ഉമ്മ

Reading Time: < 1 minutes

മാസങ്ങളോളം
ഉദരത്തില്‍ ചുമക്കും.
കൈ വളരുന്നതും
കാല്‍ വളരുന്നതും
ഇമ വെട്ടാതെ നോക്കും.

മലവും മൂത്രവും
രാപകലില്ലാതെ
വെടിപ്പാക്കും.

എണ്ണ തേച്ചു
എന്നുമെന്നും കുളിപ്പിക്കും.
കണ്ണെഴുതി പൗഡറിട്ട്
പുത്തനുടുപ്പണിയിക്കും.

തേനും പാലും
ആവോളമൂട്ടും.
തൊട്ടിലിലാട്ടി
ദിക്റ് പാടിയുറക്കും.

പല വട്ടം
ചുവട് പിഴച്ചാലും
ഈരേഴ് ലോകവും
കീഴടക്കാന്‍
പാകത്തിലെത്തിക്കും.

ഉമ്മയെയും കൊണ്ട്
മാലാഖ
ആകാശത്തിനപ്പുറത്തേക്ക്
പോകുന്തോറും
പീള കെട്ടിയ കണ്ണുമായ്
ആധിയോടെ നോക്കും!

Share this article

About മൊയ്തു മായിച്ചാന്‍കുന്ന്

moidumayichankunnu@gmail.com

View all posts by മൊയ്തു മായിച്ചാന്‍കുന്ന് →

Leave a Reply

Your email address will not be published. Required fields are marked *