ഡ്രീം ഹോം

Reading Time: 2 minutes

രിസാല സ്റ്റഡി സര്‍ക്കിള്‍ അംഗങ്ങള്‍ക്കിടയില്‍ സാമൂഹിക പ്രാധാന്യത്തോടെ നടപ്പാക്കി വരുന്ന പദ്ധതിയാണ് ഡ്രീം ഹോം. സ്വന്തമായൊരു ഭവനം കെട്ടിപ്പൊക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതുണ്ടാക്കി നല്‍കുകയോ അത്തരം ചില നിര്‍മാണങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കലോ അല്ല ഇതിന്റെ ലക്ഷ്യം. മറിച്ച് വീടുണ്ടാക്കിയവരും വീടു വെക്കാന്‍ ഒരുങ്ങുന്നവരും വീടിനെക്കുറിച്ച് കാഴ്ചപ്പാടുള്ളവരും അതിന്റെ സാങ്കേതിക-നിയമ വശങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അവഗാഹമുള്ളവരും തമ്മില്‍ നടത്തുന്ന ആശയക്കൈമാറ്റവും പരസ്പരആശ്വാസവുമാണ് ഡ്രീം ഹോമിന്റെ കാതല്‍. ചോദിച്ച് വരുന്നവര്‍ക്ക് മുമ്പില്‍ നല്‍കുന്നകേവല മാര്‍ഗ നിര്‍ദേശങ്ങളിലോസൂചകങ്ങളിലോ മാത്രം അത് ഒതുങ്ങുന്നില്ല എന്നതാണ് ‘സ്വപ്‌നഭവന’ത്തിന്റെ പ്രത്യേകത. അംഗങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തി കണ്ടെത്തുന്ന വസ്തുതകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ അനിവാര്യമായും നടത്തേണ്ട ഒരു ജൈവിക ഇടപെടലായി ഡ്രീം ഹോം മാറും.
വളരെചെറിയ ഒരു നിര്‍മാണ പ്രവര്‍ത്തനമാണെങ്കിലുംകൃത്യമായ പ്ലാനോഎസ്റ്റിമേറ്റോ ഇല്ലാതെ സാധാരണ മലയാളി പോലും അതിനൊരുമ്പെടാറില്ല.ഒരു വീട് എങ്ങനെയായിരിക്കണം, എന്തെല്ലാം സൗകര്യങ്ങള്‍ വേണം തുടങ്ങി അത് സംബന്ധിച്ചമുഴുവന്‍ കാര്യങ്ങളിലുംഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങളും ഉണ്ട്. ആ വീട്ടിലെ താമസക്കാര്‍ എന്ന നിലയില്‍ അവയ്ക്ക് തന്നെയാണ് പ്രാമുഖ്യം നല്‍കേണ്ടതും. എന്നാല്‍ പകുതി അറിവും കുറച്ച് കേട്ടറിവും കൊണ്ട് വീട്പണിത് വരുമ്പോള്‍ ആകെക്കൂടി ഇടുങ്ങി വീര്‍പ്പുമുട്ടി ഒരു പരുവമാകുന്ന അവസ്ഥ പരിതാപകരമാണ്. വിചാരിച്ചതിലും അധികം പാഴ്‌ചെലവുകള്‍ വേറെയും.
ഉടമയുടെസാമ്പത്തിക സ്ഥിതിയും വിശ്വാസവും ബൗദ്ധിക കാഴ്ചപ്പാടും ആദര്‍ശബോധവും എല്ലാം നിഴലിക്കുന്ന ഒന്നാണ് വീട് നിര്‍മാണം. അവ എങ്ങനെയൊക്കെ ആകണമെന്ന മുന്നറിവുംആയിക്കൂടെന്ന അനുഭവ പാഠവും മറ്റു ലക്ഷ്യങ്ങളൊന്നുമില്ലാതെ സമാനമനസ്‌കര്‍ക്കിടയില്‍ പങ്കുവെക്കാനും തിരുത്താനും ആരായാനുംവ്യക്തത വരുത്താനും എല്ലാം അവസരം ഉണ്ടാകുന്നത് നല്ലൊരു പറ്റം പ്രവാസികള്‍ക്ക് മുതല്‍കൂട്ടാകാതിരിക്കില്ല. പലമാതിരി വിവരങ്ങളുടെ ഒഴുക്കും ആശയക്കുഴപ്പവും നില നില്‍ക്കുന്ന മേഖല കൂടിയാണ് വീടുനിര്‍മാണം എന്നിരിക്കെ പ്രത്യേകിച്ചും.
ഇവിടെനല്ലൊരു ഉപദേശകന്റെ ആവശ്യമുണ്ട് എന്ന്സമ്മതിക്കുന്നവരാണ് എല്ലാവരും. കണ്‍സള്‍ട്ടന്റ്മാരും സുലഭം.സാങ്കേതികമായിപ്ലാനിങ്, എസ്റ്റിമേറ്റ്, സ്ട്രക്ചറിങ്,ആര്‍കിടെക്ട്,ഇന്റീരിയര്‍ ഡിസൈനിങ്, ലാന്‍ഡ്്‌സ്‌കേപിങ്തുടങ്ങി സാമ്പ്രദായികമായി നീങ്ങുന്ന ഒരു രീതിയും അവ മികച്ചതാക്കാന്‍സ്വീകരിക്കുന്ന പതിവുമാര്‍ഗങ്ങളും ഉണ്ട്. ഇവയൊക്കെ ഉള്‍ക്കൊണ്ട ഒട്ടും ഔപചാരികമല്ലാത്ത ആത്മസുഹൃത്തുക്കളുടെ കുറച്ച് ഗൗരവത്തിലുള്ള പങ്കാളിത്തം എങ്ങനെയുണ്ടാകും, എന്ന ആലോചനയുടെഉത്തരമാണ് ‘ഡ്രീം ഹോം’.
ഫ്രണ്ട്‌വ്യൂമനോഹരമായാല്‍ പോരാ, വീടിനകത്ത് ലഭ്യമാകുന്ന സൗകര്യങ്ങളും, ഉള്ള ഇടത്തിന്റെകൃത്യമായ വിനിയോഗവും പ്രധാനമാണ്. പ്രാരംഭം മുതലേ ഒരു കൂട്ടംവിദഗ്ധരുടെ സൗഹൃദക്കണ്ണുണ്ടെങ്കില്‍, ലാഭേച്ഛയില്ലാത്തമേല്‍നോട്ടമുണ്ടെങ്കില്‍ ഈ മേഖലയില്‍ മറ്റു പലര്‍ക്കും സംഭവിച്ച പാകപ്പിഴവുകള്‍ കൂടി പരിഹരിച്ച്നല്ലനിര്‍മാണം സാധ്യമാക്കാം എന്നതാണ് സംഘടനയുടെ സ്വപ്‌നം. കടുത്ത സാമ്പത്തിക ബാധ്യത തലയിലേറ്റുന്ന ഒന്നായികേരളത്തില്‍ വീട് നിര്‍മാണം മാറിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും പ്രവാസികള്‍ക്കിടയില്‍ സാമൂഹിക പ്രാധാന്യത്തോടെ ഇത്തരം സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഇനിയും വൈകുന്നത് കടുത്ത അപരാധമാകും.
പലകാരണങ്ങളാല്‍ വീടുനിര്‍മാണം തുടങ്ങാന്‍ വൈകുന്നത്പ്രവാസി അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ്. തീരേ തുടങ്ങാത്തവരും,തുടങ്ങി യാഥാര്‍ഥ്യമാകാതെ കിടക്കുന്നവരും ധാരാളം. മുഖ്യ ഘടകം സാമ്പത്തികമാണെങ്കിലും എല്ലാവരുടേതും അങ്ങനെയല്ലെന്നതാണ് വസ്തുത. ഇത്തരം മുഴുവന്‍ കാര്യങ്ങളെയും കണക്കിലെടുത്ത് ഗള്‍ഫിലെ ഓരോ രാജ്യത്തും പ്രത്യേകം സംഘങ്ങള്‍രൂപീകരിച്ചാണ് ഈ പദ്ധതി മുന്നോട്ട് പോകുക.ഭവന നിര്‍മാണ വിദഗ്ധരെപങ്കെടുപ്പിച്ച് നടത്തുന്നപ്രചോദന-സമ്പര്‍ക്കസെഷന്‍, നിര്‍മാണംപൂര്‍ത്തിയാക്കി താമസം തുടങ്ങിയവരുമായി സംഘടിപ്പിക്കുന്നചര്‍ച്ച,ആവശ്യക്കാര്‍ക്ക് അവരുടെ സ്ഥലത്തിനും സാമ്പത്തിക സാഹചര്യത്തിനും അനുസൃതമായ പ്ലാന്‍ ആന്‍ഡ് എസ്റ്റിമേറ്റ് തയാറാക്കി നല്‍കല്‍ എന്നിവയെല്ലാംഡ്രീം ഹോമിന്റെ ഭാഗമായി നടക്കും.വീട് നിര്‍മാണ ആലോചന മുതല്‍ ആരംഭത്തിലും പൂര്‍ത്തീകരണത്തിലും നടത്തിപ്പിലുംമതപരമായതുംഅല്ലാതെയും ശ്രദ്ധിക്കേണ്ട പാഠങ്ങള്‍ ‘അല്‍ മന്‍സില്‍’ എന്ന പേരിലും ഈ പദ്ധതിയില്‍ ഉള്ളടങ്ങിയിട്ടുണ്ട്.

Share this article

One Comment on “ഡ്രീം ഹോം”

Leave a Reply

Your email address will not be published. Required fields are marked *