അടിമ ജീവിതം: ഇസ്‌ലാമിലും പുറത്തും

Reading Time: 3 minutes

അടിമ സമ്പ്രദായത്തിൻ്റെ ഉദ്ഭവം

  1. War captives : യുദ്ധത്തില്‍ പരാജയപ്പെട്ട വിഭാഗത്തിലെ ഭടന്മാരെയും പൗരന്മാരെയും വിജയിച്ച വിഭാഗം അടിമകളാക്കാറുണ്ട്. ഈ മാര്‍ഗത്തിലൂടെയാണ് അധിക പേരും അടിമകളായിത്തീരുന്നത്.
  2. ജന്മനാ അടിമകളായവര്‍.
  3. കടം സ്വീകരിച്ചയാള്‍ക്ക് കടം തിരിച്ചു നല്‍ക്കാന്‍ സാധിച്ചില്ലെക്കില്‍ കടത്തിന് പകരമായി അടിമയാകുക. ഈ പ്രവണത ബി സി കാലഘട്ടങ്ങളില്‍ നിലനിന്നുരുന്നു.
  4. ശിക്ഷകളുടെ ഭാഗമായിട്ട്: ഭരണാധികാരിയുടെ നിയമങ്ങള്‍ ലംഘിച്ചതിന് ശിക്ഷയായി അടിമകളായി മാറ്റുന്ന സമ്പ്രദായം. കൂടുതല്‍ നേരിടേണ്ടി വന്നത് താഴ് ന്ന വിഭാഗത്തിലെ ജനങ്ങളായിരുന്നു.
    5.കടല്‍ക്കൊള്ള (Piracy): ആദ്യ കാലങ്ങളില്‍ കടല്‍കൊള്ളക്ക് വേണ്ടി മാത്രം ചില വിഭാഗങ്ങൾ ഉണ്ടായിരുന്നു. ബാബിലോണിലെ ഒരു വിഭാഗം തങ്ങളുടെ നാട്ടിന്‍പുറത്തുള്ള സ്വതന്ത്രരായവരെ നാടുകടത്തി അടിമകളാക്കിയിരുന്നു.
    ഈ രീതിയിലൂടെയാല്ലാം സ്വതന്ത്രരായ ജനത അടിമയായപ്പോള്‍ അവര്‍ നേരിടേണ്ടി വന്ന ഭയാനകമായ അവസ്ഥയെ കുറിച്ച് Race and Slavery in the Middle East എന്ന ലേഖനത്തില്‍ ബെര്‍ണാഡ് ലെവിസ് (Bernard Lewis) വ്യക്തമാകുന്നുണ്ട്. ക്രൂരമായ അക്രമത്താല്‍ വേദനിക്കുന്ന അടിമകള്‍ക്ക് അല്പമെങ്കിലും ആശ്വാസം പകരാന്‍ വേണ്ടിയുള്ളതായിരുന്നു പഴയ നിയമ നിര്‍മാണങ്ങളെല്ലാം.
    പൂര്‍വകാല നിയമങ്ങള്‍ എന്ത് പറയുന്നു?
    Code of Urukagin ബി സി 2380 ബിസി 2360 കാലത്തിനിടയിലാണ് ഈ നിയമം ഉടലെടുക്കുന്നത്. ഈ നിയമത്തിലൂടെ നികുതി നല്‍കുന്നതില്‍ ഇളവ് പ്രഖ്യാപിച്ചു. നികുതി കുറക്കുന്നതിലൂടെ ഡെപ്റ്റ് ബോണ്ടേജ് കുറക്കാന്‍ സാധിക്കും. അത് മാര്‍ഗം അടിമകളുടെ എണ്ണം കുറക്കാന്‍ സാധിക്കുമെന്നാണ് ഈ നിയമം പറയുന്നത്. അക്കാലത്തു ഡെപ്റ്റ് ബോണ്ടേജ് കാരണത്താല്‍ അടിമകളായി മാറുന്ന ഒരുപാട് പേരുണ്ടായിരുന്നു, അവര്‍ക്ക് ഈ നിയമം അല്‍പം ആശ്വാസം നല്‍കിയിരുന്നു. പക്ഷേ അടിമകള്‍ നേരിടുന്ന മറ്റു പ്രശ്‌നങ്ങളൊന്നും നിയമത്തില്‍ പ്രതിപാദിച്ചിരുന്നില്ല.

Hammurabi Code(BC 1790)
നിയമങ്ങളുടെ കൂട്ടത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നിയമാവലിയാണ് ഹമ്മുറാബി നിയമ സംഹിത. അക്കാലം വരെ ചര്‍ച്ചചെയ്യാത്ത പല അവകാശങ്ങളും ഈ നിയമ സംഹിതയില്‍ കാണാന്‍ സാധിക്കുന്നു. അടിമകളുടെ വിഷയത്തിലും മറ്റും കോഡുകളില്‍ നിന്ന് വിഭിന്നമായി പല അവകാശങ്ങളും നല്‍കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചില നിയമങ്ങള്‍ താഴെ പ്രതിപാദിക്കാം:
• ഭാര്യയുള്ള യജമാനന്‍ തന്റെ അടിമയെ ബന്ധപ്പെടുന്നതോടെ അടിമക്ക് ഭാര്യയുടെ തുല്യ പരിഗണന നൽകണം. (അടിമായായിട്ട് തുടരുമെങ്കിലും വില്‍ക്കുന്നതിന് വിലക്കുണ്ട്)
• അടിമയില്‍ നിന്ന് കുട്ടി ഉണ്ടാവുന്നതോടെ കുട്ടിക്ക് യജമാനന്റെ സ്വത്തില്‍ അവകാശമുണ്ടാകും.
• ഡെപ്റ്റ് ബോണ്ടേജിന്റെ കാലം മൂന്ന് വര്‍ഷമാക്കി ചുരുക്കി. നാലാം വര്‍ഷം അടിമയെ സ്വതന്ത്രനായി വിടണം.

Justinian Code
പൂര്‍വകാല റോമന്‍ നിയമത്തിന്റെ പുതിയ പതിപ്പാണ് ജസ്റ്റിനിയന്‍ കോഡ്. അടിമകളെ കൊല്ലുന്നത് ഈ നിയമം നിരോധിച്ചു. ഇതും അടിമകള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു. ഹൃദയങ്ങളില്‍ തീവ്രവിവേചനം കൊണ്ടുനടന്നവര്‍ ഈ നിയമം തങ്ങള്‍ക്ക് ബാധകമല്ലെന് കരുതി.
ഉര്‍.നമ്മു നിയമസംഹിത (Code of Ur.nammu), നെസ്‌ലിം നിയമ സംഹിത- Code of Neslim തുടങ്ങിയ നിയമങ്ങളിലും അടിമകളെ സംബന്ധിച്ച നിയമങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. പക്ഷേ മനുഷ്യന്റെ ഉദ്ഭവം തന്നെ ശാപത്തിലൂടെയാണെന്ന ബൈബിള്‍ നിയമത്തില്‍ അടിമയെ മോശമാക്കി ചിത്രീകരിക്കുന്നതായി കാണാം.

ഇസ്‌ലാമില്‍
ഇസ്‌ലാമിലെ മനുഷ്യാവാകാശങ്ങളെ കുറിച്ചുള്ള ചിന്ത ഏറെ പ്രസക്തമാണ്. പൂർവകാല റോമില്‍ അടിമയെ ചരക്കായിട്ടായിരുന്നു കണക്കാക്കിയത്. അടിമസ്ത്രീയെ ലൈംഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന സന്ദര്‍ഭമുണ്ടായിരുന്നു അന്ന്. മോശമായി പെരുമാറുക, മുഴുവന്‍ സമയവും കഠിനജോലി എടുപ്പിക്കുക തുടങ്ങിയ പ്രവണത പല സമൂഹങ്ങളില്‍ നിലനിന്നിരുന്നു. പക്ഷേ ഇസ്‌ലാമിന്റെ സമീപനം ഇതായിരുന്നു, “നിങ്ങള്‍ എല്ലാവരും ആദമിന്റെ മക്കളാണ്. ആദം മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടതാണ്.’ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സമീപനമായിരുന്നു ഇത്.
പ്രവാചകരുടെ അറഫാ പ്രഭാഷണം നോക്കൂ, മനുഷ്യാവാകാശങ്ങള്‍ ഇത്ര സുന്ദരമായി അവതരിപ്പിച്ച വേറെ പ്രഭാഷണം വിരളമാണ്. പിന്നീട്ട് വന്നിട്ടുള്ള പല മനുഷ്യാവകാശ നിയമങ്ങളുടെയും അടിസ്ഥാനം തന്നെ അറഫാ പ്രഭാഷണമായിരുന്നു. നിങ്ങള്‍ അറബിയായത് കൊണ്ടോ അനറബിയായത് കൊണ്ടോ നിങ്ങള്‍ക്ക് സ്ഥാനം അധികരിക്കില്ല. തഖ്‌വയാണ് എല്ലാത്തിന്റെയും പ്രമാണം; യജമാനനാവട്ടെ, അടിമയാവട്ടെ. തിരുനബിയുടെ ജീവിതം മുഴുക്കെയും ഇത് ദര്‍ശിക്കാന്‍ കഴിയുമായുരുന്നു. ആര്‍ക്കും ഒരു വിലക്കോ അധിക വിലയോ തഖ് വയുടെ ബലത്തിലല്ലാതെ കല്‍പിക്കപ്പെട്ടില്ല.

അടിമകളോട് പെരുമാറണ്ടേ രീതി
അടിമയും നിന്റെ സഹോദരനാണ് എന്ന ബോധം നല്‍കി, വിവേചന ചിന്തകളെ മാറ്റിക്കഴിഞ്ഞാല്‍ തന്നെ അടിമകളോടുള്ള പെരുമാറ്റരീതിയില്‍ പരിവര്‍ത്തനങ്ങളുണ്ടാകുമെന്നത് വ്യക്തമാണ്. ഇസ്‌ലാം കൊണ്ട് വന്നിട്ടുള്ള മാറ്റങ്ങള്‍, നിയമങ്ങള്‍ നടപ്പിലാക്കാന്‍ അന്താരാഷ്ട്ര സംഘടനകള്‍ പരിശ്രമിച്ചെങ്കിലും പൂര്‍ണമായി നിര്‍വഹിക്കാന്‍ കഴിഞ്ഞില്ല. എഴുതിവെക്കപ്പെട്ട നിയമങ്ങള്‍ വേണ്ടതുപോലെ നടപ്പിലാക്കാനും സാധിച്ചിട്ടില്ല.
ഭക്ഷണം, വസ്ത്രം മനുഷ്യന്റെ നിലനില്‍പിന് പ്രധാനപ്പെട്ട ഘടകങ്ങളില്‍ പെട്ടവയാണ്. പ്രവാചകര്‍ പറഞ്ഞു, അടിമകള്‍ക്ക് ഉണ്ണാനും ഉടുക്കാനും നിങ്ങളുടേതില്‍ നിന്ന് നല്‍ക്കുക. നിങ്ങള്‍ എന്ത് ഭക്ഷിക്കുന്നുവോ അതില്‍ നിന്ന് ഒരു വിഹിതം അടിമക്ക് നല്‍ക്കുക. ഭക്ഷണത്തിൽ അവരെ കൂടെയിരുത്തുക. പ്രവാചകര്‍ക്കത് വളരെയധികം സന്തോഷമുണ്ടാക്കുന്നു. യജമാനന് അടിമയോടുള്ള സ്‌നേഹം വര്‍ധിക്കാന്‍ ഇത് കാരണമാകും. അതിലൂടെ അടിമക്ക് ഊര്‍ജം ലഭിക്കുകയും യജമാനന് വേണ്ടി താത്പര്യപൂര്‍വം ജോലി ചെയ്യാന്‍ സാധിക്കുകയും ചെയ്യും. ഇസ്‌ലാം അടിമകളോട് പുലർത്താൻ കൽപിച്ച മര്യാദകളിലെല്ലാം ഈയൊരു ഘടകവുമുണ്ട്.
കഴിയാത്ത ജോലി ചെയ്യാന്‍ ആവിശ്യപെടരുത്. ഈജിപ്തിലെ പിരമിഡുകള്‍ക്ക് അടിമകളുടെ വേദനത്തിന്റെയും ത്യാഗത്തിന്റെയും കഥകള്‍ പറയാനുണ്ടത്രെ. ആ അടിമകളുടെ പേരുകള്‍ നമ്മുടെ ഹൃദയങ്ങളിലില്ല, അവരുടെ നാമങ്ങള്‍ എഴുതിവെക്കപ്പെട്ടതുമില്ല. പക്ഷേ ഇസ്‌ലാമിലെ പൂര്‍വകാല അടിമകളെ നമുക്കറിയാം. അവരെ നാം പ്രകീര്‍ത്തിക്കുന്നു. റോമന്‍ നിലപാടും ഇസ്‌ലാം സ്വീകരിച്ച നിലപാട് തന്നെയാണ് ഈ വേര്‍തിരിവിന്റെ പ്രധാന കാരണം.
ഒരു വ്യക്തിയെ അഭിസംബോധന ചെയ്യുന്ന രീതി എപ്പോഴും ആകര്‍ഷണീയമായിരിക്കണം. അത് തുടര്‍ന്നുള്ള വര്‍ത്തമാനങ്ങള്‍ക്ക് ശക്തി പകരും. ഈ കാരണത്താല്‍ തന്നെയാണ് പ്രവാചകര്‍ അടിമകളോട് അഭിസംബോധന ചെയ്യുമ്പോൾ മോശമായ വാക്കുകള്‍ ഉപേക്ഷിക്കണമെന്ന് അരുളിയത്. അവിടുന്ന് അടിമകളെ പോലും “യാ ബുന്നയ്യ” എന്നായിരുന്നു വിളിച്ചത്. അത് തന്നെയാണ് നമ്മോട് കല്‍പിച്ചതും. ഈയൊരു സമീപനം അക്കാലത്തെ ഒരുപാട് പേര്‍ക്ക് സാന്ത്വനമായിരുന്നു. പൂര്‍വകാലം മുതല്‍ക്കേ തങ്ങളെ അഭിസംബോധന ചെയ്യുന്നവര്‍ സ്വീകരിച്ച നീച വാക്കുകള്‍ ഇനി കേള്‍ക്കേണ്ടിവരില്ല എന്നവര്‍ കൊതിച്ചു.

അടിമയെ മോചിപ്പിക്കല്‍
ഇസ്‌ലാം അടിമയെ മോചിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. അടിമയെ മോചിപ്പിക്കുന്നത് സ്വഹാബത്തിന് അതിയായി ഇഷ്ടപെട്ട പ്രവര്‍ത്തനമായിരുന്നു. പ്രവാചകര്‍ തന്നെയായിരുന്നു അവരുടെ പ്രചോദനം. അടിമയെ മോചിപ്പിക്കുന്നവന് ലഭിക്കുന്ന ഒട്ടേറെ ഗുണങ്ങള്‍ സ്വഹീഹുല്‍ ബുഖാരിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയിഷ ബീവി (റ) അറുപത്തി ഏഴോളം അടിമകളെ മോചിപ്പിച്ചു. അബൂബക്കര്‍ സിദ്ദീഖ് (റ) ഒരുപാട് അടിമകളെ മോചിപ്പിച്ചിട്ടുണ്ട്. ബിലാല്‍(റ), നസീറത് (റ), ആമിര്‍ ഇബ്‌നു ഹുഫൈറത് (റ) തുടങ്ങിയ സ്വഹിബിമാര്‍ അവരില്‍ പ്രമുഖരാണ്.
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ എപ്പോഴും സുസ്ഥിരമായിരിക്കണം. സാമ്പത്തിക വ്യവസ്ഥയില്‍ ഏറ്റവും നിര്‍ണായകമായിരുന്നു അന്നടിമകള്‍. ആദ്യ കാലങ്ങളില്‍ അടിമ വൃവസ്ഥ വ്യാപകമായിരുന്നുതാനും. അതിനാല്‍ തന്നെ ഒറ്റയടിക്ക് അടിമത്തം നിര്‍ത്തലാക്കുക എളുപ്പമായിരുന്നില്ല. അടിമമോചനത്തിലേക്ക് തുറന്ന ഒരു വാതിലാണ് മോചനപത്രം എഴുതപ്പെട്ട അടിമ. അടിമക്ക് താന്‍ ചെയ്ത തൊഴിലിന്റെ പ്രതിഫലം സ്വീകരിക്കാനും അത് വഴി കരാറില്‍ പറഞ്ഞ പണം കൊടുത്തു കഴിഞ്ഞാല്‍ മോചിതനാകാനും കാരണമായി. പശ്ചാതാപത്തിന്റെ ഭാഗമായി അടിമകളെ മോചിപ്പിക്കാനും ഇസ്‌ലാം നിയമം കൊണ്ടുവന്നു. ഇതാണ് ഇസ്‌ലാമിലെ അടിമയുടെ വഴിയും തെളിമയും ■

Share this article

About മുഹമ്മദ് റാഫി കെ പി

kpr8950@gmail.com

View all posts by മുഹമ്മദ് റാഫി കെ പി →

Leave a Reply

Your email address will not be published. Required fields are marked *