പ്രവാചക പഠനങ്ങള്‍: കാലം, കര്‍ത്താവ്

Reading Time: 3 minutes

പത്തൊന്‍പതാം നൂറ്റാണ്ടില്‍ പാശ്ചാത്യ ലോകം പ്രവാചകനെ ഏറ്റെടുത്തതു മുതല്‍ വിവിധ ലോകഭാഷകളില്‍ തിരുജീവിതം എഴുതപ്പെട്ടു. 1811ലാണ് ഓറിന്റലിസം എന്ന പദം ഇംഗ്ലീഷില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. അതിന് മുമ്പുതന്നെ യൂറോപ്പിലെ സര്‍വകലാശാലകളില്‍ ഇസ്ലാമിക് ചെയറുകള്‍ നിലവില്‍ വരികയും പ്രവാചകനെയും ഇസ്‌ലാമിനെയുംകുറിച്ചുള്ള (പ്രകീര്‍ത്തിച്ചും അപകീര്‍ത്തിപ്പെടുത്തിയും) രചനകള്‍ പുറത്തുവരികയും ചെയ്തു. കേംബ്രിഡ്ജ് യൂനിവേഴ്സിറ്റില്‍ 1636ല്‍ ഇസ്ലാമിക് ചേമ്പര്‍ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോള്‍ തന്നെയാണ് പിയറി ബെയ്ലിയുടെ ഹിസ്റ്റോറിക്കല്‍ ആന്‍ഡ് ക്രിട്ടിക്കല്‍ ഡിക്ഷ്ണറിയും സൈമണ്‍ ഒക്ലേയുടെ അറേബ്യന്‍ മുസ്ലിംകളുടെ ചരിത്രവും വെളിച്ചം കാണുന്നത്.
ഓറിയന്റലിസ്റ്റുകളുടെ, ഇസ്‌ലാമിന്റെ യഥാ ര്‍ഥ രൂപത്തില്‍ അവതരിപ്പിക്കുന്ന ആദ്യ ഗ്രന്ഥമായി അറിയപ്പെടുന്നത് ഓട്രിഷ് സര്‍വകലാശാല പ്രൊഫസറായിരുന്ന ഹെഡ്രിയാന്‍ റെയ്ലാന്‍ഡിയുടെ 1705ല്‍ പുറത്തിറങ്ങിയ മുഹമ്മദന്‍ മതം എന്ന പുസ്തകമാണ്. രണ്ടു ഭാഗമുള്ള ഈ ഗ്രന്ഥത്തിന്റെ ആദ്യ ഭാഗം ഇസ്ലാമിന്റെ തനതായ വിശ്വാസത്തെയും രണ്ടാം ഭാഗത്തില്‍ പാശ്ചാത്യര്‍ക്കിടയിലുണ്ടായ അബദ്ധധാരണകളെയുമാണ് പ്രതിപാദിച്ചിരിക്കുന്നത്. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ ഫ്രഞ്ച്, സ്പാനിഷ്, ഡച്ച്, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു.
19-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കലോടെ പ്രവാചകനെ നിരൂപിച്ചുകൊണ്ടുള്ള രചനകള്‍ ഒട്ടേറെ പ്രസിദ്ധീകൃതമായി. യുഎസിലെ ബൈബിള്‍ പണ്ഡിതനും പുരോഹിതനുമായ ജോര്‍ജ് ബുഷ് രചിച്ച ‘മുഹമ്മദ്: ഇസ്‌ലാം മതസ്ഥാപകന്‍’ (The life of Muhammed : Founder of the Religion of Islam) എന്ന ഗ്രന്ഥം 1831ല്‍ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ആദ്യ രചനയായ ഈ കൃതി മതനേതാക്കളെക്കുറിച്ച് അമേരിക്കയില്‍ പുറത്തിറങ്ങിയ ആദ്യ ജീവചരിത്രം കൂടിയായിരുന്നു. മുഹമ്മദ് നബിയെ അതുല്യനെന്ന് വിശേഷിപ്പിക്കുന്നുവെങ്കിലും പ്രവാചകനെ വിമര്‍ശനാത്മകമായാണ് അദ്ദേഹം സമീപിക്കുന്നതെന്ന് ഈ ഗ്രന്ഥത്തില്‍ നിന്നും വ്യക്തമാവുന്നുണ്ട്.
ജര്‍മന്‍ ഓറിയന്റലിസ്റ്റായ ഏെtuലൃ ംലശഹ ന്റെ ‘പ്രവാചകന്‍ മുഹമ്മദ്’ എന്ന രചന പ്രസിദ്ധമാണ്. ജര്‍മന്‍ ഭാഷയില്‍ 1834ലാണ് ഇത് പ്രസിദ്ധീകൃതമായത്. പ്രവാചകന്റെ വ്യക്തിത്വത്തെ മനഃശാസ്ത്ര രീതിയില്‍ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥത്തെ വാഷിങ്ടണ്‍ ഇര്‍വിംഗ് തന്റെ ഘശളല ീള ാൗവമാാലറ എന്ന ഗ്രന്ഥത്തിന്റെ പ്രധാന അവലംബമായി തിരഞെടുത്തിട്ടുണ്ട്. 1851ല്‍ പുറത്തിറങ്ങിയ ‘മുഹമ്മദീയ ജീവിതം യഥാര്‍ഥ ഉറവിടങ്ങളില്‍ നിന്നും’ (The life of muhammed, from the original sources) എന്ന രചന ആസ്ട്രിയന്‍ ഓറിയന്റലിസ്റ്റ് അലോയ്സ് സ്പ്രെംഗറുടേതാണ്. 1843ല്‍ കൊല്‍ക്കത്തയിലെത്തിയ അദ്ദേഹം പിന്നീട് ഡല്‍ഹി കോളേജില്‍ സേവനം ചെയ്തിട്ടുണ്ട്. അലഹബാദിലെ പ്രിസ്ബൈറ്റീരിയന്‍ മിഷന്‍ പ്രസ്സാണ് അദ്ദേഹത്തിന്റെ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.
സ്‌കോട്ടിഷ് ഓറിയന്റലിസ്റ്റായ വില്യം മൂറിന്റെ രചനയാണ് മുഹമ്മദിന്റെ ജീവിതവും ഇസ്‌ലാമിന്റെ ചരിത്രവും (The Life of Muhammed and Htsiory of Islam; the era of the Hegira). ആദ്യമായി പ്രസിദ്ധീകരിച്ചത് 1861ല്‍. നാല് വാല്യങ്ങളുള്ള ഗ്രന്ഥത്തിന്റെ പേരില്‍ മൂറിനെ പ്രശംസിച്ചവരെല്ലാം അദ്ദേഹത്തിന്റെ അറബിഭാഷാ മികവിനെ കൂടി പ്രശംസിച്ചു. ബെന്നറ്റ് ഇതിനെ വര്‍ണിക്കുന്നതിങ്ങനെ: ‘മുത്ത്‌നബിയെക്കുറിച്ചുള്ള ഒരു വിശദവിവരണം. മുമ്പുള്ള ഗ്രന്ഥങ്ങള്‍ക്കൊന്നുമില്ലാത്ത പരിപൂര്‍ണത മൂറിന് അവകാശപ്പെടാം.’
തിയോഡര്‍ നോള്‍ദികെ എന്ന ജര്‍മന്‍ ഓറിയന്റലിസ്റ്റ് ജര്‍മന്‍ ഭാഷയില്‍ രചിച്ച ‘മുഹമ്മദിന്റെ ജീവിതം’ (Das Leben Muhammed’) 1863ല്‍ പുറത്തിറങ്ങി. ജര്‍മന്‍, അറബിക്, പേര്‍ഷ്യന്‍ സാഹിത്യങ്ങളില്‍ നിപുണനായിരുന്ന ഇദ്ദേഹം ഇബ്നു ജരീര്‍ ത്വബ്രി(റ)യുടെ താരീഖുത്ത്വബ്രി അറബിയില്‍ നിന്ന് ജര്‍മന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്.

ആധുനിക വായനയില്‍
ഓറിയന്റലിസം ശക്തി പ്രപിച്ചതോടെ ഇസ്ലാമിക പഠനങ്ങളും അതിന്റെ രചനകളും വിവിധ ഭാഷകളിലായി വ്യാപകമായി പ്രചരിച്ചു തുടങ്ങി. 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ പുറത്തിറങ്ങിയ പ്രവാചക എഴുത്തുകളില്‍ ഏതാനും ചിലതിനെ പരിചയപ്പെടാം.

  1. ഹയാതു മുഹമ്മദ്: 1933ല്‍ അറബി ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മുഹമ്മദ് ഹുസൈന്‍ ഹൈകല്‍ എന്ന ഈജിപ്ഷ്യന്‍ മാധ്യമ പ്രവര്‍ത്തകനാണ് രചയിതാവ്. ഇസ്മാഈല്‍ റാജീ അല്‍ ഫാറൂഖി ഇംഗ്ലീഷ് ഭാഷയിലേക്ക് ഭാഷാന്തരപ്പെടുത്തി.
  2. മുഹമ്മദ്: വ്യക്തിത്വം, വിശ്വാസം: സ്വീഡിഷ് പണ്ഡിതനായ ആന്‍ഡിറെ തോര്‍ രചിച്ച ഈ ഗ്രന്ഥവും 1933ല്‍ പുറത്തിറങ്ങി.
  3. മുഹമ്മദ് മക്കയില്‍, മദീനയില്‍: സ്‌കോട്ലന്റിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലാ ഇസ്ലാമിക് സ്റ്റഡീസ് പ്രൊഫസര്‍ വില്യം വാട്ടിന്റെ രചന. 1953ല്‍ ‘മുഹമ്മദ് മക്കയില്‍’ എന്നതും 1954ല്‍ ‘മുഹമ്മദ് മദീനയില്‍’ എന്ന ഗ്രന്ഥവും ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റി പുറത്തിറക്കി.
  4. മഹോമത്(ാമവീാല)േ: 1960ല്‍ ഫ്രഞ്ച് ഭാഷയില്‍ പുറത്തിറങ്ങിയ ഈ ഗ്രന്ഥം ഫ്രഞ്ച് കമ്മ്യൂണിസ്റ്റും ഓറിയന്റലിസ്റ്റുമായ മാകാസിം റോഡിന്‍സണ്‍ രചിച്ചതാണ്. അടുത്ത വര്‍ഷം തന്നെ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റപ്പെട്ടു.
  5. മുഹമ്മദ് ജീവിതം പൂര്‍വകൃതികളില്‍: പ്രൊട്ടസ്റ്റന്റ് കുടുംബത്തില്‍ ജനിച്ച് ഇസ്‌ലാമിലേക്ക് കടന്നുവന്ന മാര്‍ട്ടിന്‍ ലിംഗ്സ്(അബൂബക്കര്‍ സിറാജുദ്ദീന്‍) പ്രവാചകനെക്കുറിച്ച് നടത്തിയ രചനയാണിത്. 1983ലാണ് ലണ്ടനിലെ ഇസ്്‌ലാമിക് ടെക്സ്റ്റ് സൊസൈറ്റി ഈ ഗ്രന്ഥം പുറത്തിറക്കുന്നത്.
  6. മുഹമ്മദ്: പ്രവാചകന്റെ ജീവചരിത്രം, മുഹമ്മദ്: നമ്മുടെ കാലത്തേക്കൊരു പ്രവാചകന്‍: ബ്രിട്ടീഷ് എഴുത്തുകാരിയായ കാരം ആംസ്ട്രോങിന്റെ രചനകള്‍. മതപണ്ഡിത കൂടിയായ അവരുടെ രചനകളിലുടനീളം മതതാരതമ്യ പഠനങ്ങള്‍ കാണാനാവും. 1991ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഠവല ഹശളല ീള വേല ുൃീുവല േഎന്ന ഗ്രന്ഥത്തില്‍ മുഹമ്മദ് നബിയുടെ ജീവചരിത്രം എന്നതിലുപരി പൂര്‍വകാലം മുതലുള്ള ഇസ്‌ലാമികചരിത്ര സംസ്‌കാരങ്ങള്‍ ആംസ്ട്രോങ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘നമ്മുടെ കാലത്തേക്കുള്ള പ്രവാചകന്‍’ എന്ന രചന 2006 ലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്.
  7. പ്രവാചകന്റെ ജീവിത ലാളിത്യം: ലിബിയയിലെ ചരിത്ര പണ്ഡിതനും ഇസ്ലാമിസ്റ്റ് രാഷ്ട്രീയക്കാരനുമായ അലി അസ്സ്വലാബിയുടേതാണ് 3 വാല്യങ്ങളുള്ള ഈ ഗ്രന്ഥം. അറബിയില്‍ രചിക്കപ്പെട്ട ഗ്രന്ഥം ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2005 ല്‍ റിയാദിലെ ദാറുസ്സലാം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു.
  8. മുഹമ്മദിനെക്കുറിച്ചുള്ള സത്യം: അമേരിക്കന്‍ ഗ്രന്ഥകാരനായ റോബര്‍ട്ട് സ്പെന്‍സര്‍ രചിച്ച ഗ്രന്ഥം 2006 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണ്. മുന്‍കാല രചനകളായ ഇബ്നു ഇസ്ഹാഖിന്റെയും ഇബ്നു സഅ്ദിന്റെയും മുഹമ്മദുബിന്‍ ജരീര്‍ അത്ത്വബ്രിയുടെയുമെല്ലാം സീറകള്‍ സ്പെന്‍സര്‍ തന്റെ ഗ്രന്ഥത്തിന് അവലംബമായി സ്വീകരിച്ചിട്ടുണ്ട്. വാഷിങ്ടണിലെ റെഗ്‌നറി പബ്ലിഷേഴ്സ് പുറത്തിറക്കി.
  9. മുഹമ്മദിന്റെ കഥ: ബ്രിട്ടീഷ് അമേരിക്കന്‍ ഗ്രന്ഥകാരനായ ലെസ്‌ലി ഹാസലിടണ്‍ ആണ് രചയിതാവ്. 2013ല്‍ ന്യൂയോര്‍കിലെ റിവര്‍ ഹെഡ് ബുക്സ് പുറത്തിറക്കി.

പ്രവാചകര്‍
മലയാളത്തില്‍
ഇസ്‌ലാം കേരളത്തിലെത്തിയതു മുതല്‍ തന്നെ തിരുനബിയുടെ ജീവിതം പഠിക്കാനും അതനുസരിച്ച് ജീവിക്കാനും ജനങ്ങള്‍ താത്പര്യം കാണിച്ചിരുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. അതിനായി അവര്‍ സ്വീകരിച്ചത് വാമൊഴികളും മറ്റുമാണ്. അത്തരം മാപ്പിളപ്പാട്ടുകള്‍ മലയാളത്തിലേക്ക് കടന്നുവന്നു. പില്‍കാലത്ത് വളര്‍ച്ച പ്രാപിച്ച മാപ്പിളപ്പാട്ടുകളുടെ സംസ്‌കാരം ബദ്റും ഉഹ്ദുമടക്കമുള്ള സ്മരണകള്‍ ഉള്‍കൊള്ളുന്ന പ്രവാചകജീവിതം വരച്ചുകാണിക്കുന്നതായിരുന്നു.
പാശ്ചാത്യ അധിനിവേശത്തോടെ കേരളത്തില്‍ വ്യാപകമായ മിഷനറി പ്രവര്‍ത്തനങ്ങള്‍ പ്രവാചകനിന്ദയിലൂടെയായിരുന്നു. തിരുനബിയെ അപകീര്‍ത്തിപ്പെടുത്തുന്ന ലഘുലേഖകളും പുസ്തകങ്ങളും മിഷണറിമാര്‍ പുറത്തിറക്കി. ഇതിനെതിരെ തിരുനബിചരിത്രം ശരിയായി അവതരിപ്പിക്കാന്‍ ആദ്യമായി ശ്രമം നടത്തിയത് സയ്യിദ് മക്തി തങ്ങളാണെന്ന് പറയപ്പെടുന്നു. ഇംഗ്ലിഷുകാരുടെ സാംസ്‌കാരിക സാമ്പത്തിക ചൂഷണങ്ങള്‍ക്കെതിരെ ചെറുത്ത് നില്‍പ്പ് നടത്തിയ പണ്ഡിതന്‍ ഉമര്‍ ഖാളിയുടെ ശിഷ്യനായ സയ്യിദ് അഹ്മദ് തങ്ങളുടെ പുത്രനാണ് സനാഉല്ല മക്തി തങ്ങള്‍. പ്രവാചകനെക്കുറിച്ച് മലയാളത്തില്‍ ഒരു രചനയും വന്നിട്ടില്ലാത്ത അക്കാലത്ത് മക്തി തങ്ങള്‍ നടത്തിയ ഈ ഉദ്യമം മഹത്തരമാണ്.
തുടര്‍ന്നുള്ള കാലങ്ങളില്‍ വലിയ നിരക്കിലായിരുന്നു പ്രവാചകനെക്കുറിച്ചുള്ള രചനകളുടെ വളര്‍ച്ച. ചെറുതും വലുതുമായ, പൊതുവായതും പ്രത്യേകമായതുമായ വിഷയങ്ങള്‍ പ്രതിപാദിച്ചുകൊണ്ടുള്ള രചനകള്‍ എണ്ണിത്തിട്ടപ്പെടുത്താവുന്നതിലുമപ്പുറത്തേക്ക് നീണ്ടു. പ്രവാചകനെ പ്രകൃതിയുമായും ഇതര ജീവജാലങ്ങളുമായും ചേര്‍ത്തുനിര്‍ത്തിയും അവിടുത്തെ സഹിഷ്ണുതയും നിസ്തുല പെരുമാറ്റവും നീതിയുക്തമായ ഭരണപാടവവും അഹിംസാക്തകമായ രാഷ്ട്ര സങ്കല്‍പങ്ങളുമെല്ലാം പ്രത്യേകം ചര്‍ച്ച ചെയ്യപ്പെട്ടു. മലയാളികള്‍ സ്വന്തം രചനകള്‍ നിര്‍വഹിക്കുന്നതിനു പകരം ഇതര ഭാഷകളിലെ രചനകള്‍ വിവര്‍ത്തനം നടത്തുകയാണ് ചെയ്യുന്നതെന്നൊരു വിമര്‍ശനവുമുണ്ട്.
മലയാളത്തില്‍ പ്രവാചകനെ വായിച്ചതില്‍ ഏറ്റവും ആകര്‍ഷണീയമായി തോന്നിയത് തുടക്കത്തില്‍ സൂചിപ്പിച്ച ഹുസൈന്‍ ഗുബാഷിന്റെ അറബിയിലുള്ള മുഹമ്മദ്(സ്വ) എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനമാണ്. ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ(IPB) പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന് കൂടുതല്‍ ചാരുത നല്‍കുന്നത് വിവര്‍ത്തകന്റെ പാടവമാണെന്ന് പറയാതിരിക്കാന്‍ വയ്യ. ആകര്‍ഷകമായ വായനാനുഭവം സമ്മാനിക്കുന്നുണ്ട് ഈ കൃതി. വിവര്‍ത്തകന്റെ നാമം വെളുപ്പെടുത്തപ്പെട്ടിട്ടില്ല.
പ്രവാചകരചനകള്‍ അറ്റമില്ലാത്തതാണ്. അവിടുത്തെ ജീവിതവും അങ്ങനെ തന്നെയായിരുന്നു. എത്രയോ രചനകള്‍ ഓരോ ഭാഷകളിലും കുറിക്കപ്പെട്ടു. ഇനിയും എത്രയേറെ കുറിക്കപ്പെടാനുണ്ട്.

പ്രധാന പ്രവാചക ജീവചരിത്ര രചനകള്‍ പരിചയപ്പെടാം. എ. ഡി 1100ന് ശേഷമാണ് അവ രചിക്കപ്പെട്ടത്.

  1. അല്‍ മുഖ്താര്‍ ഫീ സീറതി സയ്യിദി ഖൈരില്‍ ബശര്‍- അല്‍ ഹാഫിള് അബ്ദുല്‍ മുന്‍ഇം അദ്ദിംയാത്വി.
  2. അല്‍ വഫാ ബിഅഹ്വാലില്‍ മുസ്ത്വഫാ, ശറഫുല്‍ മുസ്ത്വഫാ, ഉയൂനുല്‍ ഹികായ ഫീ സീറതി സയ്യിദില്‍ ബരിയ്യ അബ്ദുല്‍ ഫറജ് ബിന്‍ അല്‍ ജൗസി(ഹി. 597).
  3. സീറതുന്നബവിയ്യ- ഇബ്നു കസീര്‍ (റ)(ഹി. 774)
  4. അശ്ശിഫാ ബി തഅ്രീഫി ഹുഖൂഖില്‍ മുസ്ത്വഫാ- ഖാളി ഇയാള്(റ) (ഹി. 544)
  5. അല്‍ മവാഹിബുല്ലദുന്നിയ്യ ബില്‍ മിനഹില്‍ മുഹമ്മദിയ്യ- ഇമാം ഖസ്ത്വല്ലാനി(റ) (ഹി.923)
  6. അസ്സുര്‍ഖാനി അലല്‍ മവാഹിബ്- ഇമാം സുര്‍ഖാനി(റ) (ഹി.1122). ഖസ്ത്വല്ലാനി(റ) യുടെ മവാഹിബുല്ലദുന്നിയ്യയുടെ വിശദീകരണമാണിത്.
  7. സീറ ഹലബിയ്യ- അല്ലാമാ ബുര്‍ഹാനുദ്ദീന്‍ അല്‍ ഹലബി(റ)(ഹി. 841)
  8. ഇഅ്ലാമിന്നുബുവ്വ- ഇമാം മാവര്‍ദി(റ) (ഹി. 450)
  9. മദാരിജുന്നുബുവ്വ- ഇമാം അബ്ദുല്‍ ഹഖ് അദ്ദഹ്ലവി(റ)(ഹി. 1052)
  10. ശര്‍ഹുല്‍ മവാഹിബുല്ലദുന്നിയ്യ- ഇമാം ബാജൂരി(റ)(ഹി. 1277)
  11. അദ്ദുറര്‍ ഫീ ഇഖ്തിസ്വാറില്‍ മഗാസി വസ്സിയര്‍- ഇമാം ഇബ്നി അബ്ദില്‍ ബര്‍റ്(റ)(ഹി. 463)
  12. അശ്റാഫുല്‍ വസാഇല്‍ ഇലാ ഫഹ്മിശ്ശമാഇല്‍- ഇമാം ഇബ്നു ഹജര്‍ അല്‍ ഹൈതമി(റ) (ഹി. 974)
  13. ഗായതുസ്സൂല്‍ ഫീ ഖസാഇസിര്‍റസൂല്‍- ഇബ്നു മുലഖ്ഖന്‍(ഹി. 804)
    14.ഇസ്ബാതുന്നുബുവ്വ- അഹ്മദ് സര്‍ഹിന്ദി അല്‍ ഫാറൂഖി(റ)(ഹി. 1034)
  14. നിഹായതുസ്സൂല്‍ ഫീ ഖസാഇസിര്‍റസൂല്‍- ഇമാം ഇബ്നു ദിഹ്യ(റ)(ഹി. 633)
  15. അല്‍ ഖസാഇസുല്‍ കുബ്റാ, അല്‍ ഖസാഇസുസ്സുഗ്റാ, ശമാഇലുശ്ശരീഫ- ഇമാം ജലാലുദ്ധീന്‍ അസ്സുയൂത്വി(റ) (ഹി.911)
  16. സുബുലുല്‍ ഹുദാ വര്‍റശാദ് ഫീ സീറതി ഖൈരില്‍ ഇബാദ്- മുഹമ്മദ് ബിന്‍ യൂസുഫ് അസ്സ്വാലിഹി അശ്ശാമി(ഹി. 942)
  17. ഖുലാസതുല്‍ വഫാ ഫീ അഖ്ബാരി ദാരില്‍ മുസ്ത്വഫ- നൂറുദ്ദീന്‍ അലിയ്യു ബിന്‍ അഹ്മദ് അസ്സുംഹൂദി (റ) (ഹി.911).
Share this article

About കെ.വി ഉസ്മാന്‍ പയ്യനാട്

creativehub@madin.edu.in

View all posts by കെ.വി ഉസ്മാന്‍ പയ്യനാട് →

Leave a Reply

Your email address will not be published. Required fields are marked *