സ്നേഹ രാഷ്ട്രങ്ങള്‍ തകരുമ്പോള്‍

Reading Time: < 1 minutes

നാമിനിമേല്‍ ഒന്നല്ല
രണ്ടു രാജ്യങ്ങളാണ്,
ഒരിക്കലും സ്വന്തമാകാത്ത
രണ്ട് അന്യരാജ്യങ്ങള്‍,
നീ, തന്നിഷ്ടങ്ങളുടെ
സാമ്രാജ്യക്കൊടിയേന്തിയ
സേച്ഛാധിപത്യ രാഷ്ട്രം.
ഞാന്‍ പ്രണയത്താല്‍ തകര്‍ന്ന
ചുവന്ന ഭൂപടം.
ഒന്നായിരുന്നുവെന്നത്
ഇനിമേല്‍ ഒരു പഴങ്കിനാക്കഥ.
നിന്നിലേക്ക് വലിച്ചെറിഞ്ഞ
മോഹത്തിന്റെ വിത്ത്
ഞാന്‍ തിരിച്ചെടുക്കുന്നു.
നീയില്ലാത്ത ഞാന്‍
തിരയില്ലാത്ത കടല്‍.
ഒന്നിച്ചു മിടിച്ച ഹൃദയതാളങ്ങള്‍
നിമിഷങ്ങളുടെ വ്യാമോഹക്കണക്കുകള്‍
നാമിനിമേല്‍ ഒന്നല്ല
രണ്ട് മനുഷ്യരാണ്,
രണ്ട് ജാതിയാണ്,
പെണ്ണെന്നും ആണെന്നും
രണ്ട് പ്രത്യയശാസ്ത്രങ്ങളാണ്
ഒന്നിച്ചു കണ്ട സ്വപ്നങ്ങള്‍
കണ്ണീര്‍ ലാവയില്‍ ഉരുകിത്തീരുമ്പോള്‍
പരസ്പരമേല്‍പ്പിച്ച മുറിവുകളെ
ഒരു സന്ധിയില്ലാകരാര്‍ കൊണ്ട്
ഒപ്പുവച്ച് പിരിയുന്ന രണ്ടയല്‍ രാജ്യങ്ങള്‍

Share this article

About സബീന എം സാലി

sabeenamsali@yahoo.com

View all posts by സബീന എം സാലി →

Leave a Reply

Your email address will not be published. Required fields are marked *