ലോക്ഡൗണ്‍

Reading Time: < 1 minutes

എം.കെ സല്‍മാന്‍ കൈനിക്കര

മരണമെന്ന
ലോക്ഡൗണിന്
മുമ്പേ,
ആത്മനിയന്ത്രണത്തിന്‍
ക്വാറന്റയ്‌നില്‍
പോകണം.

ഹൃത്തില്‍
കുമിഞ്ഞ
പാപത്തിന്‍
വൈറസുകള്‍
വിമലീകരിക്കണം.

ആത്മീയതയുടെ
സാനിറ്റൈസറില്‍
അകം കഴുകണം.

സുകൃതങ്ങളുടെ
കരുതലില്‍
സ്ഖലിതങ്ങളോട്
അകലം പാലിക്കണം.

ഒടുക്കനാളില്‍
ഉടയോന്റെ കരുണയില്‍
അതിജയിക്കണം.

Share this article

About എം.കെ സല്‍മാന്‍ കൈനിക്കര

View all posts by എം.കെ സല്‍മാന്‍ കൈനിക്കര →

Leave a Reply

Your email address will not be published. Required fields are marked *