യൂത്ത് കണ്‍വീന്‍

Reading Time: < 1 minutes

സംഘടനയുടെ അകവും പുറവും ഇഴകീറി ചര്‍ച്ച ചെയ്യുന്ന കൗണ്‍സിലുകളാണ് യൂത്ത് കണ്‍വീന്‍. പുതിയ കൂട്ടുകാരെ സംഘടനാ ചുമതലകളിലേക്കും പ്രയോഗങ്ങളിലേക്കും കൈപിടിക്കുന്നതും കൗണ്‍സിലുകളിലാണ്. രണ്ടു വര്‍ഷത്തെ സംഘടനാകാലം അവലോകനം ചെയ്തു പുതിയ കാലം രൂപ്പപ്പെടുത്തുന്നത് കണ്‍വീനുകളാണ്.
അംഗത്വകാലം പ്രയോഗിച്ച നമ്മളാവണം എന്ന ആശയമാണ് കണ്‍വീനുകളുടെയും ഉള്ളടക്കം. പുതിയ നിയോഗങ്ങളിലൂടെ നാം എന്തു ചെയ്യാന്‍ പോകുന്നു എന്ന ചര്‍ച്ചയും സ്വന്തത്തിനും സമൂഹത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ആലോചനയും നമ്മള്‍, നമ്മളാവണം എന്നതിന്റെ പ്രാധാന്യവും സാഹചര്യവും പറയുന്ന പഠനവുമാണ് യൂനിറ്റ് യൂത്ത് കണ്‍വീനിലെ പ്രധാന ഉള്ളടക്കം. യൂനിറ്റ് കണ്‍വീനുകളില്‍ ഉയര്‍ന്നു വരുന്ന ആശയങ്ങളുടെ നിര്‍വഹണത്തെ സെക്ടര്‍ കണ്‍വീനില്‍ ചര്‍ച്ചക്കു വിധേയമാക്കുന്നു. നിരന്തര മീറ്റിങ്ങുകളാണ് ഓരോ ഘടകത്തിന്റെയും അടിസ്ഥാനം. യൂനിറ്റില്‍ സാരഥ്യം ഏറ്റെടുത്തവര്‍ സെക്ടര്‍ കണ്‍വീനില്‍ സെന്‍ട്രല്‍, സെക്ടര്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മാതൃകാമീറ്റിങ് നടത്തി പരിശീലനം നേടും.
പുതിയ കൂട്ടുകാരെ ഹണ്ടിങ്ങിലൂടെ കണ്ടെത്തുകയും പരിശീലനം നല്‍കുകയും ചെയ്യേണ്ട ആദ്യ ഇടമാണ് യൂനിറ്റ്. യൂനിറ്റിനെ പരിപാലിക്കുന്ന സെക്ടര്‍ പ്രതിനിധികള്‍ പങ്കെടുക്കേണ്ടത് സെന്‍ട്രല്‍, യൂത്ത് കണ്‍വീനിലാണ്. യൂനിറ്റ് എങ്ങനെയാകണമെന്നത് അനുഭവങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ പുരോഗതിക്കായുള്ള ചര്‍ച്ചയും അവതരണവും നടക്കുന്ന സെഷനും അംഗങ്ങളുടെ സഹവാസത്തിന്റെ ആത്മീയാനുഭൂതിയും മാധുര്യവും ഉള്‍കൊള്ളാന്‍ പ്രേരണയാകുന്ന പഠനവും ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ കണ്‍വീനുകള്‍. രാജ്യത്തെ പ്രവാസി യുവതയെ പ്രതിനിധാനം ചെയ്യുന്നവര്‍ യുവതയുടെ പ്രതീക്ഷകള്‍ക്കുവേണ്ടി എന്തുചെയ്യാന്‍ സാധിക്കും എന്ന ചര്‍ച്ചയാണ് നാഷനല്‍ കണ്‍വീനുകളെ പ്രസക്തമാകുന്നത്.
അംഗങ്ങളുടെ പങ്കാളിത്തവും ക്രമീകരണങ്ങളും മനോഹരമാക്കുന്നതോടൊപ്പം ചര്‍ച്ചകളുടെയും അവതരണങ്ങളുടെയും സമ്പന്നത കൂടിയാണ് കണ്‍വീനുകളെ ഗൗരവമാക്കുന്നത്. ഓരോ പ്രദേശത്തെയും അംഗങ്ങള്‍ ഒരുമിച്ചിരുന്ന് റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയ പ്രീ ചര്‍ച്ചകള്‍ നടത്തുകയും വിഷയങ്ങളില്‍ അംഗങ്ങള്‍ ഗൃഹപാഠം നടത്തുകയും ചെയ്യുമ്പോള്‍ കണ്‍വീനുകളിലെ ചര്‍ച്ചകള്‍ സമ്പന്നമാക്കാന്‍ സഹായിക്കും. ആശയങ്ങള്‍ ചിന്തിക്കാനും സംവേദനം നടത്താനും പദ്ധതിയായി രൂപപ്പെടുത്താനും പാകപ്പെട്ട പ്രവര്‍ത്തകന്‍ എന്ന ക്വാളിറ്റിയിലേക്ക് അംഗങ്ങള്‍ക്ക് ഉയരാനുള്ള മാര്‍ഗങ്ങളാണ് അനലൈസയും കണ്‍വീനുകളും. രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് ഒരു രാജ്യത്ത് മൂന്നുദിനങ്ങള്‍ സംഗമിക്കുന്ന ഗ്ലോബല്‍ സമ്മിറ്റ് സംഘടനയുടെ ശ്രദ്ധേയ സംഗമമാകും. യുവത്വത്തിന്റെ സാമൂഹിക ഇടപാടുകളെക്കുറിച്ചുള്ള ആശയങ്ങള്‍ ചർച്ച ചെയ്യപ്പെടുന്ന വേദിയായി ഗ്ലോബല്‍ സമ്മിറ്റ് മാറും ■

Share this article

About മുസ്തഫ കൂടല്ലൂര്‍

pmmusthaf786@gmail.com

View all posts by മുസ്തഫ കൂടല്ലൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *