അതിഥി

Reading Time: < 1 minutes

ചൈന വഴിയാണ്
ദൈവമെന്നെ
വിരുന്നിനയച്ചത്.

ഇന്ന് ലോകം മുഴുവന്‍
ഭയത്തോടെ
വെറുപ്പോടെ സ്വീകരിക്കുന്നു.

എന്റെ പേര് കൊറോണ,
ജാതിയുടെ,
മതത്തിന്റെ പേരില്‍
ചോര ചിന്തുന്ന ജനസമൂഹമേ
എനിക്ക് ജാതിയില്ല, മതമില്ല.
ഇത്തിരിപ്പോന്ന എന്നെപ്പേടിച്ചു
ലോകമിതാ സ്തംഭിച്ചു.

ഒത്തിരി പേര്‍
ജീവന്‍ ത്യജിച്ചു
കലിമാറാതെ ഓടിനടപ്പൂ ഞാന്‍
മുട്ടു മടക്കിയ
ലോകമേ ഇത്രയേ ഉള്ളൂ
മനുഷ്യാ നിന്റെ ശക്തി!
നിനക്കുമുന്നില്‍
മനുഷ്യനൊന്നുമല്ല
തിരിച്ചുവിളിക്കൂ
ദൈവമേ നീ എന്നെ.

Share this article

About ഷിംന ജമാല്‍ അല്‍ഐന്‍

View all posts by ഷിംന ജമാല്‍ അല്‍ഐന്‍ →

Leave a Reply

Your email address will not be published. Required fields are marked *