പ്രണയം കൊണ്ട്

Reading Time: < 1 minutes

സ്വപ്നങ്ങളെ
മദീന പള്ളിയുടെ
മിഹിറാബിന്
മുന്നിലിരുത്താം

മാനം മുട്ടുന്ന
മിനാരങ്ങളില്‍ കയറി
ആകാശം തൊടാം

ഉമറിനെയും (റ)
അബൂബക്കറിനെ (റ)യും
ഹൃദയത്തിന്റെ
ഇടം വലം നിര്‍ത്താം

ഇടവഴികളിലെ ഇരുട്ട്
നീക്കാം, ഇടങ്ങേറില്‍
ഇടവമഴ പെയ്യിക്കാം

പ്രണയം കൊണ്ട്
ഭൂമിയലങ്കരിക്കാം
പ്രണയം കൊണ്ട്
സ്വർഗത്തിലഹങ്കരിക്കാം

മുത്ത് മുഹമ്മദ്
നബിയോടുള്ള പ്രണയം കൊണ്ട്..

Share this article

About അരുവി മോങ്ങം

mgm.bichappu@gmail.com

View all posts by അരുവി മോങ്ങം →

Leave a Reply

Your email address will not be published. Required fields are marked *