ് കിറ്റുകള്‍, വാടക കേന്ദ്രങ്ങള്‍, ഓണ്‍ലൈന്‍ കോച്ചിങ്, മാര്‍കറ്റിങ്, കണ്ടന്റ് റൈറ്റിങ്, മറ്റു സേവനങ്ങള്‍ അങ്ങനെ പോകുന്നു ഭവനങ്ങൡ തന്നെ പ്ലാന്‍ ചെയ്യാവുന്ന ലഘു സംരംഭങ്ങള്‍.
ഉണ്ണിയപ്പവും നെയ്യപ്പവും പരിപ്പുവടയും പഴംവടയും ഹോം മെയ്ഡ് കേക്കും പഫ്‌സും ഉണക്കിയ പഴങ്ങളും പ്രാദേശിക രുചിഭേദങ്ങള്‍ക്കനുസരിച്ചുള്ള കറികളും കറിക്കൂട്ടുകളും ഇന്ന് ലക്ഷങ്ങള്‍ വിറ്റ് വരവുള്ള ലഘു സംരംഭങ്ങളാണ്.

നടപടികള്‍ ലളിതമായിരിക്കുന്നു
സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ വളരെ ലളിതമാക്കിയ സാഹചര്യം ഇപ്പോള്‍ സംസ്ഥാനത്തുണ്ട്. ഏറെ ഭയപ്പാടോടെയാണ് ലൈസന്‍സിങ് സംവിധാനത്തെ കേരളത്തിലെ സംരംഭകര്‍ കണ്ടിരുന്നത്.
മുന്‍കൂര്‍ ലൈസന്‍സ് എടുക്കാതെ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഇപ്പോള്‍ അനുമതി ലഭിക്കുന്നതാണ്. മലിനീകരണം കുറഞ്ഞതും(റെഡ് കാറ്റഗറിയില്‍ വരാത്തവ) 10 കോടിയില്‍ താഴെ നിക്ഷേപം വരുന്നതുമായ സംരംഭങ്ങള്‍ക്കാണ് ഇപ്രകാരം അനുമതി ലഭിക്കുക. മൂന്നു വര്‍ഷത്തിനുശേഷം ആറു മാസത്തിനുള്ളില്‍ ലൈസന്‍സുകള്‍ എടുത്താല്‍ മതി. മനസിലുള്ള ആശയം അതിവേഗം നടപ്പാക്കാന്‍ ഇതുമൂലം കഴിയുന്നു. അഞ്ച് എച്ച്പി വരെ പവര്‍ ഉപയോഗിക്കുന്ന നാനോ ഹൗസ് ഹോള്‍ഡ് സംരംഭങ്ങളെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ലൈസന്‍സില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് 21.01.2020ല്‍ ഉത്തരവായിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ അനുമതികള്‍ ലഭിക്കത്തക്കവണ്ണം ലൈസന്‍സ് സംവിധാനം ലഘൂകരിച്ചിട്ടുണ്ട്. കെ-സ്വിഫ്റ്റ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് ഇത് സാധ്യമാക്കുന്നത്.
നോക്കുകൂലി നല്‍കേണ്ടതില്ല, സ്റ്റോക്ക് മെമ്മോ നിയന്ത്രണം, ഡിഎംഒ യുടെ അനുമതി മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തല്‍, ലൈസന്‍സുകള്‍ക്ക് അഞ്ചു വര്‍ഷത്തെ കാലാവധി, പൊതു അപേക്ഷാഫോറം, സംയുക്ത പരിശോധനകള്‍ തുടങ്ങിയ സൗകര്യങ്ങളും സംരംഭകര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയും.

ജാമ്യമില്ലാ വായ്പകളും സബ്‌സിഡികളും
4 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനത്തില്‍ ധനമന്ത്രി പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ ഇത് രണ്ട് കോടി രൂപ വരെയാണ്. പത്ത് ലക്ഷം രൂപ വരെയുള്ള സംരംഭം വായ്പക്ക് യാതൊരുവിധ ജാമ്യവും സ്വീകരിക്കാന്‍ പാടില്ല എന്ന നിര്‍ദേശം നിലവിലുണ്ട്. ഇവിടെ, തുടങ്ങുന്ന സ്ഥാപനം മാത്രമാണ് ജാമ്യം.
പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടി പദ്ധതി (പി എം ഇ ജി പി) പ്രകാരം 25 ലക്ഷം രൂപ വരെ വായ്പയും, 35% വരെ സബ്‌സിഡിയും അനുവദിക്കുന്ന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി രണ്ട് പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. 10 ലക്ഷം രൂപ വരെ വായ്പയും 25% സബ്‌സിഡിയും (പരമാവധി 2 ലക്ഷം രൂപ) അനുവദിക്കുന്ന മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ്, ഒരു ലക്ഷം രൂപ വരെ വായ്പയും 20% സബ്‌സിഡിയും അനുവദിക്കുന്ന ‘കെസ്‌റു’ എന്ന പദ്ധതിയും നിലവിലുണ്ട്. രണ്ടു വര്‍ഷത്തെ പ്രവാസ സേവനം ഉള്ളവര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി 20 ലക്ഷം രൂപ വരെ വായ്പയും 15% സബ്‌സിഡിയും അനുവദിച്ച് വരുന്നുണ്ട്.
വായ്പ ഒന്നും എടുക്കാതെ സംരംഭം തുടങ്ങിയാല്‍ പോലും സബ്‌സിഡി ലഭിക്കുന്ന പദ്ധതികള്‍ രാജ്യത്തുണ്ട്. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി നടപ്പാക്കുന്ന എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്‌കീം പ്രകാരം 15% മുതല്‍ 40% സബ്‌സിഡി ലഭിക്കും. നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് ആയതിന്റെ സ്ഥിര നിക്ഷേപത്തിനാണ് ഇപ്രകാരം സബ്‌സിഡി അനുവദിക്കുന്നത്. വായ്പ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും 30 ലക്ഷം രൂപ വരെ ഇത്പ്രകാരം സബ്‌സിഡി കിട്ടും. ഖാദി ബോര്‍ഡ് വഴി നടപ്പാക്കുന്ന എന്റെ ഗ്രാമം പദ്ധതിപ്രകാരം അഞ്ച് ലക്ഷം രൂപ വരെ വായ്പയും 40% വരെ സബ്‌സിഡിയും ലഭിക്കും. കൈത്തറി, യന്ത്രത്തറി, കരകൗശലം, നാനോ സംരംഭങ്ങള്‍ എന്നിവയ്ക്കും ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി നിരവധി ആനുകൂല്യങ്ങള്‍ നല്‍കിവരുന്നു. ഫിഷറീസ്, നബാര്‍ഡ്, കൃഷിവകുപ്പ്, ഡയറി, നാളികേര വികസന ബോര്‍ഡ്, റബ്ബര്‍ബോര്‍ഡ്, കയര്‍ബോര്‍ഡ്, വനിതാ വികസന കോര്‍പറേഷന്‍, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, ന്യൂനപക്ഷ വികസന കോര്‍പറേഷന്‍, എസ് സി/എസ് ടി കോര്‍പറേഷന്‍, കാര്‍ഷിക സര്‍വകലാശാല. വെറ്റിനറി യൂനിവേഴ്‌സിറ്റി, സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങിയ ഏജന്‍സികളില്‍ നിന്നും സാമ്പത്തിക-സാങ്കേതിക സഹായങ്ങള്‍ ലഭിച്ചു വരുന്നുണ്ട്. സംരംഭങ്ങള്‍ പരീക്ഷിക്കുന്നവര്‍ക്ക് ഇന്‍ക്യുബേഷന്‍ സൗകര്യങ്ങളും ഉപയോഗപ്പെടുത്താന്‍ കഴിയും.
50 ലക്ഷം രൂപ വരെ 7% പലിശയ്ക്ക് വായ്പ അനുവദിക്കുന്നതിന് കേരള ഫൈനാന്‍ഷ്യല്‍ കോര്‍പറേഷന്‍ നടപ്പാക്കിവരുന്നു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി എന്നാണ് പദ്ധതി. പ്രവാസികള്‍ക്ക് 4% പലിശയ്ക്ക് ഈ വായ്പ ലഭ്യമാക്കുകയും ചെയ്യും.
കേരളത്തിലേക്ക് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും മറ്റു പൊതു സംരംഭകര്‍ക്കും മികച്ച അവസരങ്ങള്‍ ഇന്ന് വ്യവസായ മേഖലയിലുണ്ട്. വിപണിക്ക് ആവശ്യമുള്ള മികച്ച ആശയം, നൂതന സാങ്കേതിക വിദ്യ, പരമാവധി കുറഞ്ഞ നിക്ഷേപം, സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ ഉപയോഗപ്പെടുത്തല്‍ എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ച് സംരംഭ മേഖലയിലേക്ക് ഇറങ്ങുന്ന പൊതു സംരംഭകര്‍ക്ക് നന്നായി ശോഭിക്കാന്‍ കഴിയുന്ന സാഹചര്യം ഇപ്പോള്‍ കേരളത്തിലുണ്ട്. കേരളത്തിന്റെ മണ്ണ് സംരംഭ വികസനത്തിന് കൂടി പാകപ്പെട്ടിരിക്കുന്നു എന്നത് സത്യമാണ്.

Share this article

About ടി എസ് ചന്ദ്രന്‍

chandransreedaran@gmail.com

View all posts by ടി എസ് ചന്ദ്രന്‍ →

Leave a Reply

Your email address will not be published. Required fields are marked *