തഹ്‌സീന്‍

Reading Time: < 1 minutes

റമളാനില്‍,പ്രധാനമായും വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന തര്‍ത്തീലിന്റെ ഭാഗമായിപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഉള്‍പ്പെടുത്തിയ പദ്ധതിയാണ്തഹ്‌സീന്‍.ഖുര്‍ആന്‍ പാരായണത്തിന്റെ സൗന്ദര്യവും പഠനത്തിന്റെപ്രാധാന്യവും വിജ്ഞാന വിസ്മയങ്ങളും അടങ്ങിയ തര്‍ത്തീല്‍ മുന്നൊരുക്കങ്ങള്‍ ഇതിനകം തുടക്കം കുറിച്ചു കഴിഞ്ഞു. സമയത്ത് പഠിക്കാനോപിന്നീട് ശരിപ്പെടുത്താനോ കഴിയാത്ത സാധാരണക്കാര്‍ക്ക് തഹ്‌സീനിലൂടെ ഖുര്‍ആന്‍ പാരായണം തെറ്റില്ലാതെകൈകാര്യം ചെയ്യാനുംഗുരുമുഖത്ത് നിന്ന് പഠിക്കാനും ഉള്ള അവസരമാണ് തഹ്‌സീന്‍.
മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സൗന്ദര്യാത്മകത പ്രകടമാണ്. വസ്ത്രത്തിലും വാഹനങ്ങളിലും ഭവനനിര്‍മാണങ്ങളിലും വികസന സങ്കല്‍പങ്ങളിലുമെല്ലാം ഈ സൗന്ദര്യബോധം കാണാനാകും. അംഗങ്ങള്‍ക്ക്സുന്ദരമായ സാംസ്‌കാരിക ഔന്നിത്യം നേടിയെടുക്കുന്നതിനുള്ള പഠന സപര്യയാണ്രിസാല സ്റ്റഡി സര്‍ക്കിളിന്റെ ഓരോ പ്രവര്‍ത്തനവും. വിശുദ്ധ ഖുര്‍ആന്റെ സൂക്തങ്ങളെ ഏറ്റവും മനോഹരമായി യഥാവിധി പാരായണം ചെയ്യാന്‍ പ്രവര്‍ത്തകരെ പ്രാപ്തരാക്കുകഎന്നതാണ്തഹ്‌സീന്‍വിഭാവനം ചെയ്യുന്നത്.
ഖുര്‍ആനിന്റെ വശ്യതയുംപൊരുളും മാസ്മരികതയുംസമ്മാനിക്കുന്ന സൗകുമാര്യതയിലെഅലൗകികതക്കപ്പുറം അത്മനുഷ്യ ഹൃദയങ്ങള്‍ക്ക് പകരുന്നശാന്തിയും നൈര്‍മല്യവും ചെറുതല്ല.ഖുര്‍ആന്റെ ഭാഷയാണ് മറ്റൊരു പ്രത്യേകത. ചുരുങ്ങിയ വാക്കുകളില്‍ ആശയങ്ങളുടെ വലിയ ജാലകം ഒളിപ്പിച്ച് വച്ചിരിക്കുന്ന മഹത്തായ ഗ്രന്ഥം കൂടിയാണ് ഖുര്‍ആന്‍. ഓരോ അക്ഷരങ്ങളും എങ്ങനെ ഉച്ചരിക്കണം, എവിടെ നിന്ന് മൊഴിയണം എന്നത് പാരായണ ശാസ്ത്രത്തില്‍ വ്യക്തമായ നിഷ്‌കര്‍ഷയുണ്ട്. സാഹിത്യ ഭംഗിയും ആശയ സമ്പുഷ്ടതയും പോലെ ശ്രദ്ധിക്കേണ്ട ഒന്നാണ് പാരായണ നിയമങ്ങള്‍. പാരായണ സൗകുമാര്യത ഖുര്‍ആന്റെ പ്രത്യേകതയാണ്. എന്നാല്‍ നിസ്‌കാരത്തില്‍ ഉള്‍പ്പെടെ പാരായണംചെയ്യേണ്ട ഖുര്‍ആന്‍ വചനങ്ങള്‍ പാരായണ ശാസ്ത്ര നിയമങ്ങളും നിബന്ധനകളും അറിയാതെ സംഗീതാത്മക സൗന്ദര്യം കൊണ്ട് മാത്രംഫലമില്ലാതെ പോകുന്നു. ഇവിടെയാണ് തഹ്‌സീന്‍ പ്രസക്തമാകുന്നത്.
അല്ലാഹുവിന്റെ കലാം (ദൈവിക വചനം) ആയ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് തന്നെ ഒരു ആരാധനയാണ്. പാരായണത്തിന്റെ സൗന്ദര്യാത്മക പൂര്‍ണാര്‍ഥത്തില്‍ ലഭിക്കണമെങ്കിലുംഭക്തി സാന്ദ്രത കൈവരിക്കണമെങ്കിലുംനിയമമനുസരിച്ചുള്ള പാരായണത്തിനേ കഴിയൂ. ഖുര്‍ആന്‍ ഹൃദസ്ഥമാക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം അത് ശുദ്ധമായ രീതിയില്‍ പാരായണം ചെയ്യുന്നതാണ് എന്ന് പോലും തിരുവചനം ഉണ്ട്. ഇവയെല്ലാം തഹ്‌സീനിന്‍ ഒരു സംസ്‌കാരമായിവളര്‍ന്നു വരേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു.
ഖുര്‍ആന്‍ പാരായണത്തില്‍ ഓരോരുത്തരുടെയും അവസ്ഥകള്‍ വ്യത്യസ്തമായിരിക്കും. വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ശ്രേഷ്ഠമായ അധ്യായം സൂറത്തുല്‍ ഫാത്തിഹ പിഴവുകളില്‍ നിന്ന് മുക്തമായി പാരായണം ചെയ്യാനും ഗുരുമുഖത്ത് നിന്ന് പഠിക്കാനുമാണ് കഴിഞ്ഞ വര്‍ഷം തഹ്‌സീനിലൂടെ സംഘടനഅവസരമൊരുക്കിയത്.ഇത്തവണ നിത്യ ജീവിതത്തില്‍ ഒരു വിശ്വാസി അവശ്യംപാരായണം ചെയ്യേണ്ട സൂറത്തുകളെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. പഠിച്ചു കഴിഞ്ഞവര്‍അവ മനഃപാഠമാക്കാനുംനിര്‍ദേശിക്കുന്നുണ്ട്.
സമൂഹത്തില്‍ നിരന്തരം ഇടപെടുന്നവര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പിഴവില്ലാതെ ഓതാനറിയുന്നവരാകുക എന്നത്ഒരുഅനിവാര്യതയാണ്.നന്മ ചെയ്യുമ്പോള്‍ നന്നാക്കി ചെയ്യുക എന്നതാണ് ഇസ്‌ലാമിക രീതി. ഇസ്‌ലാമിക വിശ്വാസങ്ങളിലുംകര്‍മങ്ങളിലും ആ സൗന്ദര്യമാണ് പ്രതിഫലിക്കുന്നത്. ‘നിങ്ങളില്‍ ഉത്തമര്‍ ഖുര്‍ആന്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാണ്’. ‘നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക; ഖുര്‍ആന്‍ അതിന്റെ ആളുകള്‍ക്ക് അന്ത്യനാളില്‍ ശുപാര്‍ശകനായി എത്തും’.’ഖുര്‍ആന്‍ അതിന്റെ രാഗത്തില്‍ ഓതാത്തവന്‍ നമ്മില്‍ പെട്ടവനല്ല’ തുടങ്ങിയ തിരുവചനങ്ങളാണ്തഹ്‌സീനിന്റെ പ്രചോദനം.
വിശ്വാസി എന്ന നിലയില്‍ പൊതുവിലും പ്രബോധക സംഘത്തിലെ അംഗംഎന്ന നിലയില്‍ വിശേഷിച്ചും ഖുര്‍ആന്‍ തെറ്റില്ലാതെ ഓതാന്‍ സാധിക്കണം. അതിന് നിരന്തരം ഖുര്‍ആനിന്റെ അക്ഷരങ്ങളെയും വചനങ്ങളെയും ആവര്‍ത്തിച്ചു പരിശീലിക്കേണ്ടിവരും. ഖുര്‍ആന്‍ ഹൃദയത്തിന്റെ വസന്തമാണ്. അത്തരത്തില്‍ ഹൃദയത്തോടൊട്ടി, ദൈവിക വചനങ്ങളോട് ആത്മബന്ധം വര്‍ധിപ്പിക്കാന്‍തഹ്‌സീന്‍പ്രചോദനമാകുമെന്നത് തീര്‍ച്ച.

Share this article

Leave a Reply

Your email address will not be published. Required fields are marked *