വാക്കിന്റെ കുപ്പായം

Reading Time: < 1 minutes

ചില വരികളുണ്ട്
മൗനിയാക്കുംവിധം
വാക്കുകള്‍ കാട്ടി
കണ്ണുരുട്ടും.

ചിലത് സഞ്ചാരിയായി
ഹൃദയങ്ങളില്‍നിന്ന്
ഹൃദയങ്ങളിലേക്ക് കുളിരായും
മിഴികളില്‍നിന്ന്
മിഴികളിലേക്ക് കിനാവായും
ഒഴുകിക്കൊണ്ടേയിരിക്കും.

ചില വാക്കുകള്‍
പൂത്തുലയാറുണ്ട്
വസന്തത്തെ വിളിച്ച്
മാരിവില്‍ ചാര്‍ത്തികൊടുക്കും
നിലാവായ് പെയ്തിറങ്ങും
മഴയായ് കുളിര് തീര്‍ക്കും
ഇളംകാറ്റായ് തലോടും
ക്രമം തെറ്റിയാല്‍ കനലാകും.

നോവും കിനാവും
കണ്ണീരിന്‍ ഇടവഴി തീര്‍ക്കും
വിരഹമായ് പാടിത്തുടങ്ങും
ചില്ലകള്‍ ഇളക്കി ഇല പൊഴിക്കും
വസന്തത്തെ തിരികെ നടത്തും.

Share this article

About അയ്യൂബ് ഒളവട്ടൂര്‍

View all posts by അയ്യൂബ് ഒളവട്ടൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *