ഹൈദരാബാദികള്‍ പ്രൊഫഷനലുകള്‍; പക്ഷേ ഗള്‍ഫില്‍ ജയിച്ചത് മലബാരികള്‍

Reading Time: 3 minutes

കുടിയേറ്റ പഠനം/ഹൈദരാബാദ്
ഗള്‍ഫ് മലയാളികളെക്കുറിച്ച് പൊതുവായ പഠനങ്ങള്‍ നടന്നിട്ടുെങ്കിലും മലബാറിലെ മുസ്‌ലിം സമൂഹത്തില്‍ ഗള്‍ഫ് ചെലുത്തിയ സ്വാധീനം വേത്ര പഠനവിധേയമാക്കിയിട്ടില്ല. ഗള്‍ഫ് പ്രവാസികളില്‍ 45 ശതമാനത്തോളവും മുസ്‌ലിംകളാണ്. മലബാര്‍ ഏരിയയില്‍ നിന്നാണ് ഭൂരിഭാഗവും എന്നതുകൊാണ് ഈ വിഷയം പി എച്ച് ഡിക്കു തിരഞ്ഞെടുത്തത്. ഹൈരദാബാദ് തിരഞ്ഞെടുക്കുന്നതിന് രുമൂന്നു കാരണങ്ങളു്. മലബാര്‍ സ്വന്തം പ്രദേശമായതിനാല്‍ നന്നായി പഠിക്കാന്‍ കഴിയുമെന്നു തോന്നി. ഗള്‍ഫ് കുടിയേറ്റം കൂടുതല്‍ നടന്ന മേഖല എന്നതുകൂടി പരിഗണിച്ച് മലബാര്‍ എടുത്തു. ഹൈദരാബാദിനെ സംബന്ധിച്ച്, ഒരുഭാഗം ചെറുനഗരമോ ഗ്രാമമോ ആകുമ്പോള്‍ മറ്റൊരു ഭാഗത്ത് നഗരം തിരഞ്ഞെടുക്കുന്നതിലൂടെ ഗ്രാമനഗരങ്ങള്‍ തമ്മിലെ വ്യത്യാസങ്ങള്‍കൂടി മനസിലാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്. ഹൈദരാബാദിനെപ്പോലെ കര്‍ണാടകയിലെ ബട്കലില്‍ ധാരാളം പ്രവാസികളു്. എന്നാല്‍ ബട്കലും മലബാറും ഏകദേശം ഒരുപോലെ ആയതും ഗ്രാമീണമേഖല ആയതുകൊും ഹൈദരാബാദ് തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തെപ്പോലെ രാഷ്ട്രീയസാഹചര്യമല്ല ഹൈദരാബാദിലുായിരുന്നത്. മുഗള്‍ ഭരണകൂടത്തിന്റെ വ്യാപനം നടന്ന സ്ഥലമാണെന്നതും ഹൈദരാബാദ് തിരഞ്ഞെടുക്കാന്‍ പ്രേരകമായി. കേരളത്തിലെ പ്രവാസത്തെക്കുറിച്ചും മലബാറില്‍ ഗള്‍ഫുാക്കിയ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചും പഠനങ്ങള്‍ നടന്നിട്ടുെങ്കിലും ഹൈദരാബാദിലെ ഗള്‍ഫ് കുടിയേറ്റത്തെക്കുറിച്ച് പഠനങ്ങളുായിട്ടില്ല. ഹൈദരാബാദിലെ ബാര്‍കസ് ഏരിയയില്‍ താമസിക്കുന്ന ചൗഷ് കമ്യൂണിറ്റിയില്‍ നടന്ന ചില വിഷയങ്ങളില്‍മാത്രം നടന്ന ഒരു പഠനമു്. എങ്കിലും അത് കുടിയേറ്റത്തെക്കുറിച്ചുള്ള ഒരു വിശാലമായ പഠനമല്ല. പ്രവാസം രു സമൂഹങ്ങളിലുമുാക്കിയ സാമ്പത്തിക സ്വാധീനങ്ങളും സാമൂഹിക സ്വാധീനങ്ങളുമാണ് പ്രധാനമായും പഠനവിധേയമാക്കിയത്. സാമ്പത്തികപുരോഗതിയില്‍ ഉള്‍പ്പെടുത്തിയാണ് വിദ്യാഭ്യാസ പുരോഗതിയും പരിശോധിച്ചത്.

മലബാര്‍ പുരോഗതി
1970കള്‍ക്ക് മുമ്പുള്ള മുസ്‌ലിംകളുടെ സാമ്പത്തികാവസ്ഥ വളരെ പരിതാപകരമായിരുന്നു. വളരെയേറെ പ്രയാസങ്ങള്‍ മുസ്ലിംസമൂഹം നേരിടേി വന്നിട്ടു്. തൊഴിലില്ലായ്മയും പട്ടിണിയും വളരെ കൂടുതലായ കാലഘട്ടമായിരുന്നു. തൊഴിലില്ലായ്മ ഒരുപരിധിവരെ ഇല്ലാതാക്കാന്‍ ഗള്‍ഫ് കുടിയേറ്റങ്ങള്‍ക്ക് സാധിച്ചിട്ടു്. ദാരിദ്ര്യമില്ലാത്ത സാമ്പത്തികമായ അവസ്ഥയിലേക്ക് മുസ്‌ലിംകള്‍ക്ക് മാറാന്‍ കഴിഞ്ഞു. അവരുടെ വീട്, മറ്റു സാമ്പത്തിക അവസ്ഥകളിലും മാറ്റം വന്നു. ഗള്‍ഫ്പണം കേരളത്തിന്റെ സാമ്പത്തികാവസ്ഥയിലുാക്കിയ സ്വാധീനം, 2008ലെ കണക്കെടുക്കുമ്പോള്‍ വരുമാനത്തിന്റെ 36 ശതമാനത്തോളം ഗള്‍ഫ് പണമാണ്. 20 ലക്ഷത്തോളം പ്രവാസികളാണ് കേരളത്തില്‍ നിന്നുള്ളത്. 20 ലക്ഷംപേരെ കേരളത്തിന്റെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണല്ലോ. ഇവരാണ് വരുമാനത്തിന്റെ 36 ശതമാനം ഉണ്ടാക്കുന്നതെന്ന് പറയുമ്പോള്‍ ഗള്‍ഫ് കുടിയേറ്റം കേരളത്തിലുണ്ടാക്കിയ സാമ്പത്തിക സ്വാധീനം എത്രത്തോളമുണ്ടെന്ന് മനസിലാകും. മുസ്ലിംകളിലെ വിദ്യാഭ്യാസം, ആരോഗ്യം, മതപഠന സ്ഥാനപനങ്ങള്‍ തുടങ്ങിയവയിലൊക്കെ ചാലകശക്തികളായി നില്‍ക്കുന്നവര്‍ക്ക് ഗള്‍ഫ് കുടിയേറ്റവുമായി ബന്ധമുണ്ട്. കേരളത്തിലെ മുസ്ലിംകളുടെ സാമ്പത്തികമായ ഏതുമാറ്റങ്ങള്‍ക്കും കാരണമായത് ഗള്‍ഫ്പണമാണമെന്ന് പറയാന്‍ പറ്റും.

ഗ്ലോബല്‍ എക്‌സ്പീരിയന്‍സ്
സാമൂഹിക സ്വാധീനങ്ങളിലെ പോസിറ്റീവ് മാറ്റങ്ങള്‍, വ്യത്യസ്ത കമ്പനികളിലും വ്യത്യസ്ത രാജ്യങ്ങളിലെ ആളുകളുടെകൂടെ ജോലി ചെയ്തതുമായ എക്‌സ്‌പോഷര്‍ കേരളത്തിലെ വിവിധ മേഖലകളിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ഓരോ സംവിധാനങ്ങളിലും ഈ ഗള്‍ഫ് എക്‌സ്പീരിയന്‍സ് നമുക്ക് കാണാന്‍ കഴിയും. ഒരു ഇവന്റ് മുതല്‍ ഷോപിങ്മാളിന്റെ പ്രദേശളില്‍വരെ സോഷ്യല്‍ ഇംപാക്ട് കാണാന്‍ കഴിയും. മലബാര്‍ മേഖലയിലെ ഭക്ഷണരീതികളിലും ഗള്‍ഫ് സ്വാധീനമുണ്ട്. പര്‍ദയുള്‍പ്പെടെ സ്ത്രീകളുടെ വസ്ത്രധാരണത്തിലും മാറ്റം കാണാം. പുരുഷന്‍മാര്‍മാത്രം ഗള്‍ഫിലേക്ക് കുടിയേറുമ്പോഴുണ്ടാകുന്ന ചില കുടുംബ പ്രശ്‌നങ്ങളും പ്രകടമാണ്. ഭാര്യയും കുട്ടികളും നാട്ടിലാവുമ്പോള്‍ നേരിടുന്ന ഈ പ്രശ്‌നങ്ങള്‍ ഗള്‍ഫ് കുടിയേറ്റം കൊണ്ടുണ്ടാകുന്ന നെഗറ്റീവ് കാര്യങ്ങളാണ്.

ഹൈദരാബാദ്
മുസ്‌ലിം സമൂഹം
ഹൈദരാബാദ് മുസ്‌ലിംകള്‍ക്ക് 1947വരെ ഭരണപരമായ പങ്കുണ്ടായിരുന്നു. അതുവരെ അവര്‍ നല്ല നിലയിലുമായിരുന്നു. പക്ഷേ അധികമാളുകളും ഗവണ്‍മെന്റുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരായിരുന്നു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് ഇന്ത്യയുടെ ഭാഗമാകുകയും അതുമൂലമുണ്ടായ പ്രശ്‌നങ്ങളില്‍ മുസ്ലിംകള്‍ക്ക് എല്ലാം നഷ്ടപ്പെടുകയും ചെയ്തു. അധികപേരും ഗവണ്‍മെന്റുമായി ബന്ധപ്പെട്ട ജോലികളിലായിരുന്നു. പ്രത്യേകിച്ചും ചൗഷ് വിഭാഗത്തില്‍ പെട്ട ഹൈദരാബാദ് മുസ്ലിംകള്‍. ഇവര്‍ 1800കളില്‍ യമനില്‍നിന്ന് വന്നവരാണ്. 1947ന് ശേഷം ഇവര്‍ക്കൊക്കെ അതീവ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരികയും ഒരു തരത്തിലുള്ള ജോലികളും നേടാന്‍ സാധിക്കാതെ വരികയും ചെയ്തു. 1970കളില്‍ കുറേപേര്‍ ഗള്‍ഫിലേക്ക് പോകുകയും മലബാറിലെ മുസ്ലിംകളിലുണ്ടായതുപോലെ തന്നെ സാമ്പത്തികമായ പുരോഗതി കൈവരിക്കുകയും ചെയ്തു. എന്നാല്‍ മലബാര്‍ മുസ്ലിംകളിലുണ്ടായത്രയും മാറ്റങ്ങള്‍ ഹൈദരാബാദിലുണ്ടായതുമില്ല. എന്നാല്‍ ചൗഷ് സമൂഹത്തില്‍ മലബാറിലുണ്ടായതുപോലെ ലോവര്‍ ക്ലാസില്‍നിന്ന് മിഡില്‍ ക്ലാസിലേക്കെങ്കിലും ഉയരാന്‍ ഗള്‍ഫ് കുടിയേറ്റം സഹായിച്ചിട്ടുണ്ട്.
കുടിയേറുന്ന സ്ഥലങ്ങളിലെ സാംസ്‌കാരികവും സാമൂഹികവുമായ സ്വാധീനങ്ങള്‍ കുടിയേറ്റത്തിന്റെ സ്വഭാവമാണ്. ഹൈദരാബാദിലും ഇങ്ങനെയൊരു മാറ്റം കാണാം. പക്ഷേ ഹൈദരാബാദ് മുസ്ലിംകളിലെ പല പ്രവാസികളും ഗള്‍ഫില്‍ കുടുംബമായി കൂടുതല്‍കാലം താമസിക്കുന്നവരാണ്. അതുകൊണ്ട് കേരളത്തിലുണ്ടായ പല മാറ്റങ്ങളും ഹൈദരാബാദിലുണ്ടായിട്ടില്ല. അതേസമയം വിദ്യാഭ്യാസ മേഖലകളില്‍ കേരളത്തിലുണ്ടായതുപോലെ എക്‌സ്‌പോഷറുകള്‍ ഹൈദരാബാദിലും കാണാം. കേരളത്തിലെ വിവാഹത്തിലും മറ്റും ഗള്‍ഫുകാരന്‍ എന്ന ട്രെന്‍ഡ് അതുപോലെതന്നെ ഹൈദരാബാദിലും കാണാം. മുമ്പ് യമനുമായി ബന്ധമുള്ളതുകൊണ്ട് ഭക്ഷണസംസ്‌കാരത്തില്‍ കേരളത്തെക്കാളുപരി ഹൈദരാബാദില്‍ ഗള്‍ഫ് സ്വാധീനമുണ്ട്. വിഭവങ്ങളില്‍ മാത്രമല്ല, നിലത്തിരുന്ന് ഒന്നിച്ച് ഒരു പാത്രത്തില്‍നിന്ന് കഴിക്കുന്നതുപോലെ. ചൗഷ് സമൂഹത്തിലെ ചില മേഖലകളില്‍ ഗള്‍ഫ് സംസ്‌കാരം അതുപോലെ പകര്‍ത്തിയിട്ടുമുണ്ട്.
മലബാറിലെ ബഹുഭൂരിപക്ഷംപേരും ഗള്‍ഫില്‍ അവിദഗ്ധ മേഖലകളിലാണ് ജോലിക്കു പോയത്. എന്നാല്‍ ഹൈദരാബാദ് മുസ്ലിംകളില്‍ ഏത് വിഭാഗത്തില്‍ നിന്നാണ് കൂടിയേറ്റം നടന്നത് എന്നതിനനുസരിച്ച് മാറ്റമുണ്ട്. ചൗഷ് വിഭാഗം അവിദഗ്ധ ജോലികളിലേക്ക് പോയപ്പോള്‍ മറ്റു ഹൈദരാബാദികള്‍ പ്രൊഫഷനല്‍, സ്‌കില്‍ഡ് ഏരിയകളിലേക്കാണ് കുടിയേറ്റം നടത്തിയത്.

കുടിയേറ്റത്തിലെ
കുടിയേറ്റം
കുടിയേറ്റം കുടിയേറ്റത്തെ സൃഷ്ടിക്കുന്നു എന്ന് തന്നെയാണ് പഠനത്തില്‍ മുഖ്യമായും ശ്രദ്ധിച്ചത്. ഗള്‍ഫിലേക്കുള്ള കുടിയേറ്റം വേറൊരു കുടിയേറ്റത്തെ ഉണ്ടാക്കി. ഗള്‍ഫിലേക്ക് കേരളീയര്‍ ജോലി തേടിപ്പോകുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടേക്ക് ആളുകള്‍ കുടിയേറുന്നു. എന്നാല്‍ ഹൈദരാബാദിലെ കാര്യം വ്യത്യസ്തമാണ്. ഇന്ത്യയിലെ ഒരു പ്രാധാന ഐ ടി സിറ്റി ആയതുകൊണ്ടാണ് ആളുകള്‍ അവിടേക്ക് ആകര്‍ഷിക്കുന്നത്. അല്ലാതെ ഹൈദരാബാദില്‍ ആ മേഖലകളില്‍ തൊഴിലാളികള്‍ ലഭ്യമല്ലാത്തതു കൊണ്ടല്ല. അവിടത്തെ വിദ്യാഭ്യാസമേഖല പരിശോധിച്ചാല്‍ കൂടുതല്‍ പേരും പോകുന്നത് സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ് പോലോത്ത ടെക്‌നിക്കല്‍ കോഴ്‌സുകളിലേക്കാണ്. ഗള്‍ഫിലേക്ക് കുടിയേറിയതിനെക്കാളും എത്രയോ അധികം ലേബര്‍ ഫോഴ്‌സ് ഹൈദരാബാദിലുണ്ട്. ഇതിന്റെയൊരു പ്രശ്‌നം ലേബര്‍ ഫോഴ്‌സ് അങ്ങോട്ടുമിങ്ങോട്ടും മിംഗ്ള്‍ ആവുന്നുണ്ട് എന്നതാണ്. കേരളത്തില്‍ കിട്ടുന്ന അതേ ജോലിക്ക് അതേ ശമ്പളത്തിന് പല ആളുകളും ഡല്‍ഹിയില്‍ പോയി ജോലി ചെയ്യുന്നുണ്ട്.

വിദ്യാഭ്യാസ
പ്രിഫറന്‍സ്
ഗള്‍ഫിലേക്ക് കുടിയേറിയവര്‍ സാമ്പത്തികമായി പുരോഗതിയില്ലാത്തതിനാല്‍ അവര്‍ക്ക് വിദ്യാഭ്യാസം നേടാനായില്ല. പിന്നീട് വന്ന തലമുറക്ക് സാമ്പത്തികപുരോഗതിയുണ്ടായി. പക്ഷേ വിദ്യാഭ്യാസപുരോഗതിയിലേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അവര്‍ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സന്നദ്ധമായി. ക്വാളിറ്റി എജ്യൂകേഷന്‍ കൊടുക്കാന്‍ സമ്പത്തുകൊണ്ടു സാധിക്കുമെന്ന് മനസിലാക്കി. മലബാറില്‍ നിന്നുള്ള കൂടുതല്‍പേരും ലക്ഷ്യമിടുന്നത് ഗള്‍ഫിലുള്ള ജോലിയാണ്. അവരുടെ ഹയര്‍സെക്കന്ററി വിദ്യാഭ്യാസം തൊട്ടുടനെ ടെക്‌നിക്കല്‍, ഡിപ്ലോമ കോഴ്‌സെടുത്ത് ജോലി ആവശ്യാര്‍ഥം ഗള്‍ഫിലേക്ക് കുടിയേറുന്ന കാഴ്ച കാണം. ഗള്‍ഫിലുള്ള ജോലി സാധ്യതകള്‍ക്കനുസരിച്ചാണ് കേരളത്തിലെ പല വിദ്യാഭ്യാസ മേഖലയും ഉണ്ടായത്. ഒരു കാലത്ത് ഗള്‍ഫില്‍ സേഫ്റ്റി മാനേജ്‌മെന്റിന് ആളുകളെ ആവശ്യം വന്നപ്പോള്‍ അതിനനുയോജ്യമായ ധാരാളം കോഴ്‌സുകള്‍ കേരളത്തില്‍ തുടങ്ങി. പല കോഴ്‌സുകളും ആളുകള്‍ പഠിക്കാന്‍ പോകുന്നത് ഗള്‍ഫിലുള്ള സാധ്യതകള്‍ക്കനുസരിച്ചാണ്. ഹൈദരാബാദിലെ മുസ്ലിംകളിലും ഒരു പരിധി വരെ ആ സ്വഭാവമുണ്ട്. പക്ഷേ അവരില്‍ കൂടുതലും ടെക്‌നിക്കല്‍ ഫീല്‍ഡാണ്. എന്‍ജിനീയറിങ് മേഖലയാണ്. ഏറ്റവും കൂടുതല്‍ അവരുടെ വിദ്യാഭ്യാസം നടക്കുന്നതും ആ മേഖലകളിലാണ്.

കുടിയേറ്റം തുടരും
1990കള്‍ക്ക് ശേഷമുണ്ടായ ഗള്‍ഫ്, കുവൈത്ത്, ഇറാഖ് യുദ്ധങ്ങള്‍ നമുക്കറിയാം. ആ സമയത്ത് ധാരാളം പേര്‍ കേരളത്തിലേക്ക് തിരിച്ച് വന്നിട്ടുണ്ട്. അന്നുണ്ടായിരുന്ന പല പ്രമുഖന്മാരും ഗള്‍ഫ് സാധ്യതകള്‍ മങ്ങുകയാണെന്നൊക്കെ പറഞ്ഞു. പക്ഷേ മുമ്പത്തെക്കാളും അദ്ഭുതപ്പെടുത്തിക്കൊണ്ട് പ്രവാസികളുടെ എണ്ണം വര്‍ധിച്ചു. 2008ല്‍ ലോകത്ത് പലരാഷ്ട്രങ്ങളിലും ബാധിച്ച സാമ്പത്തിക പ്രതിസന്ധി സമയത്ത് പല സ്‌കോളേഴ്‌സും പറഞ്ഞത് 2013 ആവുമ്പോഴേക്ക് കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് കുടിയേറ്റത്തില്‍ നല്ലൊരു കുറവ് വരും എന്നാണ്. പക്ഷേ 2013നു ശേഷം ഇതേ സ്‌കോളേഴ്‌സിന്റെ പഠനങ്ങളില്‍ കാണാന്‍ കഴിഞ്ഞത് കരുതിയ പോലെയുള്ള മാറ്റങ്ങളുണ്ടായിട്ടില്ല എന്നതാണ്. പ്രവാസികള്‍ പിന്നെയും വര്‍ധിച്ച തോതില്‍ കുടിയേറിയിട്ടുണ്ട് എന്നാണ്. പിന്നീടാണ് നിതാഖാത്ത് പോലെയുള്ള സംഭവങ്ങള്‍ വരികയും പല കമ്പനികളില്‍ നിന്നും ആളുകളെ പിരിച്ചുവിടുകയുമൊക്കെ ചെയ്യുന്നത്. പക്ഷേ എന്നിട്ടും കുടിയേറ്റങ്ങള്‍ വര്‍ധിക്കുക തന്നെയാണ് ചെയ്തിട്ടുള്ളത്. വര്‍ധനവിന്റെ തോത് കുറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. എങ്കിലും അടുത്തകാലത്തൊന്നും വലിയൊരു മാറ്റം സംഭവിക്കുമെന്ന് തോന്നാന്‍ തക്ക കാര്യങ്ങളല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. കോവിഡ് പശ്ചാത്തലത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് പ്രെഡിക്ട് ചെയ്യാന്‍ കഴിയില്ല. പക്ഷേ അതിനു മുമ്പുണ്ടായ അവസ്ഥകള്‍ പരിശോധിക്കുമ്പോള്‍ കുറഞ്ഞ നിരക്കിലാണെങ്കിലും വര്‍ധനവുണ്ടാകുമെന്നു തന്നെയാണ് കരുതുന്നത്. പല ആളുകളെയും അവിടന്ന് പിരിച്ചുവിടുന്നുണ്ടെങ്കിലും അതേ അളവില്‍ ഇവിടന്ന് ഗള്‍ഫിലേക്ക് കുടിയേറ്റം നടക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം.

Share this article

About ഡോ. അബ്ദുര്‍റഊഫ് കെ പി

View all posts by ഡോ. അബ്ദുര്‍റഊഫ് കെ പി →

One Comment on “ഹൈദരാബാദികള്‍ പ്രൊഫഷനലുകള്‍; പക്ഷേ ഗള്‍ഫില്‍ ജയിച്ചത് മലബാരികള്‍”

Leave a Reply

Your email address will not be published. Required fields are marked *