റമളാന്‍

Reading Time: < 1 minutes

റസീന കെ. പി

ആത്മസമര്‍പ്പണത്തിന്റെ
പ്രകീര്‍ത്തനങ്ങള്‍
ദാഹത്തെ
പിടിച്ചു കെട്ടിയ പകലുകള്‍
പാപമോചനത്തിന്റെ
സുവര്‍ണനിമിഷങ്ങള്‍
മഗ്‌രിബിന്റെ മധുരനാദത്തിനായുള്ള
കാത്തിരിപ്പ്
വിശുദ്ധ ഗ്രന്ഥത്തിന്റെ
പാരായണസുഖം
തറാവീഹിന്റെ വെള്ളിവെളിച്ചം
ബദ്‌റിന്റെ ഓര്‍മ പുതുക്കല്‍
ലൈലത്തുല്‍ ഖദ്‌റിന്റെ
ചൈതന്യം
സ്‌നേഹത്തിന്റെ
ഇഫ്താര്‍ സംഗമങ്ങള്‍
പശ്ചാതാപത്തിന്റെ
കണ്ണീര്‍കണങ്ങള്‍
വരവേല്‍ക്കാനൊരുങ്ങിയ
സ്വര്‍ഗകവാടങ്ങള്‍
മാനത്ത്
ശവ്വാലിന്‍ പൊന്‍പിറ
തക്ബീറിന്‍
മന്ത്രധ്വനികള്‍
പുണ്യം പൂത്തിറങ്ങിയ
വിശുദ്ധമാസമേ..
നീ മടങ്ങാതിരുന്നെങ്കില്‍ …!
.

Share this article

About admin

@ Pravasi Risala Publishing Desk

View all posts by admin →

Leave a Reply

Your email address will not be published. Required fields are marked *