കൊവിഡ് കാല പദാവലികള്‍

Reading Time: < 1 minutes

 

ക്വാറന്റൈന്‍, ഐസുലേഷന്‍ എന്നിത്യാദി
പുതിയ പദാവലി കൂടി കൊവിഡ്
കാലത്ത് നാം ശീലിക്കുന്നു.

അഖുല്‍ അമീന്‍

പകരുമെന്ന് ഭയപ്പെടുന്ന വ്യാധികള്‍, രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ മനുഷ്യനെയും ജന്തുക്കളെയും വസ്തുക്കളെയും പൊതുസമ്പര്‍ക്കങ്ങളില്ലാതെ സൂക്ഷിക്കാന്‍ ഒറ്റപ്പെടുത്തുന്ന നടപടിയാണ് ക്വാറന്റൈന്‍ കൊണ്ട് അര്‍ഥമാക്കുന്നത്. 14, 15 നൂറ്റാണ്ടുകളില്‍ 40 എന്നര്‍ഥം വരുന്ന ൂൗമൃമിലേിമ എന്ന വെനീഷ്യന്‍ പദത്തില്‍ നിന്നാണ് ഉദ്ഭവം. 1377 ലാണ് ആദ്യമായി ലോകത്ത് ക്വാറന്റൈന്‍ പ്രയോഗിച്ചതത്രേ. ദീര്‍ഘകാലത്തെ കപ്പല്‍യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നവരെയും കപ്പലും ഇങ്ങനെ ക്വാറന്റൈന്‍ ചെയ്യല്‍ പതിവുണ്ടായിരുന്നു. അണുബാധ ഏല്‍ക്കാതിരിക്കുന്നതിനോ മുന്‍കരുതലിന്റെ ഭാഗമായി രോഗം പിടിപെട്ടവരില്‍ നിന്ന് മാറിത്താമസിക്കുന്നതിനോ വേണ്ടി അണുബാധ ഏല്‍ക്കാത്തവരെയാണ് ക്വാറന്റൈന്‍ ചെയ്യുക. രോഗം സ്ഥിരീകരിച്ചവരെ പരിചരണത്തിന്റെയോ ചികിത്സയുടെയോ ഭാഗമായി ഒരക്ക് പാര്‍പ്പിക്കുന്നത് ഐസലേഷന്‍ ആണ്.
കഴിഞ്ഞ ഒരു മാസമായി ഏറ്റവും കൂടുതല്‍ ഉച്ചരിക്കപ്പെടുന്ന / കേള്‍ക്കുന്ന ശബ്ദമാണ് കൊവിഡ്. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കമാണ് കൊവിഡ്. 1937 ലാണ് ആദ്യമായി കൊറോണ വൈറസ് തിരിച്ചറിഞ്ഞത്, പക്ഷികളില്‍ നിന്ന്. എന്നാല്‍ ജനിതകമാറ്റം വന്ന വൈറസാണ് ഇപ്പോള്‍ ചൈനയിലെ ഹുവാനില്‍ സ്ഥിരീകരിക്കപ്പെട്ടത്. 33 രാജ്യങ്ങളിലൊഴികെ മുഴുവനും ലോകരാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുവരെ, ലോകാടിസ്ഥാനത്തില്‍ 3.43 മില്യന്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 1.09 മില്യന്‍ റിക്കവറി ചെയ്തു. രണ്ടര ലക്ഷം പേര്‍ മരണപ്പെട്ടിട്ടുണ്ട്.
ശാസ്ത്രവും ഗവേഷകവൃന്ദവും മാസങ്ങളായി കിണഞ്ഞു പണിപ്പെടുകയാണ് കൊവിഡിനെ പിടിച്ചുകെട്ടാന്‍. പിടുത്തം തരാത്ത വില്ലനാണ് ഈ കൊറോണ. കൃത്യമായ ലക്ഷണങ്ങളും മുന്‍കരുതലും ആരോഗ്യവിദഗ്ധര്‍ പറഞ്ഞുതരുന്നുണ്ട്.
കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. ഇത് ഇന്‍ക്യുബേഷന്‍ പിരിയഡ് എന്നറിയപ്പെടുന്നു. വൈറസ് പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ രണ്ടോ നാലോ ദിവസം വരെ പനി, ജലദോഷം, തുമ്മല്‍, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവ ഉണ്ടാകും.
കൊവിഡ് കാരണം മുന്‍പരിചയമില്ലാത്ത വിധം ലോകം നിശ്ചലമായിട്ട് മാസങ്ങള്‍ പിന്നിട്ടു. തെരുവുകള്‍ ജനരഹിതമായി. വ്യാപാരവും വ്യവസായവും സ്തംഭിച്ചു. ജനങ്ങള്‍ക്കും സര്‍ക്കാറിനും വരുമാനത്തിന്റെ വായടഞ്ഞു. മരണത്തെ കാത്തും പേടിച്ചുമിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോഴത്തെ ആഗോള ചിത്രം.
സര്‍ക്കാരും ജനസേവകരുമാണ് കൊവിഡ് പോരാട്ടത്തില്‍ മുന്നിലുള്ളത്. കറുത്ത രാഷ്ട്രീയം കലര്‍ത്തി കൊവിഡ് കാലത്തെ ഇരുട്ടിലാക്കുന്നവരുമുണ്ട്. തുല്യയില്ലാത്ത സേവനപരത കൈയേന്തിയവരും കുറവല്ല.
ഏകത കൊവിഡിന്റെ വലിയ സന്ദേശമാണ്. സമൂഹത്തിന്റെ എല്ലാ തട്ടുകളിലും കൊവിഡ് കയറിയിറങ്ങി. വിശപ്പും ആധിയും എല്ലാവര്‍ക്കുമായി വിതരണം ചെയ്തു. മനുഷ്യന്‍ നിസ്വനും നിസഹായനുമാണെന്ന് കൊവിഡ് വിളിച്ചുപറഞ്ഞു. ആര്‍ത്തിയും അലങ്കാരവുമില്ലാതെ ജീവിച്ചോളാമെന്ന് മനുഷ്യര്‍ സമ്മതിച്ചു. ദുരന്തവും ദാരുണയും നിറഞ്ഞ എത്രയോ ചിത്രങ്ങള്‍ കൊവിഡ് കാണിച്ചുകൊണ്ടേയിരിക്കുന്നു.
കോറന്റൈന്‍, ലോക് ഡൗണ്‍, കൊറോണ, പാന്‍ഡെമിക്, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ അനേകം ശബ്ദങ്ങള്‍ പൊതുനിരത്തിലെ സാധാരണ വാക്കും ജീവിതവുമായി മാറി. പുതിയ ജീവിതവും രീതികളുമാണ് കൊവിഡ് കാലത്ത് നമ്മളനുഭവിക്കുന്നത്. കൊവിഡാനന്തരം എന്താണെന്ന് ആര്‍ക്കറിയാം? .

Share this article

About admin

@ Pravasi Risala Publishing Desk

View all posts by admin →

Leave a Reply

Your email address will not be published. Required fields are marked *