പോയകാലത്തെ സൗഹൃദം

Reading Time: < 1 minutes

റസാഖ് ചെത്ത്‌ലത്ത്

ഹൃദയച്ചൂടില്‍
വെന്തു തിളച്ച
സ്‌നേഹത്തിനും
ഇഷ്ടത്തിനുമാണ്
സൗഹൃദമെന്ന് പേര് വീണത്
അന്ന്,
ഉമ്മറത്തിണ്ണയിലെ
ചാരുകസേരയില്‍
ചാരിയിരുന്ന്
ഉമ്മൂമ്മ പറയുമായിരുന്നു
പോയ കാലത്തെ
ഒരുപാട്
സൗഹൃദകഥകള്‍.
തളികച്ചെമ്പിലെ
ബിരിയാണിച്ചോറിന്റെ
രുചിക്കൂട്ടോര്‍മ്മകള്‍
ഇടക്കിടെ ഉമ്മൂമ്മ ഓര്‍മപ്പെടുത്തും.
അവ സന്തോഷങ്ങളാണത്രെ,
സുകൃതത്തിന്റെ
സൗന്ദര്യം ചേര്‍ത്ത സന്തോഷം.
ശേഷം,
തറവാട്ട് മുറ്റത്തെ
ഉമ്മൂമ്മയുടെ ചാരുകസേര
ക്ലാവ് പിടിച്ച് കിടപ്പായി
ഒരുപിടി
ഓര്‍മകള്‍ അയവിറക്കാന്‍
പിന്നെ,
പുതിയ കാല കുസൃതിയില്‍
അവയെല്ലാം
മങ്ങിമറഞ്ഞു
ബന്ധങ്ങളെല്ലാം പറന്നകന്നു.
ഇന്ന്,
ലോക്ക് ഡൗണ്‍ കാലം
തിരികെ തന്ന സൗഹൃദത്തെ
മുതലെടുക്കാം
ആ പോയകാല സൗഹൃദത്തിന്റെ
അടിവേരുകള്‍ക്കായ്
.

Share this article

About admin

@ Pravasi Risala Publishing Desk

View all posts by admin →

Leave a Reply

Your email address will not be published. Required fields are marked *